കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍ വില 25 രൂപ കുറച്ചു; വമ്പന്‍ തീരുമാനവുമായി ജാര്‍ഖണ്ഡ് സര്‍ക്കാര്‍... നിബന്ധനകള്‍ ഇങ്ങനെ...

Google Oneindia Malayalam News

ന്യൂഡല്‍ഹി: പെട്രോള്‍ വിലയില്‍ വന്‍ കുറവ് പ്രഖ്യാപിച്ച് ജാര്‍ഖണ്ഡ് സര്‍ക്കാര്‍. രാജ്യത്ത് ഇന്ധന വില ക്രമാതീതമായി ഉയര്‍ന്നത് സാധാരണക്കാരെ വലിയ പ്രതിസന്ധിയിലിയാക്കിയിരിക്കെയാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ വ്യത്യസ്തമാകുന്നത്. ഒരു ലിറ്റര്‍ പെട്രോളിന് 25 രൂപയുടെ കുറവാണ് സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി.

എന്നാല്‍ ചില നിബന്ധനകളോടെയാണ് പെട്രോള്‍ വില കുറച്ചിരിക്കുന്നത്. എല്ലാവര്‍ക്കും വിലക്കുറവിന്റെ ഗുണം ലഭിക്കില്ല എന്നാണ് വിവരം. ജനുവരിയിലാണ് വില കുറയുക. നികുതി കുറച്ച് പെട്രോളിന്റെ വിലയില്‍ ഇടിവ് വരുത്തണമെന്ന് പല കോണുകളില്‍ നിന്നും ആവശ്യം ഉയര്‍ന്നിരിക്കെയാണ് വില കുത്തനെ കുറച്ച് ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്...

ആക്രമിക്കപ്പെട്ട നടി സുഹൃത്താണ്, ഒരു ബില്‍ഡിങില്‍ താമസിച്ചവരാണ്; പക്ഷേ... വിജയ് ബാബു പറയുന്നുആക്രമിക്കപ്പെട്ട നടി സുഹൃത്താണ്, ഒരു ബില്‍ഡിങില്‍ താമസിച്ചവരാണ്; പക്ഷേ... വിജയ് ബാബു പറയുന്നു

1

ബുധനാഴ്ച ഉച്ചയോടെയാണ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ പെട്രോള്‍ വിലയുമായി ബന്ധപ്പെട്ട പ്രഖ്യാപനംനടത്തിയത്. എന്നാല്‍ എല്ലാ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും വിലക്കുറവിന്റെ നേട്ടം ലഭിക്കില്ല. ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ് വില കുറച്ച് നല്‍കുക എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എങ്കിലും വലിയ ആശ്വാസമാണ് സര്‍ക്കാര്‍ പ്രഖ്യാപനം.

2

പെട്രോള്‍ വില ദിനംപ്രതി ഉയരുകയാണ്. ദരിദ്രരും ഇടത്തരം കുടുംബങ്ങളും വലിയ വിഷമം നേരിടുന്നു. അതുകൊണ്ട് സര്‍ക്കാര്‍ സുപ്രധാന തീരുമാനം എടുക്കുന്നു. ലിറ്ററിന് 25 രൂപ പെട്രോള്‍ വിലയില്‍ കുറവ് വരുത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഗുണം ലഭിക്കുക. 2022 ജനുവരി 26 മുതലായിരിക്കും ഇത് നടപ്പാകുക എന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

3

ദരിദ്ര കുടുംബങ്ങള്‍ക്ക് പ്രതിസന്ധി മറികടക്കാന്‍ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോെയാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ സുപ്രധാനമായ തീരുമാനം എടുത്തിരിക്കുന്നത്. പാവപ്പെട്ട കുടുംബങ്ങളിലുള്ളവര്‍ക്കാണ് ഇരുചക്ര വാഹനങ്ങളുള്ളത്. നാലു ചക്ര വാഹനങ്ങല്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇളവ് ലഭിക്കില്ല. ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ പ്രഖ്യാപനം വലിയ ചര്‍ച്ചയായിരിക്കുകയാണ്.

4

പെട്രോള്‍ പമ്പുകളില്‍ നിലവിലുള്ള വില തന്നെ നല്‍കണം. എന്നാല്‍ ഓരോ ലിറ്ററിനും 25 രൂപ വച്ച് പെട്രോള്‍ അടിച്ച വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. പത്ത് ലിറ്റര്‍ വരെ മാത്രമാണ് ഈ ഇളവുള്ളത്. അതിന് മുകളില്‍ അടിക്കുന്നവര്‍ക്ക് ഇളവ് ലഭിക്കില്ല. ജാര്‍ഖണ്ഡില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്കാണ് ഇളവ്.

നിമിഷ പ്രിയ തൂക്കുകയറില്‍ നിന്ന് രക്ഷപ്പെടുമോ? അന്തിമ വിധി ജനുവരി 3ന്, ആ കേസ് ഇങ്ങനെനിമിഷ പ്രിയ തൂക്കുകയറില്‍ നിന്ന് രക്ഷപ്പെടുമോ? അന്തിമ വിധി ജനുവരി 3ന്, ആ കേസ് ഇങ്ങനെ

5

ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, കോണ്‍ഗ്രസ്, ആര്‍ജെഡി എന്നീ പാര്‍ട്ടികളുടെ സഖ്യമാണ് ജാര്‍ഖണ്ഡ് സംസ്ഥാനം ഭരിക്കുന്നത്. 81ല്‍ 47 സീറ്റുകളുടെ പിന്‍ബലത്തിലാണ് സഖ്യസര്‍ക്കാരിന്റെ ഭരണം. പ്രതിപക്ഷമായ ബിജെപിക്ക് 25 സീറ്റാണുള്ളത്. ഹേമന്ദ് സോറന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഒട്ടേറെ ജനപ്രിയ പദ്ധതികള്‍ നടപ്പാക്കിയിരുന്നു.

6

രാജ്യത്ത് പെട്രോള്‍ വില അടിക്കടി ഉയരുകയാണ്. എല്ലാ സംസ്ഥാനങ്ങളിലും പെട്രോള്‍ വില നൂറ് രൂപ കടന്നു. രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ 110 പിന്നിട്ട് കുതിക്കുകയായിരുന്നു വില. ഈ വേളയിലാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ നികുതിയില്‍ 10 രൂപയും ഡീസല്‍ നികുതിയില്‍ 5 രൂപയും കുറവ് വരുത്തിയത്. സമാനമായ രീതിയില്‍ എല്ലാ സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.

മമ്മൂട്ടിയും മഞ്ജുവാര്യരും മാത്രമല്ല; പ്രായം ഒട്ടും തോന്നാന്ന വേറെയും ചിലരുണ്ട്... വൈറലായി ദിവ്യ ഉണ്ണിയുടെ ചിത്രങ്ങള്‍

7

കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളും നികുതിയില്‍ കുറവ് വരുത്തിയിട്ടുണ്ട്. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നികുതി കുറച്ചിട്ടില്ല. സര്‍ക്കാരിന്റെ പ്രധാന വരുമാനമാണ് ഇന്ധന നികുതി. സംസ്ഥാന സര്‍ക്കാര്‍ നികുതി ഉയര്‍ത്താത്ത സാഹചര്യത്തില്‍ കുറയ്‌ക്കേണ്ടതില്ല എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. കേന്ദ്രമാണ് നികുതി ഉയര്‍ത്തിയിരുന്നത്. കേന്ദ്രം കുറയ്ക്കുമ്പോള്‍ ആനുപാതികമായ കുറവ് സംസ്ഥാന നികുതിയിലുമുണ്ടാകും.

Recommended Video

cmsvideo
Night curfew issued in Kerala | Oneindia Malayalam

English summary
Jharkhand Chief Minister Hemant Soren Announced Slash in Petrol Prices
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X