Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാര്‍ഖണ്ഡില്‍ സോഷ്യല്‍ എഞ്ചിനീയറിങ്ങുമായി ബിജെപി, ഹരിയാന മോഡല്‍; ആദിവാസികള്‍ മാത്രമല്ല ലക്ഷ്യം

റാഞ്ചി: ഹരിയാന തിരഞ്ഞെടുപ്പ് വിജയം ജാര്‍ഖണ്ഡിലും ആവര്‍ത്തിക്കാനൊരുങ്ങി ബിജെപി. സംസ്ഥാനത്തെ ജാതി സമവാക്യങ്ങള്‍ ഉപയോഗിച്ച് ഇന്ത്യ സഖ്യത്തെ ഞെട്ടിക്കാനാണ് ബിജെപിയുടെ നീക്കം. ഒബിസികള്‍ക്കിടയില്‍ കൂടുതല്‍ വിശ്വാസ്യത വര്‍ധിപ്പിക്കാനാണ് ബിജെപിയുടെ നീക്കം. ഹരിയാനയില്‍ ജാട്ടുകല്‍ ബിജെപിക്കെതിരെ തിരിഞ്ഞപ്പോള്‍ മറ്റ് വിഭാഗക്കാരെ ഒന്നിപ്പിച്ച് ജാട്ട് ഭൂമിയില്‍ അടക്കം നേട്ടങ്ങളുണ്ടാക്കിയിരുന്നു ബിജെപി.അതേ ഫോര്‍മുലയാണ് ജാര്‍ഖണ്ഡിലും പരീക്ഷിക്കുന്നത്.

ജനറല്‍ കാറ്റഗറിയെയും ഒബിസികളെയും ഉപയോഗിച്ച് ആദിവാസി ഭൂരിപക്ഷമുള്ള സംസ്ഥാനം പിടിക്കാനാണ് ബിജെപിയുടെ ശ്രമം. ആദിവാസി വോട്ടുകളിലായിരിക്കും കോണ്‍ഗ്രസ്-ജെഎംഎം സഖ്യം ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് തിരിച്ചറിഞ്ഞാണ് ഈ നീക്കം.

jharkhand-election

ആദിവാസി ഇതര വോട്ടുകളില്‍ കേന്ദ്രീകരിച്ച് 2014ലും ബിജെപി വലിയ വിജയം നേടിയിരുന്നു. ബ്രാഹ്‌മണ വിഭാഗം വോട്ടുകള്‍ അടക്കം ബിജെപി മുമ്പ് സഹായിച്ചിരുന്നു. ബംഗ്ലാദേശികള്‍ അതിര്‍ത്തി കടന്ന് അനധികൃതമായി ഇന്ത്യയിലെത്തുന്നതിനെയാണ് ബിജെപി പ്രചാരണ വിഷയമാക്കിയിരിക്കുന്നത്. ജാര്‍ഖണ്ഡിലെ ആദിവാസി സംസ്‌കാരത്തെ തന്നെ ഇത് തകര്‍ത്തതായും ബിജെപി ആരോപിക്കുന്നു.

ഒബിസി-ആദിവാസി വോട്ടുബാങ്കിനെ മുന്നില്‍ നിര്‍ത്തി ഇന്ത്യ സഖ്യത്തെ പൂട്ടാനുള്ള ആദ്യ ശ്രമമാണിത്. ഈ പ്രചാരണത്തെ ഏറ്റെടുക്കാന്‍ നിരവധി പേരുണ്ടെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ജാട്ട് ഇതര വോട്ടുകളെ ഭിന്നിപ്പിക്കാതെ ഒപ്പം നിര്‍ത്താനായത് ഹരിയാനയിലെ ബിജെപിയുടെ സോഷ്യല്‍ എഞ്ചിനീയറിങ്ങിന്റെ ഭാഗമായിരുന്നു.

ഹിമന്ത ശര്‍മയെ പോലൊരു പ്രമുഖ നേതാവിനെ ജാര്‍ഖണ്ഡില്‍ നിയോഗിച്ചത് ഈ സോഷ്യല്‍ എഞ്ചിനിയറിങ് നടപ്പാക്കാന്‍ കൂടിയാണ്. വൈശ്യ വിഭാഗത്തിന്റെ സമ്പൂര്‍ണ പിന്തുണ ഉറപ്പാക്കാനും ബിജെപി ശ്രമിക്കുന്നുണ്ട്. ഇവര്‍ കൈവിടില്ലെന്നാണ് പാര്‍ട്ടിയുടെ തന്ത്രമൊരുക്കുന്ന നേതാക്കള്‍ പറയുന്നത്. കേന്ദ്ര മന്ത്രി അന്നപൂര്‍ണ ദേവിയുടെ കരുത്തില്‍ ജനറല്‍ കാറ്റഗറി വോട്ടുകള്‍ മുഴുവന്‍ പിടിക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

അന്നപൂര്‍ണ ദേവി യാദവ വിഭാഗത്തില്‍ നിന്നുള്ള നേതാവാണ്. ഇവര്‍ക്ക് വലിയ പിന്തുണ സംസ്ഥാനത്തുണ്ട്. അതേസമയം രഘുബര്‍ ദാസിനെ മുഖ്യമന്ത്രിയാക്കിയത് പോലൊരു നീക്കം ഇത്തവണ ബിജെപിയില്‍ നിന്നുണ്ടാവില്ല. നേതൃ പദവിയില്‍ എല്ലാം ആദിവാസി വിഭാഗത്തില്‍ നിന്നുള്ള നേതാക്കളുണ്ട്.

ബിജെപി വിജയിച്ചാല്‍ മുഖ്യമന്ത്രിയായി ആദിവാസി വിഭാഗത്തില്‍ നിന്നുള്ള നേതാവ് തന്നെ വരുമെന്നാണ് പാര്‍ട്ടി നല്‍കുന്ന സൂചന. സംസ്ഥാന അധ്യക്ഷന്‍ ബാബുലാല്‍ മറാണ്ഡിയാണ്. മുന്‍ കേന്ദ്ര മന്ത്രി അര്‍ജുന്‍ മുണ്ടയും, ചംപയ് സോറനും ഇതേ ടീമിലുണ്ട്. ഇവരാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തെ നയിക്കുക. സീതാ സോറനും ഗീതാ കോഡയും സംസ്ഥാനത്തെ പ്രചാരണം ശക്തമാക്കും.

സ്ത്രീകളുടെ വോട്ട് ബിജെപിക്ക് ഉറപ്പാക്കാന്‍ ഇവര്‍ സഹായിക്കും. ബീഹാറിലെ നേതാക്കളും ബിജെപിക്കായി ജാര്‍ഖണ്ഡില്‍ പ്രചാരണത്തിനെത്തും. ബീഹാര്‍ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവര്‍ പരിവര്‍ത്തന്‍ യാത്രയില്‍ ബിജെപിക്കായി പ്രചാരണം നടത്തിയിരുന്നു. ബീഹാര്‍, യുപി, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നിന്നുള്ള കരുത്തരായ ഒബിസി നേതാക്കള്‍ ജാര്‍ഖണ്ഡില്‍ പ്രചാരണത്തിനായി എത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+