• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാര്‍ഖണ്ഡില്‍ മഹാരാഷ്ട്ര മോഡലുണ്ടാവുമോ? മുര്‍മുവിനുള്ള പിന്തുണ ഭരണമാറ്റ സൂചന

Google Oneindia Malayalam News

റാഞ്ചി: കോണ്‍ഗ്രസിന് ഒരു സംസ്ഥാനം കൂടി നഷ്ടപ്പെടാനുള്ള സാധ്യത ഏറി വരികയാണ്. ജാര്‍ഖണ്ഡിലാണ് അത്തരമൊരു സാധ്യതയുള്ളത്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചത് അത്തരമൊരു സൂചന നല്‍കുന്നതാണ്. യശ്വന്ത് സിന്‍ഹയെ പിന്തുണച്ച തീരുമാനത്തില്‍ നിന്നാണ് ഹേമന്ദ് സോറന്‍ വാക്കുമാറിയത്. കഴിഞ്ഞ ദിവസം ഹേമന്ദ് സോറന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ദിയോഗഡിലെത്തിയിരുന്നു. മോദി വിമാനത്താവളം ഉദ്ഘാടനം ചെയ്യാനായി വന്നതായിരുന്നു. ബിജെപിയുമായി വളരെ അടുത്തിരിക്കുകയാണ് ജെഎംഎം എന്നാണ് സൂചന. കോണ്‍ഗ്രസുമായി പ്രശ്‌നങ്ങള്‍ ധാരാളമായിട്ടുമുണ്ട്.

പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ ദൃശ്യങ്ങള്‍ പരിശോധിച്ചത് 3 മണിക്ക്; 12.19ന് കണ്ടതാര്?പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ ദൃശ്യങ്ങള്‍ പരിശോധിച്ചത് 3 മണിക്ക്; 12.19ന് കണ്ടതാര്?

കോണ്‍ഗ്രസ് തുടര്‍ച്ചയായി ഹേമന്ദ് സോറനെ വിമര്‍ശിക്കുന്നുണ്ട്. അതില്‍ ജെഎഎമ്മില്‍ കടുത്ത അതൃപ്തിയുണ്ട്. കോണ്‍ഗ്രസിനെ ദുര്‍ബലമാക്കാന്‍ ജെഎംഎം ശ്രമിക്കുന്നുവെന്നാണ് ആരോപണം. കേന്ദ്രത്തില്‍ നിന്ന് നല്ല പിന്തുണ കിട്ടിയില്‍ ജാര്‍ഖണ്ഡ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പുരോഗതതിയുടെ കാര്യത്തില്‍ മുമ്പിലെത്തുമെന്ന് ഹേമന്ദ് സോറന്‍ പറഞ്ഞു. വേഗത്തില്‍ വികസനം സാധ്യമാകേണ്ട ജാര്‍ഖണ്ഡിന്റെ ആവശ്യമാണെന്നും ഹേമന്ദ് സോറന്‍ പറഞ്ഞു. അതേസമയം കോണ്‍ഗ്രസിനാണ് ഇത് ഏറ്റവും കൂടുതലായി ബാധിക്കുക.

കോണ്‍ഗ്രസ് കഴിഞ്ഞ തവണ മുന്നേറ്റം നടത്തിയത് തന്നെ ഹേമന്ദിന്റെയും ജെഎംഎമ്മിന്റെയും മികവിലാണ്. ബിജെപിക്ക് അടുത്തൊരു തിരിച്ചുവരവ് എളുപ്പമല്ല. ഇവിടെ നല്ല നേതാക്കളില്ല. നേരത്തെ ബിജെപിയുടെ മുഖ്യമന്ത്രിയായിരുന്ന രഘുബര്‍ ദാസിനോട് ജനങ്ങള്‍ക്ക് കടുത്ത രോഷമുണ്ട്. പ്രധാന കാരണം ആദിവാസികളെ തന്നെ ഇല്ലാതാക്കുമെന്ന തരത്തില്‍ അദ്ദേഹം നടത്തിയ പരാമര്‍ശങ്ങളാണ്. ബ്രാഹ്മണ നേതാവായിരുന്നു രഘുബര്‍ ദാസ്. ബിജെപിയുടെ സോഷ്യല്‍ എഞ്ചിനീയറിംഗിന്റെ ഭാഗമായിട്ടാണ് അദ്ദേഹം മുഖ്യമന്ത്രിയാവുന്നത്. എന്നാല്‍ ആദിവാസി ഭൂരിപക്ഷ സംസ്ഥാനത്തിന്റെ വികാരത്തിനെതിരായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകള്‍.

വളരെ വേഗം ജാര്‍ഖണ്ഡിലെ മോശം മുഖ്യമന്ത്രിയെന്ന പേരും അദ്ദേഹത്തിന് വീണു. ബിജെപിയെ തകര്‍ത്ത് തരിപ്പണമാക്കിയത് ദാസിന്റെ ഭരണമാണ്. ഒപ്പം ജനപ്രീതി ഉയര്‍ത്തി ഹേമന്ദ് സോറന്‍ മുന്നിലെത്തിയതും ബിജെപിയുടെ തിരിച്ചുവരവിന് തടസ്സമായി. നിലവില്‍ കോണ്‍ഗ്രസിനാണ് ഭരണത്തില്‍ അതൃപ്തിയുള്ളത്.

വേണ്ടത്ര അംഗീകാരം സഖ്യത്തില്‍ കിട്ടിയിട്ടില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. സോണിയാ ഗാന്ധിയുടെ മുന്നില്‍ വരെ പരാതി എത്തിയതാണ്. എന്നാല്‍ രാഹുലും സോണിയയും ഇത് തള്ളുകയാണ് ചെയ്തത്. നിലവില്‍ കോണ്‍ഗ്രസ് ഭരിക്കുന്നത് രാജസ്ഥാനിലും ഛത്തീസ്ഗഡിലുമാണ്. അതിന് പുറമേ ആകെയുള്ള കൂട്ടുകക്ഷി ഭരണമാണ് ജാര്‍ഖണ്ഡിലേത്. ജെഎംഎമ്മിന്റെ ആഗ്രഹം പോലെ നടന്നാല്‍ അതോടെ കോണ്‍ഗ്രസ് ജാര്‍ഖണ്ഡില്‍ അവസാനിക്കും.

നടിയുമായി സംസാരിച്ചു, അവള്‍ ഷൂട്ടിലായിരുന്നു.... നിയമപരമായി മുന്നോട്ട് പോകുമെന്ന് ഭാഗ്യലക്ഷ്മിനടിയുമായി സംസാരിച്ചു, അവള്‍ ഷൂട്ടിലായിരുന്നു.... നിയമപരമായി മുന്നോട്ട് പോകുമെന്ന് ഭാഗ്യലക്ഷ്മി

Recommended Video

cmsvideo
  മെസേജിന് ശ്രീലേഖ തന്ന മറുപടി ഇങ്ങനെ'; ഭാഗ്യലക്ഷ്മി പറയുന്നു |*Kerala
  English summary
  jharkhand may go maharashtra way, jmm getting closer to bjp, concern for congress
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X