കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാർഖണ്ഡിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു; ഗവർണറെ കണ്ട് യുപിഎ സംഘം

Google Oneindia Malayalam News

ദില്ലി: ജാർഖണ്ഡിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ഗവർണറെ കണ്ട് യു പി എ പ്രതിനിധി സംഘം. 10 അംഗ സംഘമാണ് ഗവർണറെ കണ്ടത്. ഖനി അഴിമതി കേസിൽ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നിയമസഭാംഗത്വം സംബന്ധിച്ച അനിശ്ചിതത്വം തുടരവേയാണ് ഭരണകക്ഷി നേതാക്കൾ ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്.

Heanth Soran

ജെ എം എം എം പിമാരായ വിജയ് കുമാർ ഹൻസ്‌ദാക്, മഹുവ മാജി, കോൺഗ്രസ് എം പി ഗീത കോറ എന്നിവരടങ്ങുന്ന യു പി എ സംഘമാണ് രാജ്ഭവനിൽ എത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് തനിക്ക് കത്ത് ലഭിച്ചതായും നിയമോപദേശത്തിന് ശേഷം ഒന്നോ രണ്ടോ ദിവസത്തിനകം സോറന്റെ നിയമസഭാംഗത്വം സംബന്ധിച്ച കാര്യത്തിൽ തീരുമാനം പ്രഖ്യാപിക്കുമെന്നും ഗവർണർ പറഞ്ഞതായി ജെ എം എം വക്താവ് സുപ്രിയോ ഭട്ടാചാര്യ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരായ ഊഹാപോഹങ്ങൾ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അസ്ഥിരപ്പെടുത്താൻ പ്രോത്സാഹിപ്പിക്കുന്നുവെന്ന് നേതാക്കൾ ഗവർണറെ അറിയിച്ചു. അതേസമയം ഹേമന്ത് സോറൻ രാജിവെച്ചേക്കുമെന്നാണ് വിവരം. രാജിവെച്ച ശേഷം ആറ് മാസത്തിനുള്ളിൽ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുന്നത് സംബന്ധിച്ച് നിയമോപദേശം ലഭിച്ചതായും ജെ എം എം വൃത്തങ്ങൾ അറിയിച്ചു.

അസറുദ്ദീൻ കോൺഗ്രസിൽ, സൈന ബിജെപിയിൽ; രാഷ്ട്രീയത്തിൽ ഇറങ്ങിയ കായിക താരങ്ങൾ

ഗവർണർ തീരുമാനം വൈകിക്കുന്നതിന് പിന്നിൽ ഭരണകക്ഷി എം എൽ എമാരെ പരമാവധി ചാക്കിടാൻ ബി ജെ പിക്ക് സമയവും സാഹചര്യവും ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണെന്നാണ് യു പി എ കണക്കാക്കുന്നത്. സോറനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തിന് പിന്നാലെ തന്നെ സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ബി ജെ പി ആരംഭിച്ചതായുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. മഹാരാഷ്ട്രക്ക് സമാനമായി ഓപ്പറേഷൻ കമല പയറ്റി അധികാരം പിടിക്കാനുള്ള നീക്കങ്ങളാണ് ജാർഖണ്ഡിലും ബി ജെ പി നടത്തുന്നത്.

ഇതോടെ ബി ജെ പി പേടിയിൽ എം എൽ എമാരെ റിസോർ‌ട്ടിലേക്ക് മാറ്റിയിരിക്കുകയാണ് ഭരണകക്ഷികൾ. 40 എം എൽ എ പ്രത്യേക വിമാനത്തിൽ റാഞ്ചിയിലെ റായ്പൂരിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. ജെ എം എമ്മിന് 30, കോൺഗ്രസിന് 18, ആർ ജെ ഡിക്ക് 1 എന്നിങ്ങനെയാണ് ഭരണമുന്നണിയുടെ കക്ഷിനില. ബി ജെ പിക്ക് 26 എം എൽ എമാരുടെ പിന്തുണയാണ് ഉള്ളത്.

ദിലീപിനൊപ്പം തമന്ന മലയാളത്തിലേക്ക് ; പൂജാ ചടങ്ങിൽ കിടിലൻ ലുക്കിൽ താരങ്ങൾ, ചിത്രങ്ങൾ വൈറൽ

English summary
Jharkhand; UPA leaders met Governor, shares concerns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X