Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹരിയാനയില്‍ ബിജെപിക്ക് ആശ്വാസം; ഉപതിരഞ്ഞെടുപ്പില്‍ ജയം, ക്രമക്കേടെന്ന് പ്രതിപക്ഷം, ലാത്തിചാര്‍ജ്

ചണ്ഡീഗഡ്: രാജസ്ഥാനില്‍ പരാജയപ്പെട്ട ബിജെപിക്ക്് ആശ്വാസമായി ഹരിയാനയില്‍ നിന്നുള്ള ഫലം. ജിന്ത് നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍തി കൃഷണ്‍ മിദ്ദയ്ക്ക് വിജയം. 12248 വോട്ടുകള്‍ക്കാണ് ഇദ്ദേഹം ജയിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഉപതിരഞ്ഞെടുപ്പ് വിജയം.

രണ്ടുതവണ എംഎല്‍എ ആയിരുന്ന ഹരി ചന്ദ് മിദ്ദയുടെ മരണത്തെ തുടര്‍ന്നാണ് ജിന്തില്‍ ഉപതരിഞ്ഞെടുപ്പ് വേണ്ടി വന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ബിജെപി നടത്തിയ കളിയാണ് അവര്‍ക്ക് ഗുണം ചെയ്തത്. ഹരിചന്ദിന്റെ മകന്‍ കൃഷണ്‍ മിദ്ദയെ തന്നെ അവര്‍ സ്ഥാനാര്‍ഥിയാക്കി. കോണ്‍ഗ്രസ്, ബിജെപി, ഐഎന്‍എല്‍ഡി, ഐഎന്‍എല്‍ഡി വിഭജിച്ച് രൂപം കൊണ്ട ജന നായക് ജനതാ പാര്‍ട്ടി (ജെജെപി) എന്നിവരാണ് ഇവിടെ ജനവിധി തേടിയത്...

അവസാന ലാപ്പില്‍

അവസാന ലാപ്പില്‍

ജെജെപി സ്ഥാനാര്‍ഥി ദിഗ്‌വിജയ് ചൗത്താല ആദ്യ റൗണ്ട് എണ്ണുമ്പോള്‍ വന്‍ മുന്നേറ്റം നടത്തിയിരുന്നു. എന്നാല്‍ അവസാന ലാപ്പില്‍ ബിജെപി മുന്നേറി. ബിജെപി സ്ഥാനാര്‍ഥിക്ക് മൊത്തം ലഭിച്ച വോട്ട് 49229 ആണ്. ജെജെപിക്ക് 37681 വോട്ട് കിട്ടി. പരാജയം സമ്മതിക്കുന്നതായി ദിഗ്‌വിജയ് ചൗത്താലയും രണ്‍ദീപ് സുര്‍ജേവാലയും പറഞ്ഞു.

വോട്ടിങ് മെഷീനില്‍ തിരിമറി

വോട്ടിങ് മെഷീനില്‍ തിരിമറി

അതേസമയം, പല ബൂത്തുകളില്‍ നിന്നുള്ള വോട്ടിങ് മെഷീനില്‍ തിരിമറി നടന്നെന്ന് ആക്ഷേപമുയര്‍ന്നു. സീരിയല്‍ നമ്പറുകള്‍ ആവര്‍ത്തിച്ചതാണ് ആരോപണത്തിന് ഇടയാക്കിയത്. വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് ബിജെപി ഇതര കക്ഷികള്‍ ബഹളം വച്ചു. പോലീസ് ലാത്തി വീശി എല്ലാവരെയും ഓടിക്കുകയായിരുന്നു.

സീരിയല്‍ നമ്പര്‍ യോജിച്ചില്ല

സീരിയല്‍ നമ്പര്‍ യോജിച്ചില്ല

ബൂത്തുകളില്‍ നിന്നെത്തിച്ച വോട്ടിങ് മെഷീനിന്റെ സീരിയല്‍ നമ്പറും വോട്ടെണ്ണല്‍ കേന്ദ്രത്തിലുണ്ടായിരുന്ന സീരിയല്‍ നമ്പറും യോജിക്കാതിരുന്നതും വിവാദമായി. ഇതോടെ വോട്ടെണ്ണല്‍ നിര്‍ത്തിവെക്കണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു. ഏറെ നേരം വോട്ടെണ്ണല്‍ തടസപ്പെട്ടെങ്കിലും വീണ്ടും തുടരുകയായിരുന്നു.

ദേശീയ നേതാവ് തോറ്റു

ദേശീയ നേതാവ് തോറ്റു

കോണ്‍ഗ്രസിന് വേണ്ടി ദേശീയ വാക്താവ് രണ്‍ദീപ് സുര്‍ജേവാലയാണ് മല്‍സരിച്ചത്. ഹരിയാനയിലെ കൈത്താല എംഎല്‍എ ആണ് അദ്ദേഹം. ജിന്തില്‍ വിജയം ഉറപ്പാക്കാന്‍ വേണ്ടിയാണ് കോണ്‍ഗ്രസ് അദ്ദേഹത്തെ തന്നെ മല്‍സരിപ്പിച്ചത്. എന്നാല്‍ നാല് റൗഡ് എണ്ണിക്കഴിഞ്ഞപ്പോള്‍ തന്നെ കോണ്‍ഗ്രസ് വളരെ പിന്നിലായിരുന്നു.

ബിജെപിക്ക് ആശ്വാസം

ബിജെപിക്ക് ആശ്വാസം

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ഏറെ നിര്‍ണായകമാണ് ഉപതിരഞ്ഞെടുപ്പ്. ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് ഹരിയാന. ഇവിടെ ബിജെപി പരാജയപ്പെട്ടാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി ലഭിക്കുമെന്ന സാധ്യതയിലേക്ക് വിരല്‍ ചൂണ്ടപ്പെടുമായിരുന്നു. എന്നാല്‍ വിജയം ബിജെപിക്ക് ആശ്വാസമായി.

രാജസ്ഥാനില്‍ സംഭവിച്ചത്

രാജസ്ഥാനില്‍ സംഭവിച്ചത്

അതേസമയം, രാജസ്ഥാനിലെ രാംഗഡില്‍ കോണ്‍ഗ്രസ് ജയിച്ചത് ബിജെപിയുടെ സിറ്റിങ് മണ്ഡലം പിടിച്ചെടുത്താണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സാഫിയാ സുബൈര്‍ ഖാന്‍ 12228 വോട്ടുകള്‍ക്കാണ് ജയിച്ചത്. തൊട്ടുപിന്നില്‍ ബിജെപി സ്ഥാനാര്‍ഥി സുഖ്‌വന്ത് സിങ് ആണ്. ബിഎസ്പി വളരെ പിന്നിലായി. ബിജെപിയും കോണ്‍ഗ്രസും ബിഎസ്പിയും തമ്മില്‍ ത്രികോണ മല്‍സരമാണ് രാംഗഡില്‍ നടന്നത്.

വര്‍ഗീയ പ്രചാരണം

വര്‍ഗീയ പ്രചാരണം

പശുവിന്റെ പേരില്‍ കൊലപാതകം നടന്ന പ്രദേശം കൂടിയാണ് രാംഗഡ്. ബിജെപി ഭരിക്കുന്ന വേളയിലാണ് ഇവിടെ രക്ബര്‍ ഖാന്‍ എന്നയാളെ പശുവിന്റെ പേരില്‍ അടിച്ചുകൊന്നത്. ദേശീയ തലത്തില്‍ ഏറെ വിവാദമായിരുന്നു സംഭവം. വര്‍ഗീയമായ പ്രചാരണങ്ങളാണ് മണ്ഡലത്തില്‍ നടന്നതെന്ന് ആരോപണമുണ്ട്.

കോണ്‍ഗ്രസ് ശക്തിപ്പെട്ടു

കോണ്‍ഗ്രസ് ശക്തിപ്പെട്ടു

ഇതോടെ രാജസ്ഥാനില്‍ കോണ്‍ഗ്രസിന് മികച്ച സാധ്യതകളാണ് കൈവന്നിരിക്കുന്നത്. 200 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 99 സീറ്റുകളാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ചത്. ഉപതിരഞ്ഞെടുപ്പ് വിജയം കൂടി ആയപ്പോള്‍ കോണ്‍ഗ്രസ് സെഞ്ച്വറി തികച്ചു. ഇതോടെ ചെറുകക്ഷികളെ ആശ്രയിക്കാതെ കോണ്‍ഗ്രസിന് ഭരിക്കാന്‍ സാധിക്കും. സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്ദളിന് ഒരു സീറ്റുണ്ട്. ഇതോടെ സഖ്യത്തിന് മാത്രം 101 സീറ്റായി.

ഉപതിരഞ്ഞെടുപ്പിന് കാരണം

ഉപതിരഞ്ഞെടുപ്പിന് കാരണം

അല്‍വാര്‍ ജില്ലയിലെ രാംഗഡ് നിയമസഭാ മണ്ഡലത്തില്‍ നേരത്തെ തിരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് ബിഎസ്പി സ്ഥാനാര്‍ഥി ലക്ഷ്മണ്‍ സിങ് മരിച്ചത്. ഇതോടെ ഈ മണ്ഡലത്തിലെ വോട്ടെടുപ്പ് മാത്രം നീട്ടിവച്ചു. മറ്റു മണ്ഡലങ്ങളിലെല്ലാം ഡിസംബര്‍ ഏഴിന് വോട്ടെടുപ്പ് നടന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+