കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ പ്രശ്‌നത്തില്‍ നെഹ്രു കാണിച്ചത് ചരിത്രപരമായ അബദ്ധം: അമിത് ഷാ

Google Oneindia Malayalam News

ദില്ലി: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനെ വിമര്‍ശിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍
അമിത് ഷാ. നെഹ്രു കശ്മീര്‍ പ്രശ്‌നത്തില്‍ ചരിത്രപരമായ അബദ്ധം കാണിച്ചെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. പാക് പിന്തുണയുള്ള ഗോത്രവര്‍ഗക്കാര്‍ കശ്മീരില്‍ തിരിച്ചടി നേരിടുന്ന സമയം താത്കാലിക യുദ്ധ വിരാമം പ്രഖ്യാപിച്ചതിനെ കുറിച്ച് പരാമര്‍ശിച്ച് കൊണ്ടാണ് അമിത് ഷാ നെഹ്രുവിനെ കുറ്റപ്പെടുത്തിയത്.

ഇന്ത്യ-പാക് വിഭജനം നടക്കാന്‍ കാരണമായതില്‍ അന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തെയും അമിത് ഷാ രൂക്ഷമായി വിമര്‍ശിച്ചു. അങ്ങിനെയൊരു തീരുമാനം എടുത്തില്ലായിരുന്നെങ്കില്‍ ഇന്ന് കശ്മീര്‍ പ്രശ്‌നം ഉണ്ടാകില്ലായിരുന്നെന്ന് അമിത് ഷാ പറഞ്ഞു.

Amit Shah

ഇപ്പോഴും എന്തിനാണ് യുദ്ധവിരാമം പ്രഖ്യാപിച്ചതെന്ന് അറിയില്ല. പെട്ടെന്ന് ഒരു കാരണവുമില്ലാതെയാണ് അത് സംഭവിച്ചത്. രാജ്യത്തെ ഒരു നേതാവും ഇത്തരത്തില്‍ അബദ്ധം കാണിച്ചിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.

ദില്ലി നെഹ്രു മെമ്മോറിയല്‍ മ്യൂസിയം ആന്റ് ലൈബ്രറിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് അമിത് ഷാ ജവഹര്‍ലാല്‍ നെഹ്രുവിനെതിരെ വിമര്‍ശനം നടത്തിയത്. അന്ന് ജവഹര്‍ ലാല്‍ ജി വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടില്ലായിരുന്നെങ്കില്‍ കശ്മീര്‍ പ്രശ്‌നം ഉണ്ടാകില്ലായിരുന്നു. ഒരാളുടെ വ്യക്തിപരമായ പ്രതിഛായക്ക് വേണ്ടിയായിരുന്നു ആ തീരുമാനം. അതുകൊണ്ടാണ് കശ്മീരിലെ ഒരു ഭാഗം ഇന്ന് പാകിസ്താനിലേക്ക് പോയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

English summary
BJP President Amit Shah on Wednesday blamed late Jawaharlal Nehru accusing him of having committed a “historic blunder” on Kashmir and the criticised the then Congress leadership for the partition.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X