Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യദ്രോഹ വിവാദം; ജെഎന്‍യുവിലേക്കുള്ള വിദ്യാര്‍ത്ഥി ഒഴുക്ക് നിലക്കുന്നു

ദില്ലി: ജെഎന്‍യുവില്‍ പ്രവേശനം നേടാനുള്ള അപേക്ഷകളുടെ എണ്ണത്തില്‍ കുറവുവന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ പ്രശസ്തമായ കലാലയത്തിലേക്കുള്ള അപേക്ഷകള്‍ പ്രതിവര്‍ഷം വര്‍ധിച്ചു വരുന്നതിനിടയിലാണ് അപേക്ഷകള്‍ കുറഞ്ഞത്. ഇത്തവണ മൂവായിരത്തോളം അപേക്ഷകളാണ് കുറഞ്ഞത്.

രാജ്യദ്രോഹ ആരോപണങ്ങളുടെ പേരില്‍ ദേശീയ തലത്തില്‍ ചര്‍ച്ചയായ ശേഷമാണ് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ പ്രവേസനം നേടാനുള്ള അപേക്ഷ കുറഞ്ഞത്. 76,000 അപേക്ഷകളാണ് ഇത്തവണ ലഭിച്ചത്. 2015ല്‍ 79,000 അപേക്ഷകളും 2014ല്‍ 72,000 അപേക്ഷകളും ഉണ്ടായിരുന്നു.

JNU

മാര്‍ച്ച് 21 ആയിരുന്നു ജെഎന്‍യു പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയ്യത്. കഴിഞ്ഞ വര്‍ഷം ഏഴായിരം അപേക്ഷകള്‍ കൂടുതല്‍ ലഭിച്ച സ്ഥാനത്താണ് ഈ വര്‍ഷം മൂവായിരം അപേക്ഷകളുടെ കുറവ് വന്നത്.

ജെഎന്‍യുവില്‍ വിവധ മേഖലകളില്‍ 2700 സീര്‌റുകളാണ് ഉള്ളതെങ്കിലും ഇതിന്റെ 28 ഇരട്ടിയോളം അപേക്ഷകളാണ് എല്ലാവര്‍ഷവും എത്തുന്നത്. പൊതുപരീക്,യുടെ കണക്ക് മാത്രമാണിത്. ബയോ#കെ്‌നോളജി സീറ്റിലേക്കുള്ള പ്രവേശന പരീക്ഷയും നെറ്റ്, ജെആര്‍എഫ് വിജയികളുടെ പ്രവേശന പരീക്ഷയും വരാനുണ്ട്.

അഫ്‌സല്‍ ഗുരു അനുസ്മരണവും അതിനുപിന്നിലെ സംബവവികാസവുമാണ് അപേക്ഷകള്‍ കുറയാന്‍ കാരണമെന്നാണ് പൊതുവെ ഉള്ള വിലയിരുത്തല്‍. രാഷ്ട്രീയ നേതാക്കള്‍ ഇതുവരെ കേട്ടിടില്ലാത്ത ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. ക്യാമ്പസില്‍ നിന്ന് കണ്ടെടുത്ത ഗര്‍ഭ നിരോധന ഉറകളുടെ കണക്കുകള്‍ വരെ ചില നേതാക്കള്‍ പോതുവേദിയില്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+