ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് തിരഞ്ഞെടുപ്പില്‍ ഇടത് പാനലിന് മിന്നും ജയം; ഒരു സീറ്റ് എബിവിപിക്ക്
ന്യൂഡല്‍ഹി: ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന് തിരഞ്ഞെടുപ്പില്‍ മൂന്ന് പ്രധാന കേന്ദ്ര പാനല്‍ സ്ഥാനങ്ങള്‍ സ്വന്തമാക്കി ഇടത് സഖ്യം. നാല് കേന്ദ്ര പാനല്‍ സീറ്റുകളില്‍ ഒരെണ്ണം എ ബി വി പിക്കാണ്. ഓള് ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്റെയും ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഫ്രണ്ടിന്റെയും (എ ഐ എസ് എ-ഡി എസ് എഫ്) ഇടതു സഖ്യ സ്ഥാനാര്‍ത്ഥി നിതീഷ് കുമാറാണ് പ്രസിഡന്റ്.
ഡി എസ് എഫില്‍ നിന്നുള്ള മനീഷ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഡി എസ് എഫില്‍ നിന്നുള്ള മുന്തേഹ ജനറല്‍ സെക്രട്ടറി സ്ഥാനം നേടി. എ ബി വി പിയില്‍ നിന്നുള്ള വൈഭവ് മീണയാണ് ജോയിന്റ് സെക്രട്ടറി. ഒരു ദശാബ്ദത്തിനിടെ ആദ്യമായി, ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്റെ കേന്ദ്ര പാനലിലേക്ക് എ ബി വി പി തിരിച്ചെത്തി. 2016 മുതല്‍ സ്ഥിരമായി ഇടതുപക്ഷമായിരുന്നു യൂണിയന് തലപ്പത്ത്.

ഇത്തവണ ഐസ ഡി എസ് എഫുമായി ചേര്‍ന്ന് ഒരു ലെഫ്റ്റ് പാനലില്‍ ആണ് മത്സരിച്ചത്. അതേസമയം ഏറെ കാലം യൂണിയന് ഭരിച്ചിരുന്ന എസ് എഫ് ഐ, ബിര്‍സ അംബേദ്കര്‍ ഫൂലെ സ്റ്റുഡന്റ്സ് അസോസിയേഷന് (ബി എ പി എസ് എ), പ്രോഗ്രസീവ് സ്റ്റുഡന്റ്സ് അസോസിയേഷന് (പി എസ് എ) എ ഐ എസ് എഫ് എന്നീ സംഘടനകളുമായി സഖ്യത്തിലാണ് മത്സരിച്ചത്.
2016 മുതല്‍ ഇടതുപക്ഷ ഐക്യ സഖ്യത്തിന് കീഴില്‍ ഐസയും എസ് എഫ് ഐയും ഒരുമിച്ച് പോരാടി വരികയാണ്. 42 കൗണ്‍സിലര്‍ സ്ഥാനങ്ങളില്‍ 24 എണ്ണവും എബിവിപിക്കാണ്. 2015 ല്‍ സൗരഭ് ശര്‍മ്മയാണ് അവസാനമായി ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയനിലേക്ക് വിജയിച്ച എ ബി വി പി സ്ഥാനാര്‍ത്ഥി. അന്ന് ജോയിന്റ് സെക്രട്ടറിയായാണ് സൗരഭ് തിരഞ്ഞെടുക്കപ്പെട്ടത്. 2000 ല്‍ എ ബി വി പിയുടെ സന്ദീപ് മഹാപത്ര പ്രസിഡന്റ് സ്ഥാനം നേടിയിരുന്നു.
ഏപ്രില്‍ 25 നായിരുന്നു രാജ്യം ഉറ്റുനോക്കിയ ജെ എന്‍ യു തിരഞ്ഞെടുപ്പ് നടന്നത്. 70 ശതമാനം പോളിംഗ് ആണ് വോട്ടെടുപ്പില്‍ രേഖപ്പെടുത്തിയത്. ഏകദേശം 5,500 വിദ്യാര്‍ത്ഥികള്‍ വോട്ട് ചെയ്തു. അതേസമയം വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ ക്ഷേമത്തിനും വേണ്ടി തങ്ങള്‍ പ്രവര്‍ത്തിക്കും എന്നും ഓരോ വിദ്യാര്‍ത്ഥിയുടെയും ശബ്ദം കേള്‍ക്കുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട നിതീഷ് കുമാര്‍ പറഞ്ഞു.
'ഈ വിജയത്തിന്റെ ക്രെഡിറ്റ് സര്‍വകലാശാലയ്ക്കാണ്. ഞങ്ങള്‍ എല്ലായ്പ്പോഴും വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും അവരുടെ ശബ്ദങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു, ഭാവിയിലും ഞങ്ങള്‍ ഈ പ്രവര്‍ത്തനം തുടരും,' പുതുതായി തിരഞ്ഞെടുക്കപ്പെട്ട വൈസ് പ്രസിഡന്റായ മനീഷ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കായി പോരാടുന്നത് തുടരും എന്ന് ജനറല്‍ സെക്രട്ടറി മുന്തേഹ ഫാത്തിമയും വ്യക്തമാക്കി.
അതേസമയം എബിവിപിയുടെ വിജയത്തിന് വലിയ പ്രാധാന്യമുണ്ട് എന്നും അടുത്ത തിരഞ്ഞെടുപ്പില്‍ എബിവിപി നാല് സീറ്റുകളും നേടുമെന്നും ഈ വിജയം കൂടുതല്‍ വിജയങ്ങള്‍ക്കുള്ള ഒരു ചവിട്ടുപടിയാണ് എന്നും ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വൈഭവ് മീന കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ ഐസ മികച്ച വിജയമാണ് കരസ്ഥമാക്കിയിരുന്നത്. ആകെ ലഭിച്ച 5,656 വോട്ടുകളില്‍, ഓള് ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന് (എഐഎസ്എ) പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ധനഞ്ജയ് 2,598 വോട്ടുകള്‍ (മൊത്തം വോട്ടിന്റെ ഏകദേശം 46%) നേടിയാണ് വിജയം കൊയ്തത്. എബിവിപിയുടെ ഉമേഷ് ചന്ദ്ര അജ്മീരയെ 1,676 വോട്ടുകള്‍ (30%) പരാജയപ്പെടുത്തിയാണ് ധനഞ്ജയ് മിന്നും ജയം സ്വന്തമാക്കിയത്.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി












Click it and Unblock the Notifications