മാഗി പൂട്ടിയപ്പോള്‍ പണി പോയി; ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു
നൈനിത്താള്‍: മാഗി നൂഡില്‍സ് നിരോധിച്ചത് ഒരു പാവപ്പെട്ട തൊഴിലാളിയുടെ ആത്മഹത്യയ്ക്ക് കാരണമായി. ഉത്തരാഖണ്ഡില്‍ നെസ്ലെയുടെ ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന യുവാവാണ് ആത്മഹത്യ ചെയ്തത്.
നെസ്ലേയുടെ രുപുദ്രാപൂരിലെ ഫാക്ടറിയില്‍ കരാര്‍ ജീവനക്കാരനായിരുന്നു 32 കാരനായ ലാല്‍ത പ്രസാദ്. ഉത്തര്‍ പ്രദേശുകാരനാണ് ഇയാള്‍. മാഗി നൂഡില്‍സിന് നിരോധനം വന്നതോടെ ഇയാളുടെ ജോലി നഷ്ടപ്പെട്ടു.

ലാല്‍ത പ്രസാദിന് മാത്രമല്ല, നെസ്ലേയില്‍ ജോലി ചെയ്തിരുന്ന 11,00 കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ പതിമൂന്ന് ദിവസമായി ജോലിയൊന്നും ഇല്ലാതെയിരിക്കുകായിരുന്നു ലാല്‍ത പ്രസാദ്.
വീട്ടിനകത്ത് ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. രാവിലെ ആയിട്ടും മുറിയില്‍ നിന്ന് പുറത്തേക്കിറങ്ങാത്തതിനെ തുടര്‍ന്ന് ഭാര്യ ചെന്ന് നോക്കിയപ്പോഴാണ് മരണ വിവരം അറിയുന്നത്. ജോലി നഷ്ടപ്പെട്ടതോടെ ഇയാള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ഇയാള്‍ .
ലാല്‍ത പ്രസാദിന്റെ ആത്മഹത്യയ്ക്ക് കാരണം ജോലി നഷ്ടപ്പെട്ടത് തന്നെ ആണോ എന്നതിന് ഉറപ്പൊന്നും ഇല്ലെന്നാണ് പോലീസ് പറയുന്നത് . ഇയാള്‍ക്ക് വീട്ടില്‍ വേറെ ചില പ്രശ്‌നങ്ങളും ഉണ്ടായിരുന്നത്രെ .












Click it and Unblock the Notifications