കുതിപ്പ് കഴിഞ്ഞു? ഐടിയില്‍ 50 ശതമാനം തൊഴില്‍ കുറയും
ബെംഗളൂരു: ലക്ഷക്കണക്കിന് എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളെയും തൊഴില്‍ അന്വേഷകരെയും നിരാശരാക്കിക്കൊണ്ട് ഐ ടി നഗരമായ ബെംഗളൂരുവില്‍ നിന്നും സങ്കടകരമായ ഒരു വാര്‍ത്ത. അടുത്ത നാല് വര്‍ഷം കൊണ്ട് ഐ ടി രംഗത്തെ തൊഴിലവസരങ്ങളില്‍ അമ്പത് ശതമാനത്തിന്റെ കുറവുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. ഐ ടി തൊഴില്‍ മോഹികള്‍ക്ക് കനത്ത തിരിച്ചടിയാകുന്ന ഈ റിസര്‍ച്ച് റിപ്പോര്‍ട്ട് ക്രൈസിലാണ് പുറത്തുവിട്ടിരിക്കുന്നത്.
ഇന്ത്യയില്‍ സ്വകാര്യ രംഗത്തെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളാണ് ഐ ടി രംഗം. 2013 - 14 സാമ്പത്തിക വര്‍ഷത്തില്‍ 1.05 ലക്ഷം പേരെയാണ് ഐ ടി രംഗത്ത് ജോലിക്കെടുത്തതെങ്കില്‍ 2016 - 17 ആകുമ്പോഴേക്കും ഇത് 55000 ആയി കുറയുമെന്നാണ് ക്രൈസിലിന്റെ റിപ്പോര്‍ട്ട്. നിലവില്‍ സ്വകാര്യ മേഖലയില്‍ 24 ശതമാനത്തിലേറെ തൊഴില്‍ നല്‍കുന്നത് ഐ ടി രംഗമാണ് എന്നാണ് കണക്കുകള്‍.

ഐ ടി രംഗത്ത് അമ്പത് ശതമാനത്തോളം തൊഴിലുകള്‍ കുറയുന്നത് രാജ്യത്തെ സാമ്പത്തിക രംഗത്തെ പ്രതികൂലമായി ബാധിക്കും. ഓരോ വര്‍ഷവും ഏഴ് ലക്ഷത്തിലധികം എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളാണ് പഠനം പൂര്‍ത്തിയാക്കി ഇറങ്ങുന്നത്. ഔട്ട് സോഴ്‌സിംഗ് ഇന്‍ഡസ്ട്രി പ്രതിസന്ധി നേരിടുന്നതാണ് ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍ കുറയാന്‍ പ്രധാനമായും കാരണമാകുന്നത്.
വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ത്യയിലെ പ്രമുഖ ഐ ടി കമ്പനികളായ ഇന്‍ഫോസിസ്, വിപ്രോ, ടി സി എസ് തുടങ്ങിയവയുടെ വരുമാനത്തിന്റെ ഭൂരിഭാഗവും. അമേരിക്കയിലും യൂറോപ്പിലും പ്രതിസന്ധിയുണ്ടായാല്‍ അത് സ്വാഭാവികമായും ഇന്ത്യയെയും ബാധിക്കും. ഉയര്‍ന്ന ശമ്പളമാണ് തൊഴിലുകള്‍ കുറക്കാന്‍ കമ്പനികള്‍ തീരുമാനിക്കാനുള്ള ഒരു കാരണം. 2013 -14 ല്‍ കമ്പനികളുടെ 60 ശതമാനം ചെലവും ശമ്പളത്തിനായാണ് എന്നാണ് കണക്കുകള്‍.












Click it and Unblock the Notifications