കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎല്‍എയ്‌ക്കെതിരേ ഫേസ് ബുക്ക് പോസ്റ്റ്: മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയതായി ആരോപണം

  • By Mithra Nair
Google Oneindia Malayalam News

ലക്നോ: എംഎല്‍എയ്‌ക്കെതിരേ ഫേസ് ബുക്കില്‍ പോസ്റ്റിട്ട മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയതായി ആരോപണം. ഉത്തര്‍പ്രദേശിലെ ഷാജെഹാന്‍പൂരിലാണ് സംഭവം.

സമാജ് വാദി പാര്‍ട്ടി എംഎല്‍എയ്‌ക്കെതിരെയാണ് മാധ്യമപ്രവര്‍ത്തകന്‍ ഫേസ് ബുക്കില്‍ പോസ്റ്റിട്ടിരുന്നത് സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ജഗേന്ദ്ര സിംഗ് ആണ് കൊല്ലപ്പെട്ടത്.

facebook-

സമാജ് വാദി പാര്‍ട്ടി എംഎല്‍എ രാം മൂര്‍ത്തി ബലം പ്രയോഗിച്ച് ഭൂമി കൈവശപ്പെടുത്തിയതും അനധികൃത ഖനനം നടത്തുന്നതുമുള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകളാണ് ജഗേന്ദ്ര സിംഗ് പുറത്തുവിട്ടത്. ഇതിന്റെ പ്രതികാരമായിട്ടാണ് കൊലപാതകമെന്നാണ് ആരോപണം.

ജഗേന്ദ്ര സിംഗിനെ കള്ളക്കേസില്‍ കുടുക്കി പോലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിക്കുകയായിരുന്നെന്നും ഇതിന് ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. എന്നാല്‍ ജഗേന്ദ്ര സിംഗിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോഴേക്കും അദ്ദേഹം ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.

English summary
A gruesome incident has been reported in Shahjehanpur, where a social media journalist was reportedly burnt alive for writing against SP MLA Ram Murti on Facebook.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X