• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ദിഖ് കാപ്പന് പ്രതീക്ഷ; കൂട്ടുപ്രതിക്ക് ജാമ്യം, ഹത്രാസ് കേസില്‍ ജാമ്യം ലഭിക്കുന്നത് ആദ്യം

Google Oneindia Malayalam News

ന്യൂഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ പ്രതിയായ ഹത്രാസ് കേസില്‍ ഒരാള്‍ക്ക് ജാമ്യം. കേസില്‍ ജാമ്യം ലഭിക്കുന്ന ആദ്യ സംഭവമാണിത്. സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ളവര്‍ ഡല്‍ഹിയില്‍ നിന്ന് യുപിയിലേക്ക് പോയ കാറിന്റെ ഡ്രൈവര്‍ മുഹമ്മദ് ആലമിനാണ് അലഹബാദ് ഹൈക്കോടതി ജാമ്യം നല്‍കിയിരിക്കുന്നത്. ഇതോടെ സിദ്ദിഖ് കാപ്പനും ജാമ്യം ലഭിക്കാനുള്ള സാധ്യതയേറി. ആലമിന് ജാമ്യം ലഭിച്ച കാര്യം സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമ്പോള്‍ സിദ്ദിഖ് കാപ്പന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടും.

ഡല്‍ഹി സ്വദേശിയാണ് മുഹമ്മദ് ആലം. 2020 ഒക്ടോബര്‍ അഞ്ചിനാണ് ഇയാള്‍ ഓടിച്ച വാഹനം യുപിയിലെ മഥുര പോലീസ് കസ്റ്റഡിയിലെടുത്തത്. സിദ്ദിഖ് കാപ്പന്‍, കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ അതിഖുര്‍ റഹ്മാന്‍, മസൂദ് അഹമ്മദ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഹത്രാസില്‍ ദളിത് യുവതി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം അന്ന് ദേശീയ തലത്തില്‍ വലിയ വാര്‍ത്തയായിരുന്നു. ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ ഹത്രാസിലേക്ക് പോകവെ സിദ്ദീഖ് കാപ്പന്‍ ഇവരുടെ വാഹനത്തില്‍ കയറുകയായിരുന്നു.

നേരത്തെ ആലം സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളുകയാണ് ചെയ്തത്. ഇന്ന് അലഹാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അഭിഭാഷകരായ അമര്‍ജീത് സിങ് രഖ്‌റ, ബാസിത് മുനി മിശ്ര, ഷാറാന്‍ മുഹിയുദ്ദീന്‍ ആല്‍വി, സയ്പാന്‍ ശൈഖ് എന്നിവര്‍ ആലമിന് വേണ്ടി കോടതിയില്‍ ഹാജരായി.

ബാങ്ക് വിളിയുടെ ഉള്ളടക്കം ശരിയല്ല; നിരോധിക്കണമെന്ന് ഹര്‍ജി... പറ്റില്ലെന്ന് കോടതി, പക്ഷേ, അമിത ശബ്ദം വേണ്ടബാങ്ക് വിളിയുടെ ഉള്ളടക്കം ശരിയല്ല; നിരോധിക്കണമെന്ന് ഹര്‍ജി... പറ്റില്ലെന്ന് കോടതി, പക്ഷേ, അമിത ശബ്ദം വേണ്ട

മുഹമ്മദ് ആലമിന് പോലീസ് ആരോപിക്കുന്ന പോലെ കേസില്‍ യാതൊരു ബന്ധവുമില്ലെന്നും നിരപരാധിയാണെന്നും ആലമിന്റെ ഭാര്യ ബുഷ്‌റ പ്രതികരിച്ചു. കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. യാത്രക്കാരുമായി പോകുക മാത്രമാണ് ആലം ചെയ്തത്. അത് ജോലിയുടെ ഭാഗമാണ്. ആലം ജയിലിലായതോടെ കുടുംബം വളരെ പ്രയാസപ്പെട്ടു. ഞങ്ങളുടെ വരുമാന മാര്‍ഗമാണ് തടവിലാക്കപ്പെട്ടത്. ഒരു കുറ്റവും ചെയ്യാതെയാണ് ഭര്‍ത്താവ് ജയിലില്‍ കിടന്നത്. സാധാരണ ജീവിതം നയിക്കുന്നവരാണ് ഞങ്ങള്‍. ഒരു രാഷ്ട്രീയത്തിലും ഇടപെടാറില്ലെന്നും ബുഷ്‌റ പ്രതികരിച്ചു.

സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ മൂന്നാഴ്ച മുമ്പ് ഹൈക്കോടതി തള്ളിയിരുന്നു. ശേഷം സുപ്രീംകോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് കാപ്പന്‍. ഹത്രാസില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ വന്നു എന്നാരോപിച്ചാണ് കാപ്പനെയും മറ്റുള്ളവരെയും കസ്റ്റഡിയിലെടുത്തത്. പിന്നീട് യുഎപിഎ ഉള്‍പ്പെടെ ചുമത്തി. ഇതോടെയാണ് ജാമ്യം ലഭിക്കാന്‍ പ്രയാസമായത്. ജില്ലാ കോടതിയും ഹൈക്കോടതിയും തള്ളിയ സാഹചര്യത്തില്‍ വൈകാതെ സുപ്രീംകോടതിയെ ജാമ്യം തേടി സമീപിക്കുമെന്ന് കാപ്പന്റെ കുടുംബം പറഞ്ഞിരുന്നു.

Recommended Video

cmsvideo
  പൊതുവേദിയിൽ ഭാവനയെക്കുറിച്ച് വാചാലയായി മഞ്ജു വാര്യർ | *Kerala
  English summary
  Journalist Siddique Kappan co-accused Mohammed Alam Gets Bail in Hathras Case
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X