ഫാസിസം അതിരുകടക്കുന്നു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍, നീക്കം സ്റ്റിംഗ് ഓപ്പറേഷനിടെ!

  • Written By:
Subscribe to Oneindia Malayalam

ഗാസിയാബാദ്: സ്റ്റിംഗ് ഓപ്പറേഷന്‍ നടത്താന്‍ പദ്ധതിയിട്ട മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിനോദ് വര്‍മയാണ് അറസ്റ്റിലായത്.  വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിന് ഗാസിയാബാദിലെ വീട്ടില്‍ വെച്ചായിരുന്നു അറസ്റ്റ്. ഛത്തീസ്ഗഡ് സര്‍ക്കാരിനെതിരെയുള്ള അന്വേഷണാത്മക വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനുള്ള നീക്കങ്ങള്‍ക്കിടെയാണ് അറസ്റ്റ്.

ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് ആദ്യം  കസ്റ്റഡിയിലെടുത്തതെങ്കിലും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.  എഡിറ്റേഴ്സ് ഗില്‍ഡിലെ അംഗമായ വിനോദ് വര്‍മയ്ക്കെതിരെ  ഭീഷണിപ്പെടുത്തി പണം തട്ടുന്ന ചാര്‍ജുകളാണ് ചുമത്തിയിട്ടുള്ളത്. റായ്പൂരില്‍ നിന്നുള്ള  ആറംഗ പോലീസ് സംഘമാണ് ഗാസിയാബാദിലെ വീട്ടിലെത്തി  മാധ്യമപ്രവര്‍ത്തകനെ  അറസ്റ്റ് ചെയ്തത്.

 ബ്ലാക്ക് മെയില്‍ ചെയ്തു

ബ്ലാക്ക് മെയില്‍ ചെയ്തു

ഛത്തീസ്ഡഡ് പിഡബ്ല്യൂഡി മന്ത്രി രാജേഷ് കുമാറിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. മന്ത്രിയുടെ 100 ഓളം സെക്സ് ടേപ്പുകള്‍ തന്‍റെ പക്കലുണ്ടെന്നും പണം നല്‍കിയാല്‍ കൈമാറാമെന്നും കാണിച്ച് മന്ത്രിയെ ബ്ലാക്ക് മെയില്‍ ചെയ്തുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. ഉത്തര്‍പ്രദേശിലെ ഗാസിയാ ബാദില്‍ വച്ചാണ് വര്‍മ അറസ്റ്റിലാവുന്നത്.

 500 സിഡികള്‍ തെളിവുകളോ

500 സിഡികള്‍ തെളിവുകളോ


വിനോദ് വര്‍മയുടെ വീട്ടില്‍‌ പോലീസ് നടത്തിയ തിരച്ചിലില്‍ സെക്സ് ടേപ്പുകള്‍ അടങ്ങിയ 500 സിഡികള്‍ കണ്ടെടുത്തതായി ന്യൂസ് 18 ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ സിഡികളുടെ കോപ്പികള്‍ വിനോദ് സൂക്ഷിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച് വിവരമില്ല.

 നീക്കം സര്‍ക്കാരിനെതിരെ

നീക്കം സര്‍ക്കാരിനെതിരെ

പ്രതിപക്ഷമായ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് ബിജെപിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നാണ് സര്‍ക്കാര്‍ വാദം. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാവ് ഭൂപേഷ് വഖേലുമായി ബന്ധമുള്ളയാളാണ് വിനോദ് വര്‍മയെന്നും ബിജെപി സര്‍ക്കാര്‍ ആരോപിക്കുന്നു. എന്നാല്‍ വഖേല ഇക്കാര്യം നിരസിച്ചിട്ടുണ്ട്. എഡിറ്റേഴ്സ് ഗ്വില്‍ഡില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം ബിബിസി പുറമേ പല മാധ്യമസ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 സര്‍ക്കാരിനെതിരെ ഗൂഡാലോചന

സര്‍ക്കാരിനെതിരെ ഗൂഡാലോചന

നൂറുകണക്കിന് സിഡികളും പെന്‍ഡ്രൈവുകളും വിനോദ് വര്‍മയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തതായി പോലീസ് അവകാശപ്പെടുന്നു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ വര്‍മ അമര്‍ ഉജാലയുടെ ഡിജിറ്റല്‍ എഡ‍ിറ്റര്‍ കൂടിയാണ്. ഇതിന് പുറമേ ബിബിസിയ്ക്ക് വേണ്ടിയും സേവനമനുഷ്ടിക്കുന്നുണ്ട്. അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനം നടത്തുന്ന എഡിറ്റേഴ്സ് ഗില്‍ഡിന്‍റെ ടീമിന്‍റെ ഭാഗമാണ് വിനോദ് വര്‍മയെന്നാണ് അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നത്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Vinod Verma, senior journalist working as team member of Editor's Guild's fact finding team arrested from Gaziabad.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്