കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാക്കന് മറുപടിയുമായി സ്മൃതി ഇറാനി

Google Oneindia Malayalam News

ദില്ലി: മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി എന്ന നിലയില്‍ തന്റെ പ്രകടനം കണ്ട ശേഷം തന്നെ വിലയിരുത്തൂ എന്ന് ബി ജെ പി നേതാവ് സ്മൃതി ഇറാനി. വിദ്യാഭ്യാസരംഗം നിയന്ത്രിക്കുന്ന മന്ത്രിക്ക് ബിരുദം പോലുമില്ല എന്ന കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്റെ പരിഹാസത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. മന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതെയ ചൊല്ലി അജയ് മാക്കന്‍ നടത്തിയ ട്വീറ്റ് വിവാദമായിരുന്നു.

സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതയെ കളിയാക്കിയ കോണ്‍ഗ്രസിനെതിരെ ബി ജെ പി നേരത്തെ തന്നെ രംഗത്തുവന്നിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വിദ്യാഭ്യാസം എത്രയാണ് എന്നായിരുന്നു ബി ജെ പിയുടെ ചോദ്യം. കോണ്‍ഗ്രസിന്റെ ഘടകകക്ഷി നേതാവായ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയും ഈ പരാമര്‍ശത്തെ വിമര്‍ശിച്ചിരുന്നു.

smriti-irani

വ്യോമയാന മന്ത്രിയാകാന്‍ വിമാനം പറത്തണോ എന്നായിരുന്നു ഒമറിന്റെ ചോദ്യം. കല്‍ക്കരി മന്ത്രിയാകാന്‍ ഖനനം അറിഞ്ഞിരിക്കണോ എന്നും ഒമര്‍ അജയ് മാക്കനെ കളിയാക്കി. ഓണ്‍ലൈന്‍ ലോകത്തും അജയ് മാക്കന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധമുയര്‍ന്നു. സ്‌പോര്‍ട്‌സ് മന്ത്രി ആകുന്നതിന് മുമ്പ് മാക്കന്‍ ഒളിംപിക് സ്വര്‍ണം നേടിയിരുന്നോ എന്ന് വരെ ഒരു വിരുതന്‍ ചോദിച്ചുകളഞ്ഞു.

അതേസമയം സ്മൃതി ഇറാനി നല്‍കിയ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലും തെറ്റുകളുള്ളതായി കോണ്‍ഗ്രസ് ആരോപിച്ചു. 2004 ല്‍ ലോക്‌സഭയിലേക്ക് മത്സരിക്കുമ്പോള്‍ ബി എ ഡിഗ്രിയായിരുന്നു സ്മൃതി ഇറാനി പറഞ്ഞിരുന്നത്. 2009 ലും 2014 ലും ബി കോം പാര്‍ട്ട് 1 എന്നാണ്. ഇത് തമ്മില്‍ പൊരുത്തക്കേടുണ്ട്. എന്തായാലും ദേശീയ രാഷ്ട്രീയത്തില്‍ വിവാദം കൊഴുക്കുകയാണ്.

English summary
Smriti Irani responds to Ajay Maken's comments, says judge me by my work
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X