കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

15 വേണ്ട, ഭൂരിപക്ഷം തെളിയിക്കാന്‍ വെറും 24 മണിക്കൂര്‍ മതിയെന്ന് കുമാരസ്വാമി

  • By Desk
Google Oneindia Malayalam News

ദേശീയ രാഷ്ട്രീയത്തെ പോലും അമ്പരിപ്പ നീക്കങ്ങളിലൂടെയാണ് കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അധികാരത്തില്‍ ഏറിയത്. ബുധനാഴ്ച കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. നിലവില്‍ മന്ത്രിമാരും വകുപ്പുകളും സംബന്ധിച്ച് ഏകദേശ ധാരണ ആയി. കോണ്‍ഗ്രസിന് 20ഉം ജെഡിഎസിന് 13 ഉം മന്ത്രിസ്ഥാനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രാഥമിക വിവരം.

വകുപ്പുകളും മന്ത്രി പദങ്ങളും സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചയ്ക്കായിഇരുപാര്‍ട്ടികളുടേയും സംയുക്ത യോഗങ്ങള്‍ ഇന്ന് ചേരും. ഇതിനിടെ ഭൂരിപക്ഷം തെളിയിക്കാന്‍ വെറും 24 മണിക്കൂര്‍ മാത്രം മതിയെന്ന് നിയുക്ത മുഖ്യമന്ത്രി കുമാരസ്വാമി വ്യക്തമാക്കി.

ബംപര്‍

ബംപര്‍

2013 ല്‍ കിട്ടിയ സീറ്റിനേക്കാളും രണ്ട് സീറ്റ് കുറവ് നേടിയിട്ടും മുഖ്യമന്ത്രി സ്ഥാനം തന്നെ ലഭിച്ചത് ജെഡിഎസിനും കുമാരസ്വാമിക്കും ലഭിച്ച ബംപറാണ്. ഇതോടെ സംസ്ഥാനത്തിന്‍റെ 24ാം മുഖ്യമന്ത്രിയായി കുമാരസ്വാമി ബുധനാഴ്ച അധികാരത്തിലേറും. തെരഞ്ഞെടുപ്പിന് തുടക്കം മുതലേ കിങ്ങ് മേക്കറാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച കുമാരസ്വാമി അതേ ആത്മവിശ്വാസത്തില്‍ തന്നെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കും ഒരുങ്ങുന്നത്. വോട്ടെണ്ണലിന് ശേഷം കോണ്‍ഗ്രസ് നല്‍കിയ നിരുപാധിക പിന്തുണയില്‍ അടുത്ത അഞ്ച് വര്‍ഷവും കര്‍ണാടകം ഭരിക്കാനാകുമെന്ന ആത്മവിശ്വാസവും കുമാരസ്വാമി പങ്കുവെച്ചു. അതും ആദ്യമായി.

മന്ത്രിസ്ഥാനം

മന്ത്രിസ്ഥാനം

മുതിര്‍ന്ന നേതാക്കളെ തന്നെയാവും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുകയെന്നാണ് പ്രാഥമിക വിവരം. കുമാരസ്വാമി ധനകാര്യ വകുപ്പ് കൂടി കൈകാര്യം ചെയ്യും. ഡികെ ശിവകുമാറിന് ഉപമുഖ്യമന്ത്രി പദം നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ജി പരമേശ്വരയാണ് ഉപമുഖ്യമന്ത്രി പദം അലങ്കരിക്കുക. അതേസമയം കര്‍ണാടകത്തിലെ കോണ്‍ഗ്രസ് വിജയത്തിന് പിന്നിലെ മര്‍മമായി പ്രവര്‍ത്തിച്ച ഡികെ ശിവകുമാറിന് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നാവശ്യം കോണ്‍ഗ്രസില്‍ നിന്നും ഉയരുന്നുണ്ട്.

മലയാളികളും

മലയാളികളും

കോണ്‍ഗ്രസില്‍ നിന്നുള്ള മലയാളികളായ കെജെ ജോര്‍ജ്ജിനും യുടി ഖാദറിനും മന്ത്രി സ്ഥാനം ലഭിച്ചേക്കുമെന്നാണ് വിവരം. അതേസമയം ബധനാഴ്ച നടക്കുന്ന ചടങ്ങില്‍ പ്രധാനപ്പെട്ട വകുപ്പ് മന്ത്രികള്‍ മാത്രമേ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുള്ളൂ. വിശ്വാസ വോട്ടെടുപ്പിന് ശേഷം മാത്രമാകും മന്ത്രിസഭാ വിപുലീകരണം.

117 തന്നെ

117 തന്നെ

15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ എംഎല്‍എമാര്‍ എല്ലാവരും തന്നെ തങ്ങള്‍ക്കൊപ്പം ഉണ്ടെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കുമാരസ്വാമി രംഗത്തെത്തി. സത്യപ്രതിജ്ഞ ചെയ്ത് 24 മണിക്കൂറിനുള്ളില്‍ തന്നെ ഭൂരിപക്ഷം തെളിയിക്കുമെന്ന് കുമാര സ്വാമി പറഞ്ഞു. താന്‍ തിങ്കളാഴ്ച ദില്ലിയിലേക്ക് തിരിക്കും. രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നും കുമാരസ്വാമി വ്യക്തമാക്കി.

പിന്തുണയ്ക്കും

പിന്തുണയ്ക്കും

തിരഞ്ഞെടുപ്പ് മാറ്റിവെച്ച മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും ജെഡിഎസും പരസ്പരം സഹകരിക്കുമെന്നും കുമാരസ്വാമി വ്യക്തമാക്കി. ജയനഗറില്‍ കോണ്‍ഗ്രസ് സ്ഥാാര്‍ത്ഥിയായ സൗമ്യ റെഡ്ഡിയെ ജെഡിഎസ് പിന്തുണയ്ക്കും. അതുപോലെ ആര്‍ആര്‍ നഗരറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥി രാമചന്ദ്രയെ കോണ്‍ഗ്രസും പിന്തുണയ്ക്കും.

English summary
Just twenty four hours after the oath I'll prove the majority says kumaraswamy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X