48 മണിക്കൂറിനുള്ളില്‍ വിധിപറഞ്ഞ് ചരിത്രമായി; പീഡന കേസില്‍ 2 വര്‍ഷം തടവ്

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ഇന്ത്യയില്‍ ഒരു കേസ് ഉണ്ടായാല്‍ വിധി പറയാനുള്ള കാലതാമസം എക്കാലത്തും ചര്‍ച്ചയായിട്ടുണ്ട്. ഇരുപതും മുപ്പതും വര്‍ഷത്തേക്ക് കേസുകള്‍ നീണ്ടുപോകുന്നതുപോലും ഇന്ത്യയില്‍ പുതുമയുള്ള കാര്യമല്ല. ബാലാത്സംഗ കേസുകളിലും മറ്റും വിധികള്‍ നീണ്ടുപോകുന്നത് പ്രതികള്‍ക്ക് ഏറെ സഹായകരവുമാണ്.

എന്നാല്‍, കേവലം 48 മണിക്കൂറിനുള്ളില്‍ പീഡനക്കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് വ്യത്യസ്തമായിരിക്കുകയാണ് മുംബൈയിലെ ഒരു കോടതി. ജനുവരി ഒന്നിനാണ് കേസ് സംബന്ധമായി യുവതി പോലീസില്‍ പരാതി നല്‍കുന്നത്. തന്നെയൊരാള്‍ പിന്തുടരുന്നുണ്ടെന്നും തുടര്‍ച്ചയായി മോശം മെസേജുകള്‍ അയക്കുന്നുവെന്നുമായിരുന്നു ചക്കന്‍ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതി.

court-order

പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ജനുവരി എട്ടിന് അതുല്‍ ഗണേഷ് എന്നയാളെ അറസ്റ്റ് ചെയ്തു. ഇതിന്റെ തൊട്ടടുത്തദിവസം തെളിവുകളും സാക്ഷികളുമായി ഖേദിലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രവും സമര്‍പ്പിച്ചു. കേസ് നീട്ടിവെക്കാതെ കോടതി ഉടന്‍ പരിഗണനയ്‌ക്കെടുക്കുകയും ചെയ്തു.

വാദിഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും വാദംകേട്ട കോടതി 48 മണിക്കൂറിനുള്ളില്‍ വിധിയും പ്രസ്താവിച്ചു. പ്രതിക്ക് രണ്ടുവര്‍ഷം തടവ്. ഒരു പ്രൈവറ്റ് കമ്പനിയില്‍ സെക്യൂരിറ്റി ജീവനക്കാരനാണ് കേസിലെ പ്രതിയെന്ന് കേസന്വേഷണം നടത്തിയ പോലീസ് ഓഫീസര്‍ സന്തോഷ് ഗിരിഗോസാവി പറഞ്ഞു. ഈ കമ്പനിയില്‍ നിന്നായിരുന്നു പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ തരപ്പെടുത്തിയത്. പിന്നീട് സന്ദേശങ്ങള്‍ അയക്കാനും തുടങ്ങി. കേസില്‍ കോടതി അഞ്ചു സാക്ഷികളെ വിസ്തരിച്ചതായും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്ത്യയിലെ തന്നെ ഏറ്റവും വേഗമേറിയ വിധിയായാണ് ഇത് കണക്കാക്കപ്പെടുന്നത്.

English summary
In what sources say is one of the fastest judgments ever pronounced, a person was sentenced to two years of rigorous imprisonment on Wednesday for molesting and stalking a girl within 48 hours of the case reaching court
Please Wait while comments are loading...