ജസ്റ്റിസ് ദീപക് മിശ്ര അടുത്ത ചീഫ് ജസ്റ്റിസ്; അധികാരമേൽക്കുന്നത് ജനകീയ ന്യായാധിപൻ!!

  • By: Akshay
Subscribe to Oneindia Malayalam

ദില്ലി: ജസ്റ്റിസ് ദീപക് മിശ്രയെ അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമ മന്ത്രാലയം അംഗീകരിച്ചു. നിലവിലെ ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാർ ഈ മാസം 27 ന് വിരമിക്കുന്ന ഒഴിലിലേക്കാണ് മിശ്രയുടെ നിയമനം. 2018 ഒക്ടോബർ 2 വരെ ദീപക് മിശ്ര സുപ്രീം കോടതി ചീഫ് ജസ്റ്റിസായി തുടരും. ഏറെ കോളിളക്കം സൃഷ്ടിച്ച നിർഭയ കേസിലെ വിധി പ്രഖ്യാപനം നടത്തിയ ബെഞ്ചിന്റെ തലവനാണ് മിശ്ര.

മുംബൈ സ്‌ഫോടന കേസില്‍ വധശിക്ഷക്ക് വിധേയനായ യാക്കൂബ് മേമന്റെ ശിക്ഷാവിധി നടപ്പാക്കുന്നതിന്റെ തൊട്ടു മുമ്പ് അദ്ദേഹത്തിന്റെ ഹര്‍ജി അര്‍ദ്ധരാത്രിയില്‍ പരിഗണിച്ചത് മിശ്രയടക്കമുള്ള മൂന്ന് ജഡ്ജിമാരായിരുന്നു. ജനകീയ ന്യായാധിപൻ എന്നാണ് അറുപത്തി മൂന്ന് കാരനായ ദീപക് മിശ്രയെ സഹപ്രവർത്തകർ വിശേഷിപ്പിക്കുന്നത്.

Justice Dipak Mishra

1953ൽ ജനിച്ച ദീപക് മിശ്ര 1977ലാണ് അഭിഭാഷകനായി പരിശീലനം ആരംഭിക്കുന്നത്. ഭരണഘടന, സിവിൽ, ക്രിമിനൽ, വിൽപ്പന നികുതി സംബന്ധിച്ച കേസുകളെല്ലാം അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. നിലവിലെ സുപ്രീംകോടതി ജസ്റ്റിസായ ജെഎസ് ഖേഹർ തന്നെയാണ് ദീപക് മിശ്രയുടെ പേര് നിർദേശിക്കുന്നത്. പാട്ന, ദില്ലി ഹൈക്കോടതികളിലെ മുൻ ചീഫ് ജസ്റ്റിസായിരുന്നു ദീപക് മിശ്ര.

English summary
The Union government on Tuesday appointed Justice Dipak Mishra as the next Chief Justice of India.
Please Wait while comments are loading...