രാജ്യത്ത് ജഡ്ജിമാരുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന് മോദിയോട് ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍
ദില്ലി: രാജ്യത്ത് ജഡ്ജിമാരുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി എസ് താക്കൂര്‍. പരാതികളുടെ എണ്ണത്തിലുളള വര്‍ദ്ധനവ് കാരണം ജഡ്ജിമാര്‍ക്ക് കേസ് ഫലപ്രദമായി നടത്താന്‍ കഴിയാതെ വരുന്നു.നിലവില്‍ 21,000 ജഡ്ജിമാരാണ് രാജ്യത്തുളളത് അവയുടെ എണ്ണം 40000 ആയി വര്‍ദ്ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത യോഗത്തില്‍ ചീഫ് ജസ്റ്റിസ് അറിയിച്ചു.വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് മോദി മറുപടി നല്‍കി. വികാരധീനനായാണ് ചീഫ് ജസ്റ്റിസ് മോദിയ്ക്കു മുന്നില്‍ വിഷയം അവതരിപ്പിച്ചത്.
ഇത് രാജ്യത്തിന്റെ വികസനത്തിന്റെ കൂടെ കാര്യമാണ്.അതിനാലാണ് ഇക്കാര്യം ബോധിപ്പിക്കുന്നത്.എല്ലാ ഭാരവും നീതിന്യായ വ്യവസ്ഥയുടെ തലയില്‍ കെട്ടി വെയ്‌ക്കേണ്ടതില്ലെന്നും ഉളള ജഡ്ജിമാര്‍ക്ക് ഒരു പരിധിവരെയേ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്നും സംസ്ഥാന മുഖ്യമന്ത്രിമാരും ചീഫ് ജസ്റ്റിസുമാരും പങ്കെടുത്ത യോഗത്തില്‍ താക്കൂര്‍ വ്യക്തമാക്കി.

ജഡ്ജിമരുടെ എണ്ണത്തില്‍ കുറവു വരുമ്പോള്‍ അത് കേസുകളെ പ്രതികൂലമായി ബാധിക്കുന്നുണ്ട് .വിദേശ രാജ്യങ്ങളിലെ ജഡ്ജിമാര്‍ ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങളില്‍ അദ്ഭുതപ്പെടാറുണ്ട്.അമേരിക്കയില്‍ ഒരു ജഡ്ജി ഒരു വര്‍ഷം ശരാശരി 81 കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഇന്ത്യയിലത് 2600 ആണ്.കീഴ് കോടതികളിലെല്ലാം കൂടി രജിസ്ട്രര്‍ ചെയ്യപ്പെടുന്നത് രണ്ടു കോടിയോളം കേസുകളും.
1987 ല്‍ ലോ കമ്മീഷന്‍ പത്തുലക്ഷം പേര്‍ക്ക് പത്തു ജഡ്ജിമാര്‍ എന്ന തോത് 50 ആക്കാനുളള നിര്‍ദ്ദേശം നല്‍കിയിരുന്നു.അതിനിയും പരിഗണിച്ചില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.കോര്‍പ്പറേറ്ററുകള്‍ക്കു പ്രത്യേക കോടതി എന്ന മോദിയുടെ പദ്ധതിയെ വിമര്‍ശിക്കാനും ചീഫ് ജസ്റ്റിസ് മറന്നില്ല.എഫ്.ഡി.ഐ,മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതികളെ പോലെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ജഡ്ജിമാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുക എന്നുളളതെന്നും
താക്കൂര്‍ പറഞ്ഞു.












Click it and Unblock the Notifications