കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജ്യോതിരാദിത്യ സിന്ധ്യയുടെ പോക്കറ്റില്‍ സവാള..... പ്രചാരണത്തിന് പിന്നിലെ രഹസ്യമെന്ത്?

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രചാരണം ഗംഭീരമായിട്ടാണ് നടക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം അദ്ദേഹം പോക്കറ്റില്‍ സവാളയുമായിട്ടാണ് പ്രചാരണത്തിനെത്തിയത്. ഇത് മാധ്യമങ്ങള്‍ വലിയ ചര്‍ച്ചയാക്കിയിരുന്നു. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ രഹസ്യമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഈ രീതി അദ്ദേഹത്തിന്റെ പ്രചാരണത്തിന് വലിയ സ്വീകാര്യതയും നല്‍കിയിരിക്കുകയാണ്.

അതേസമയം സിന്ധ്യ ഇതിന്റെ രഹസ്യവും വെളിപ്പെടുത്തിയിട്ടുണ്ട്. മെയ് 23ലെ ഫലവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് അദ്ദേഹം ഇതിലൂടെ ഉന്നയിച്ചത്. എന്നാല്‍ സിന്ധ്യ ഉള്ളി വില കുറയുന്നത് ചൂണ്ടിക്കാണിച്ചതാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നുണ്ട്. രാജ്യത്ത് ഉള്ളി വില ഏറ്റവും മോശമായ അവസ്ഥയിലാണ്. അതുകൊണ്ടാണ് അദ്ദേഹം ഇതുമായി എത്തിയതെന്നാണ് പറയുന്നത്.

സവാളയുമായി പ്രചാരണത്തില്‍

സവാളയുമായി പ്രചാരണത്തില്‍

കുര്‍ത്തയും പൈജാമയും അണിഞ്ഞാണ് പ്രചാരണ വേദിയില്‍ ജ്യോതിരാദിത്യ സിന്ധ്യ എത്തിയത്. ഇന്ന് നല്ല ചൂടുണ്ട്. ചൂടുള്ളപ്പോള്‍ നിങ്ങള്‍ തല മറയ്ക്കുകയും ഒരു സവാള പോക്കറ്റില്‍ കരുതുകയും വേണം. തുടര്‍ന്ന് പ്രസംഗ വേദിയില്‍ നിന്ന് സിന്ധ്യ ഒരു സവാള പുറത്തെടുത്തു. മെയ് 12ന് നിങ്ങള്‍ തലമറച്ച് വോട്ട് ചെയ്യാന്‍ എത്തണം. ഈ സവാള കൊണ്ട് ബിജെപിയെ കരയിപ്പിക്കണമെന്നും സിന്ധ്യ പറഞ്ഞു. മധ്യപ്രദേശിലെ വോട്ടെടുപ്പ് ചൂണ്ടിക്കാണിച്ചായിരുന്നു പരാമര്‍ശം.

സിന്ധ്യയുടെ സ്വാധീനം

സിന്ധ്യയുടെ സ്വാധീനം

ഗുണയില്‍ സിന്ധ്യ ഇത്തവണ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് ബിജെപിയും സമ്മതിക്കുന്നു. അത്രയ്ക്കധികം ജനപ്രിയനാണ് അദ്ദേഹം. ഗുണയില്‍ സിനിമാ താരത്തിന് തുല്യമായ സ്വാധീനമാണ് അദ്ദേഹത്തിനുള്ളത്. നിരവധി പേര്‍ പ്രചാരണം കഴിഞ്ഞ സിന്ധ്യക്കൊപ്പം സെല്‍ഫിയെടുക്കാന്‍ കാത്തിരിക്കുന്നുണ്ട്. ഒരാഴ്ച്ച മുമ്പാണ് സിന്ധ്യ പ്രചാരണം തുടങ്ങിയത്. ബിജെപിയേക്കാള്‍ ബഹുദൂരം ഈ പ്രചാരണം കൊണ്ട് മുന്നിലെത്തി.

ഭൂരിപക്ഷം കൂടുമോ?

ഭൂരിപക്ഷം കൂടുമോ?

ഗുണയിലെ ഓരോ വോട്ടര്‍മാരും പറയുന്നത്. സിന്ധ്യയുടെ ഭൂരിപക്ഷം കൂടുമെന്നാണ് പറയുന്നത്. എന്നാല്‍ ഇത്തരത്തില്‍ താന്‍ ചിന്തിക്കാന്‍ തുടങ്ങിയാല്‍ അത് തന്റെ ഭാവി തകര്‍ക്കുമെന്നും സിന്ധ്യ പറഞ്ഞു. സവാള പ്രതീകാത്മകമായി കൊണ്ടുവന്നതാണ്. ബിജെപിയെ പുറത്താക്കേണ്ടതും, അവരെ കരയിപ്പിക്കേണ്ടതും രാജ്യത്തിന്റെ ആവശ്യമാണെന്നും, അത് ഗുണയില്‍ നിന്നും ഉണ്ടാവുമെന്നും സിന്ധ്യ പറയുന്നു.

നേട്ടം ഇങ്ങനെ

നേട്ടം ഇങ്ങനെ

ഗുണയില്‍ കാര്യമായ വികസനം സിന്ധ്യയാണ് കൊണ്ടുവന്നത്. വൈദ്യുതി സബ് സ്റ്റേഷനുകളാണ് അതില്‍ പ്രധാനം. ഗുണ ഈ ദേശീയ തലത്തില്‍ വലിയ സ്വാധീനം ചെലുത്തുന്ന മണ്ഡലമാണ്. ഇവിടെ റോഡുകള്‍ വരെ മികച്ചതാണ്. സിന്ധ്യയുടെ അടുപ്പക്കാരനായ കെപി യാദവിനെയാണ് ബിജെപി ഇവിടെ നിര്‍ത്തിയത്. ഇയാള്‍ ചതിനാണെന്ന് ഗുണയിലെ വോട്ടര്‍മാര്‍ പറയുന്നത്. അതേസമയം ബിഎസ്പി സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസില്‍ ചേര്‍ന്നതും സിന്ധ്യതക്ക് നേട്ടമാണ്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

കോണ്‍ഗ്രസും ബിജെപിയും കുതിക്കില്ലെന്ന് കണക്കുകള്‍... മൂല്യം പ്രാദേശിക പാര്‍ട്ടികള്‍ക്ക്!!കോണ്‍ഗ്രസും ബിജെപിയും കുതിക്കില്ലെന്ന് കണക്കുകള്‍... മൂല്യം പ്രാദേശിക പാര്‍ട്ടികള്‍ക്ക്!!

English summary
jyotiraditya scindia and secret behind onion in his pocket
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X