ജ്യോതിരാദിത്യ സിന്ധ്യക്ക് വീണ്ടും തിരിച്ചടി, വിശ്വസ്തന് ബിജെപി വിടും, കോണ്‍ഗ്രസിന് നേട്ടം
ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസിന് വന്‍ നേട്ടം. കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തന്മാരിലെരാള് ബിജെപി വിട്ടിരിക്കുകയാണ്. നീമുച്ച് ജില്ലയിലെ ജവാദ് മേഖലയില്‍ നിന്നുള്ള നേതാവാണ് പര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേരാന്‍ ഒരുങ്ങുന്നത്. സമന്ദര്‍ പട്ടേല്‍ എന്ന നേതാവാണിത്. ഓഗസ്റ്റ് 18ന് ഔദ്യോഗികമായി പട്ടേല്‍ കോണ്‍ഗ്രസില്‍ ചേരും.
കമല്‍നാഥിന്റെ സാന്നിധ്യത്തിലാണ് പാര്‍ട്ടി പ്രവേശം. 2018ല്‍ കോണ്‍ഗ്രസിനെതിരെ പട്ടേല്‍ വിമതനായി മത്സരിച്ചിരുന്നു. 35000 വോട്ടുകള്‍ അദ്ദേഹം നേടിയിരുന്നു. സിന്ധ്യക്ക് സ്വന്തം കോട്ടയില്‍ കാലിടറുന്നുവെന്നാണ് സൂചനയാണ് ഇത് നല്‍കുന്നത്. അതേസമയം സമന്തര്‍ പട്ടേല്‍ 2020ല്‍ തിരഞ്ഞെടുപ്പിന് മുമ്പായി കോണ്‍ഗ്രസില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ വിമത നീക്കത്തില്‍ അദ്ദേഹവും ബിജെപിയിലെത്തുയായിരുന്നു.

എന്നാല്‍ ബിജെപിയില്‍ കടുത്ത അവഗണന നേരിടുകയാണെന്ന് പട്ടേല്‍ പറയുന്നു. ഇതേ തുടര്‍ന്നാണ് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തുന്നത്. പട്ടേലിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെന്നാണ് സൂചന. ജവാദില്‍ മന്ത്രി ഓംപ്രകാശ് സച്ച്ലേച്ചയ്ക്കെതിരെയായിരിക്കും മത്സരപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ട്. നീമുച്ചില്‍ വെച്ച് താന്‍ ബിജെപി വിടുകയാണെന്ന് പട്ടേല്‍ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലേക്ക് മടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
സിന്ധ്യ വിഭാഗത്തില്‍ നിന്ന് നിരന്തരം നേതാക്കള്‍ കൊഴിഞ്ഞ് പോവുകയാണ്. രാകേഷ് ഗുപ്ത, ബാജിനാഥ് സിംഗ് യാദവ്, രഘുരാജ് സിംഗ് ധാക്കഡ്, ജയ്പാല് സിംഗ് യാദവ്, യദുരാജ് സിംഗ് യാദവ് എന്നിവരെല്ലാം ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണ്. സിന്ധ്യ പക്ഷത്തെ വളരെ പ്രമുഖ നേതാക്കളാണിവര്‍. ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ സിന്ധ്യ കടുത്ത ഭരണവിരുദ്ധ വികാരം നേരിടുന്നുണ്ട്. ഇതുവരെ അദ്ദേഹം മികവിലേക്ക് ഉയര്‍ന്നില്ലെന്നാണ് പരാതി.
ശിവപുരിയില്‍ അദ്ദേഹം തോല്ക്കാന് വരെ സാധ്യതയുണ്ടെന്നാണ് കോണ്‍ഗ്രസ് പ്രവചിക്കുന്നത്. സിന്ധ്യക്കൊപ്പം ബിജെപിയില്‍ ചേര്‍ന്നവര്‍ക്കൊപ്പം കാര്യമായ പ്രാധാന്യം ഇതുവരെ ലഭിച്ചിട്ടില്ല. മൂന്ന് വര്‍ഷമായി ഇവര്‍ കടുത്ത അതൃപ്തിയിലാണ്. സിന്ധ്യക്കൊപ്പം പോയവരില്‍ അദ്ദേഹവുമായി ഏറ്റവും അടുപ്പം പുലര്‍ത്തുന്നവരാണ് മന്ത്രിമാരായിട്ടുള്ളത്. ചിലര്‍ക്ക് എംഎല്‍എ സ്ഥാനവും ലഭിച്ചത്. തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്ക് വിവിധ കോര്‍പ്പറേഷനുകളിലായി ചെയര്മാന് സ്ഥാനം നല്‍കിയിട്ടുണ്ട്.ഇവരില്‍ പലര്‍ക്കും മന്ത്രിമാര്‍ക്ക് തുല്യമായ പദവികളാണ് ലഭിച്ചിരിക്കുന്നത്.
എന്നാല്‍ സിന്ധ്യയെ പിന്തുണച്ച് ബിജെപിയില്‍ ചേര്‍ന്ന അണികള്‍ക്കൊന്നും സര്‍ക്കാരില്‍ യാതൊരു പദവിയും ലഭിച്ചിട്ടില്ല. പാര്‍ട്ടിയിലും സ്ഥാനം ലഭിച്ചിട്ടില്ല. ഇവര്‍ക്ക് ഇത്തവണ ടിക്കറ്റ് ലഭിക്കാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടാണ് കോണ്‍ഗ്രസിലേക്ക് മടങ്ങുന്നത്. അതേസമയം കോണ്‍ഗ്രസിലേക്ക് മടങ്ങുന്നവര്‍ക്ക് യാതൊരു പ്രാധാന്യവും ബിജെപി നല്‍കുന്നില്ല. അവരെ പിടിച്ചുനിര്‍ത്താനും ശ്രമിക്കുന്നില്ല. അതുകൊണ്ട് നിരവധി സിന്ധ്യ അനുകൂലികളാണ് കോണ്‍ഗ്രസിലേക്ക് മടങ്ങുന്നത്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications