• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കമല്‍നാഥിനെ വെട്ടാന്‍ ജോതിരാദിത്യ സിന്ധ്യ.... സംസ്ഥാന അധ്യക്ഷ പദവി തെറിക്കും!!

ഭോപ്പാല്‍: മധ്യപ്രദേശില്‍ നഷ്ടപ്പെട്ട ശക്തി തിരിച്ചുപിടിക്കാന്‍ ജോതിരാദിത്യ സിന്ധ്യ. കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടക്കാനുള്ള നീക്കങ്ങള്‍ക്കിടെയാണ് സിന്ധ്യ പുതിയ പദ്ധതി ഒരുക്കുന്നത്. മുഖ്യമന്ത്രി കമല്‍നാഥിനെതിരെയാണ് പടയൊരുക്കം. നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സിന്ധ്യയെ പരിഗണിച്ചിരുന്നു. പക്ഷേ കമല്‍നാഥ് അടക്കമുള്ള സീനിയര്‍ നേതാക്കളുടെ ഇടപെടല്‍ കാരണമാണ് ഇത് ഇല്ലാതായത്.

ഇതിന് തിരിച്ചടിയാണ് അദ്ദേഹം മുന്നില്‍ കാണുന്നത്. അതേസമയം സോണിയ ഇടക്കാല അധ്യക്ഷ സ്ഥാനത്ത് എത്തിയതോടെ സീനിയര്‍ ക്യാമ്പ് ശക്തമായിരിക്കുകയാണ്. കമല്‍നാഥ് സംസ്ഥാന രാഷ്ട്രീയത്തില്‍ ശക്തമായ സാഹചര്യത്തില്‍ സിന്ധ്യ വലിയൊരു പോരാട്ടം നടത്തേണ്ടി വരും. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സിന്ധ്യ മത്സരിക്കുമെന്നാണ് സൂചന. കടുത്ത സ്ഥാനാര്‍ത്ഥിയെ തന്നെ അദ്ദേഹത്തിനെതിരെ കമല്‍നാഥ് രംഗത്തിറക്കാനും സാധ്യതയുണ്ട്.

കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പ്

കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പ്

കോണ്‍ഗ്രസില്‍ പുനസംഘടനയ്ക്ക് സോണിയാ ഗാന്ധി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും അധ്യക്ഷന്‍മാര്‍ തെറിക്കും. ഒന്നില്‍ കൂടുതല്‍ പദവി വഹിക്കുന്നവര്‍ക്കും സ്ഥാനങ്ങള്‍ നഷ്ടമാകും. ഇത് കോണ്‍ഗ്രസ് സീനിയര്‍ ക്യാമ്പിനും സോണിയ പക്ഷത്തിനുമാണ് വലിയ തിരിച്ചടി ഉണ്ടാക്കുക. എന്നാല്‍ കമല്‍നാഥിന്റെ അധ്യക്ഷ പദവി ഇല്ലാതായാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സിന്ധ്യക്ക് വീണ്ടും ശക്തനാവാന്‍ സാധിക്കും. സിന്ധ്യ സ്വന്തം മണ്ഡലമായ ഗുണയില്‍ തോറ്റതിന്റെ പ്രധാന കാരണം കമല്‍നാഥിന്റെ ഇടപെടലായിരുന്നു.

സിന്ധ്യയുടെ വരവ്

സിന്ധ്യയുടെ വരവ്

മധ്യപ്രദേശില്‍ മുഖ്യമന്ത്രി പദത്തിനുള്ള പോരാട്ടത്തിലും സിന്ധ്യക്ക് വീഴ്ച്ച വന്നിരുന്നു. ഇത്തവണ സംസ്ഥാന അധ്യക്ഷ പദവി നേടിയാല്‍, തന്റെ മണ്ഡലങ്ങളില്‍ ശക്തി നേടാനും, അതോടൊപ്പം ചിന്ദ്വാരയില്‍ അടക്കം കമല്‍നാഥിനെ ദുര്‍ബലനാക്കാനും സിന്ധ്യക്ക് സാധിക്കും. അദ്ദേഹത്തെ പാര്‍ട്ടിയില്‍ പിന്തുണയ്ക്കുന്ന നിരവധി പേര്‍ സ്വന്തം പക്ഷത്തേക്ക് വരുമെന്നും സിന്ധ്യ ഉറപ്പിക്കുന്നു. ബിജെപി സെപ്റ്റംബറില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തുന്നുണ്ട്. അതിന് മുമ്പ് തന്നെ കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടക്കും.

നിരവധി പേരുകള്‍

നിരവധി പേരുകള്‍

അധ്യക്ഷ സ്ഥാനത്തേക്ക് നിരവധി പേരുകള്‍ ഉയര്‍ന്ന് കഴിഞ്ഞു. സംസ്ഥാന എക്‌സിക്യൂട്ടീവ് പ്രസിഡന്റ് സുരേന്ദ്ര ചൗധരിയാണ് സിന്ധ്യയുടെ പ്രധാന എതിരാളി. എന്നാല്‍ കമല്‍നാഥിന്റെ ക്യാമ്പിലുള്ള ഒരാളെയും കൊണ്ടുവരാന്‍ അനുവദിക്കരുതെന്നാണ് സിന്ധ്യ ഉന്നയിക്കുന്നത്. നേരത്തെ തന്നെ സിന്ധ്യയുടെ പേര് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് വന്നിരുന്നു. എന്നാല്‍ കമല്‍നാഥിന്റെ ഇടപെടല്‍ കാരണം ഇത് പരിഗണിക്കാതായി. ഇപ്പോള്‍ സോണിയ വന്നതോടെയാണ് സിന്ധ്യയുടെ പേര് സജീവമായത്.

സോണിയയുടെ പിന്തുണ

സോണിയയുടെ പിന്തുണ

സോണിയ ആരെ പിന്തുണയ്ക്കുമെന്നത് നിര്‍ണായകമാണ്. കമല്‍നാഥും ദിഗ്വിജയ് സിംഗും സോണിയ ക്യാമ്പില്‍ ഉള്ളവരാണ്. ഇവര്‍ക്ക് ഹൈക്കമാന്‍ഡില്‍ നിന്ന് വലിയ പിന്തുണയുണ്ട്. അതേസമയം രാഹുല്‍ ഗാന്ധി രാജിവെച്ചതോടെ കോണ്‍ഗ്രസിലെ യുവക്യാമ്പ് ദുര്‍ബലമാണ്. എന്നാല്‍ സിന്ധ്യ സോണിയയുടെ പിന്തുണ നേരത്തെ തന്നെ നേടിയതാണ്. അദ്ദേഹം സംസ്ഥാന അധ്യക്ഷനായി എത്താനാണ് എല്ലാ സാധ്യതയുമുള്ളതെന്ന് സംസ്ഥാനത്തെ നേതാക്കള്‍ പറയുന്നു. ബിജെപി നേതാക്കളെ കൂറുമാറ്റുന്നത് ശക്തമാക്കിയ സാഹചര്യത്തില്‍ സിന്ധ്യക്ക് അതിനെ മറികടക്കാന്‍ സാധിക്കുമെന്നാണ് വാദം.

ആ റിപ്പോര്‍ട്ട് നിര്‍ണായകം

ആ റിപ്പോര്‍ട്ട് നിര്‍ണായകം

മധ്യപ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപക് ബാബറിയ സംസ്ഥാന അധ്യക്ഷനെ കുറിച്ചുള്ള റിപ്പോര്‍ട്ട് സോണിയാ ഗാന്ധിക്ക് നല്‍കുന്നുണ്ട്. 200 നേതാക്കളുമായി സംസാരിച്ച ശേഷമാണ് അദ്ദേഹത്തിന്റെ തീരുമാനം. നേരത്തെ രാഹുല്‍ അധ്യക്ഷനായപ്പോള്‍ ബാല ബച്ചന്‍, ഉമംഗ് സിംഗര്‍, ഓംകാര്‍ സിംഗ് മാര്‍കം, പ്രധ്യുന്‍ സിംഗ് തോമര്‍, ഗോവിന്ദ് സിംഗ് രജപുത്, അജയ് സിംഗ് എന്നിവരെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ കമല്‍നാഥിന് നറുക്കു വീഴുകയായിരുന്നു.

ശക്തനായ നേതാവ് വേണം

ശക്തനായ നേതാവ് വേണം

സിന്ധ്യ മധ്യപ്രദേശിലെ നഗര മേഖലകളില്‍ വലിയ സ്വാധീനമുണ്ട്. അത്രത്തോളം ശക്തനായ മറ്റൊരു നേതാവ് സംസ്ഥാന രാഷ്ട്രീയത്തില്‍ ഇല്ല. ഗുണയില്‍ തോറ്റതോടെ സിന്ധ്യയുടെ രാഷ്ട്രീയഭാവി തീര്‍ന്നെന്ന് കമല്‍നാഥ് ക്യാമ്പ് പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് കമല്‍നാഥിന് കീഴില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോല്‍വി വഴങ്ങിയത് കമല്‍നാഥിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. ഉപതിരഞ്ഞെടുപ്പുകള്‍ സിന്ധ്യക്ക് കീഴില്‍ ഇറങ്ങണമെന്നാണ് സംസ്ഥാന സമിതിയുടെ ഭൂരിപക്ഷ ആവശ്യം. അതേസമയം സിന്ധ്യ മത്സരിക്കുമോ എന്ന കാര്യം അദ്ദേഹം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

5 വര്‍ഷം കൊണ്ട് അഴിമതിക്കാര്‍ കൂട്ടിലായി...യുനെസ്‌കോയില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ആവേശമായി മോദി!!

English summary
jyotiraditya scindia in race for congress president post in mp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X