ബോര്‍ഡിംഗ് പാസിന് വിമാന കമ്പനികള്‍ അധിക തുക ഈടാക്കുന്നതായി ട്വീറ്റ്; ഉടന്‍ നടപടിയെന്ന് സിന്ധ്യയുടെ മറുപടി
മുംബൈ: വിമാനക്കമ്പനികള്‍ ബോര്‍ഡിംഗ് പാസിന് അധിക തുക ഈടാക്കുന്നുവെന്ന പരാതികള്‍ പരിശോധിക്കുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. സ്പൈസ് ജെറ്റിനെക്കുറിച്ച് പരാതിപ്പെട്ട് തന്നെ ടാഗ് ചെയ്ത ഒരു ട്വീറ്റിന് മറുപടിയായി പ്രതികരിക്കുകയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ. ഇത് എത്രയും വേഗം പരിശോധിക്കും എന്നായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ പ്രതികരിച്ചത്.
ചില എയര്‍ലൈനുകള്‍, വെബ് ചെക്ക്-ഇന്‍ ചെയ്യണമെന്ന് നിര്‍ബന്ധിക്കുമ്പോള്‍, അങ്ങനെ ചെയ്യാത്ത യാത്രക്കാരില്‍ നിന്ന് അധിക നിരക്ക് ഈടാക്കുന്നതായി സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ പലരും പരാതിപ്പെട്ടിരുന്നു. എയര്‍പോര്‍ട്ട് കൗണ്ടറില്‍ ബോര്‍ഡിംഗ് പാസ് എടുക്കാന്‍ ശ്രമിക്കുന്നവരില്‍ നിന്ന് ചില വിമാനക്കമ്പനികള്‍ പണം ഈടാക്കുന്നു എന്നാണ് ആക്ഷേപം. എയര്‍പോര്‍ട്ട് ചെക്ക്-ഇന്‍ കൗണ്ടറില്‍ ചെക്ക്-ഇന്‍ ചെയ്യുന്നതിന് ഒരു ടിക്കറ്റിന് 200 രൂപയാണ് നിരക്ക്.
സ്പൈസ് ജെറ്റിന് പുറമെ ഇന്‍ഡിഗോയും ഇത്തരത്തില്‍ വലിയ നിരക്ക് ഈടാക്കുന്നുണ്ടെന്ന് ഉപയോക്താക്കള്‍ പരാതിപ്പെട്ടു. ഇത് ഉപഭോക്താക്കളോട് കാണിക്കുന്ന അനീതിയാണെന്ന് പലരും ചൂണ്ടിക്കാട്ടി. ചെക്ക് ഇന്‍ കൗണ്ടറില്‍ നിങ്ങള്‍ക്ക് ഒരു ബോര്‍ഡിംഗ് കാര്‍ഡ് ലഭിക്കണമെങ്കില്‍, നിങ്ങള്‍ അധിക തുക നല്‍കണം. നിങ്ങള്‍ക്ക് ഒരു പ്ലേറ്റില്‍ കഴിക്കണമെങ്കില്‍, നിങ്ങളില്‍ നിന്ന് നിരക്ക് ഈടാക്കുമെന്ന് ഒരു റെസ്റ്റോറന്റിലെ ഉപഭോക്താവിനോട് പറയുന്നതുപോലെയാണിത് എന്നായിരുന്നു ഒരു ട്വിറ്റര്‍ യൂസര്‍ സംഭവത്തെക്കുറിച്ച് പറഞ്ഞത്.
അതേസമയം വെബ് ചെക്ക്-ഇന്‍ നിര്‍ബന്ധമാകുന്ന സാഹചര്യത്തില്‍ പേപ്പര്‍ ബോര്‍ഡിംഗ് പാസിന്റെ ആവശ്യകതയേയും വേറെ ചിലര്‍ ചോദ്യം ചെയ്തു. ബംഗാളിലെ ദുര്‍ഗാപൂര്‍ വിമാനത്താവളത്തില്‍ വിമാനം ഇറങ്ങുന്നതിനിടെയുണ്ടായ ആടിയുലച്ചിലില്‍ രണ്ട് യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയും സ്‌പൈസ് ജെറ്റ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
ആസ്തി 18 ബില്യണ്‍ ഡോളര്‍! ആദരസൂചകമായി ബുര്‍ജ് ഖലീഫ; ഷെയ്ഖ് ഖലീഫയുടെ ജീവിതം അറിയാം
മെയ് 4 ന് ലാന്‍ഡിംഗിനിടെ 14 യാത്രക്കാര്‍ക്കും മൂന്ന് ജീവനക്കാര്‍ക്കുമാണ് അപകടത്തില്‍ പരിക്കേറ്റത്. തല, നട്ടെല്ല്, തോളെല്ല്, നെറ്റി, മുഖം എന്നിവയിലാണ് മിക്കവര്‍ക്കും പരിക്കേറ്റതെന്ന് സംഭവം അന്വേഷിക്കുന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പറഞ്ഞു. പ്രാഥമിക നടപടി എന്ന നിലയില്‍ വിമാനം ദുര്‍ഗാപൂരില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് മാറ്റാന്‍ അനുവദിച്ച രണ്ട് സ്പൈസ് ജെറ്റ് ജീവനക്കാരെ ഏവിയേഷന്‍ റെഗുലേറ്റര്‍ ഡീ-റോസ്റ്റര്‍ ചെയ്തിരുന്നു.
മുക്കുത്തി കണ്ടില്ലാന്ന് ഇനി പറയരുത്; തുരുതുരാ മുക്കുത്തി ചിത്രങ്ങളുമായി ഷഫ്‌ന
അതിനിടെ ഭിന്നശേഷിക്കാരനായ കുട്ടിയെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കാത്ത സംഭവത്തില്‍ ഇന്‍ഡിഗോയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കഴിഞ്ഞ ശനിയാഴ്ച റാഞ്ചി വിമാനത്താവളത്തിലായിരുന്നു സംഭവം. മറ്റു യാത്രക്കാരെ അപകടത്തിലാക്കും എന്ന് പറഞ്ഞാണ് വിമാനക്കമ്പനി അധികൃതര്‍ യാത്ര അനുവദിക്കാതിരുന്നത് എന്നായിരുന്നു പരാതി. ഈ രണ്ട് സംഭവങ്ങളും താന്‍ നേരിട്ട് അന്വേഷിക്കുമെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞിരുന്നു.