• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സിപിഎം കോട്ടപിടിക്കാന്‍ പ്രമുഖരെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ്, ഐഎം വിജയനും വിനായകനും പരിഗണനയില്‍

തിരുവനന്തപുരം: ദീര്‍ഘകാലമായി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കാത്ത മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കാന്‍ പ്രമുഖരെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസില്‍ അഭിപ്രായം. കാല്‍നൂറ്റാണ്ടിലേറെയായി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചിട്ടില്ലാത്ത മണ്ഡലങ്ങളില്‍ രാഷ്ട്രീയമായ വോട്ടുകള്‍ക്ക് അപ്പുറത്തുള്ള ജനപിന്തുണ നേടാന്‍ കഴിവുള്ള സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് തേടുന്നത്.

ആറ്റിങ്ങല്‍, പാലക്കാട്, ആലത്തൂര്‍ മണ്ഡലങ്ങളിലാണ് പ്രമുഖരെ പരീക്ഷിക്കണമെന്ന അഭിപ്രായം ഉയര്‍ന്നുവന്നിരിക്കുന്നത്. ഫുട്ബോള്‍ താരം ഐഎം വിജയനെ ആലത്തൂരില്‍ നിര്‍ത്താനും ആലോചിക്കുന്നുണ്ട്. രാഷ്ട്രീയത്തിലില്ലെങ്കിലും നിര്‍ബന്ധിച്ചാല്‍ അദ്ദേഹം മത്സരിക്കാന്‍ തയ്യാറായേക്കുമെന്നാണ് നേതാക്കളുടെ ചിന്ത. സിനിമാ നടന്‍ വിനായകന്‍റെ പേരും ഇതിനോടൊപ്പം തന്നെ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ..

ആലത്തൂര്‍‌ പിടിക്കാന്‍

ആലത്തൂര്‍‌ പിടിക്കാന്‍

സിപിഎമ്മിന് ശക്തമായ സ്വാധീനമുള്ള ആലത്തൂര്‍‌ മണ്ഡലത്തില്‍ കെആര്‍ നാരായണന് ശേഷം ഒരു സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. കെആര്‍ നാരായണന്‍ മത്സരിക്കുമ്പോള്‍ ഒറ്റപ്പാലമായിരുന്ന മണ്ഡലമാണ് പിന്നീട് ആലത്തൂരായി മാറിയത്.

കോണ്‍ഗ്രസിന്‍റെ അന്വേഷണം

കോണ്‍ഗ്രസിന്‍റെ അന്വേഷണം

ഇത്തവണ മണ്ഡലം തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസ് അനുഭാവികളും എന്നാല്‍ സജീവ രാഷ്ട്രീയത്തില്‍ ഇല്ലാത്തവരുമായ മികച്ച വ്യക്തിത്വങ്ങളെയാണ് പാര്‍ട്ടി

അന്വേഷിക്കുന്നത്. ഫുടബോള്‍ താരം ഐഎം വിജയന്‍, നടന്‍ വിനായകന്‍ എന്നിവരെല്ലാം കോണ്‍ഗ്രസിന്‍റെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ആദ്യം സമീപിച്ചത്

ആദ്യം സമീപിച്ചത്

മത്സരിക്കാനുള്ള സാധ്യതതേടി കോണ്‍ഗ്രസ് ആദ്യം സമീപിച്ചത് ഐഎം വിജയനെയായിരുന്നെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ താരം ആവശ്യം നിരസിക്കുന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. കെ കരുണാകരനുള്‍പ്പടേയുള്ള കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഐഎം വിജയനുമായി തൃശൂരിലെ പാര്‍ട്ടി നേതൃത്വം പലതവണ ബന്ധപ്പെട്ടിട്ടുണ്ട്.

വിനായകനേയും

വിനായകനേയും

വിജയനുമായി ചര്‍ച്ചകള്‍ നടക്കുന്നതിനൊപ്പം തന്നെയാണ് നടന്‍ വിനായകനേയും കോണ്‍ഗ്രസ് സമീപിച്ചതെന്നാണ് സൂചന. കോണ്‍ഗ്രസ് അനുഭാവികളായ ഒട്ടേറെ സിനിമാക്കാര്‍ രാഷ്ട്രീയം പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സംവരണ മണ്ഡലം ആയതാണ് കോണ്‍ഗ്രസിനെ വലയ്ക്കുന്നത്.

എന്‍ഡിഎയില്‍ ബിഡിജെഎസ്

എന്‍ഡിഎയില്‍ ബിഡിജെഎസ്

എന്‍ഡിഎയില്‍ ബിഡിജെഎസ് സീറ്റിനായി അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്. വിജയപ്രതീക്ഷയില്ലെങ്കിലും ശക്തമായ ത്രികോണ മത്സരം കാഴ്ച്ചവെക്കാമെന്ന വിശ്വാസത്തിലാണ് ബിഡിജെഎസ് ആലത്തൂര്‍ സീറ്റിനായി അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.

പികെ ബിജു ഇല്ല

പികെ ബിജു ഇല്ല

ഇടതുപക്ഷത്ത് സിപിഎം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. പാര്‍ട്ടിക്ക് വ്യക്തമായ മുന്‍തൂക്കമുള്ള ആലത്തൂരില്‍ രണ്ടു തവണ വിജയിച്ച പികെ ബിജുവിന് ഇത്തവണ അവസരം ലഭിച്ചേക്കില്ല. തുടര്‍ച്ചായായി രണ്ടുതവണ ജയിച്ചവരെ മത്സരിപ്പിക്കേണ്ടെന്നതാണ് പാര്‍ട്ടി നയം.

കെ രാധാകൃഷ്ണന്‍

കെ രാധാകൃഷ്ണന്‍

പികെ ബിജുവിന് പകരം കേന്ദ്രകമ്മിറ്റി അംഗവും മുന്‍ സ്പീക്കറുമായ കെ രാധാകൃഷ്ണനെയാണ്. രാഷ്ട്രീയത്തിന് പുറത്തെ ബന്ധങ്ങളും മികച്ച നേതാവെന്ന പതിച്ഛായയും രാധാകൃഷ്ണന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിന് കൂടുതല്‍ സാധ്യത നല്‍കുന്നു.

തെരഞ്ഞെടുപ്പില്‍ വിജയിക്കുക

തെരഞ്ഞെടുപ്പില്‍ വിജയിക്കുക

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നെങ്കിലും രാധാകൃഷ്ണന്‍ മാറിനില്‍ക്കുകയായിരുന്നു. സിപിഎമ്മിനെ സംബന്ധിച്ച് സ്ഥാനാര്‍ത്ഥികള്‍ ആരെന്നുള്ളതല്ല തെരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നതാണ് പ്രധാന്യമെന്നാണ് കെ രാധാകൃഷ്ണന്‍ അഭിപ്രായപ്പെടുന്നത്.

മറ്റു മണ്ഡലങ്ങളിലും

മറ്റു മണ്ഡലങ്ങളിലും

അതേസമയം ആറ്റിങ്ങലിന് പുറമെ പാലക്കാട്, ആലത്തൂര്‍ മണ്ഡലങ്ങളിലും പാര്‍ട്ടിക്ക് പുറത്തുള്ള പ്രമുഖരെ കോണ്‍ഗ്രസ് തേടുന്നുണ്ട്. ആറ്റിങ്ങലില്‍ ഗവ. സെക്രട്ടറിയായ ബിജു പ്രഭാകറും പാലക്കാട് വിദേശകാര്യ സര്‍വീസിലുള്ള വേണു രാജാമണിയുമായി പാര്‍ട്ടിയുടെ പരിഗണനയില്‍ ഉള്ളത്.

രാജാമണി

രാജാമണി

കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായിരുന്ന തച്ചടി പ്രഭാകരന്‍റെ മകനാണ് ഐഎസ് ഉദ്യോഗസ്ഥനായ ബിജുപ്രഭാകര്‍. എറണാകുളം മഹാരാജാസ് കോളേജിലും ജെഎന്‍യുവിലും കെഎസ്യു യൂണിയന്‍ ഭാരവാഹിയായിരുന്ന വേണു രാജാമണി ദുബായില്‍ സ്ഥാനപതിയും മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പ്രസ് സെക്രട്ടറിയുമായിരുന്നു.

English summary
k radhakrishnan will be cpm candidate in alathoor congress may opt i m vijayan and vinayakan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X