പനീര്‍ശെല്‍വത്തിന്റേത് കഴിവുകേടോ? തോഴി മുഖ്യമന്ത്രിയാവണ്ടെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം : തമിഴ്‌നാട്ടിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ പരിശോധന ആവശ്യമാണെന്ന് കെ. ശങ്കരനാരായണന്‍. വിവിധ സംസ്ഥാനങ്ങളില്‍ ഗവര്‍ണറായിരുന്ന കെ. ശങ്കരനാരായണന്‍ മനോരമയിലെ നേരെ ചൊവ്വേ പരിപാടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തോഴി മുഖ്യമന്ത്രിയാകേണ്ടെന്ന് ഭരണഘടനയില്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് ശങ്കര നാരായണന്‍ പറയുന്നു.

തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറയുന്നു. ജനങ്ങള്‍ ഏത് പക്ഷത്താണെന്ന് ഗവര്‍ണര്‍ നോക്കേണ്ടതില്ലെന്നും ശങ്കര നാരായണന്‍ വ്യക്തമാക്കി. ഇന്ത്യയിലെ ഏല്ലാ പൗരനും മുഖ്യമന്ത്രിയാകാമെന്നും ശങ്കര നാരായണന്‍.

sasikala- paneer selvam

സമ്മര്‍ദത്തിലാണ് രാജിവച്ചതെന്ന് പറയുന്നത് പനീര്‍ശെല്‍വത്തിന്റെ കഴിവുകേടാണെന്നും അദ്ദേഹം പറഞ്ഞു. പനീര്‍ ശെല്‍വം പറയുന്നത് ശരിയായിരിക്കാമെന്നും എന്നാല്‍ ഒരു മുഖ്യമന്ത്രിക്ക് അങ്ങനെ പറയേണ്ടി വരുന്നത് അദ്ദേഹത്തിന് കഴിവില്ലാത്തതു കൊണ്ടാണെന്നും ശങ്കരനാരായണന്‍ പറയുന്നു.

കേരളത്തിലെ കോണ്‍ഗ്രസിന്റെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം പറയുന്നു. അണികള്‍ ബിജെപിയിലേക്ക് ചോരുന്നുവെന്ന് ആന്റണി പറഞ്ഞത് ഗൗരവത്തോടെ കാണണമെന്നും ശങ്കര നാരായണന്‍.

English summary
former governor sankara narayanan says about tamil nadu issue. all indians has the right to be chief minister.
Please Wait while comments are loading...