കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയക്കെടുതിയില്‍ ഉത്തരാഖണ്ഡും!!4 കൈലാസ യാത്രികര്‍ മരിച്ചു..യാത്ര അനിശ്ചിത്വത്തില്‍

  • By Anoopa
Google Oneindia Malayalam News

ഡെറാഡൂണ്‍: പ്രളയക്കെടുതിയില്‍ വലഞ്ഞ് ഉത്തരാഖണ്ഡും. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 4 കൈലാസ യാത്രികര്‍ കൊല്ലപ്പെട്ടു. ഇവരുടെ മൃതദേഹങ്ങള്‍ മാല്‍പയില്‍ നിന്നും കണ്ടെത്തി. വെള്ളപ്പൊക്കവും ഉരുള്‍ പൊട്ടലും ഉണ്ടായതിനെ തുടര്‍ന്ന കൈലാസ മാനസ സരോവര്‍ യാത്ര നിര്‍ത്തിവെച്ചു. പ്രളയത്തിലും ഉരുള്‍പൊട്ടലിലും പെട്ട് നാല് സൈനികരുള്‍പ്പെടെ 7 പേരെ കാണാാതായിരുന്നു.

ഉത്തരാഖണ്ഡിലെ മങ്കാത്തി, സിംഖോല എന്നിവിടങ്ങളിലുള്ള രണ്ട് പാലങ്ങളും വെള്ളപ്പൊക്കത്തില്‍ തകര്‍ന്നു. കാളി നദിയിലെ ജലനിരപ്പ് അനിയന്ത്രിതമായി ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇത് ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

-kailash-mansarovar

അതേസമയം ഹിമാചല്‍ പ്രദേശിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 46 ആയി. കേന്ദ്ര മന്ത്രി ജിതേന്ദ്രസിംഗിന്റെ നേതൃത്വത്തില്‍ വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ച അരുണാചല്‍ പ്രദേശ്, അസം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്തുന്നതിനായി യോഗം ചേര്‍ന്നിരുന്നു. അസമിലാണ് ഏറ്റവും കനത്ത നാശനഷ്ടങ്ങളുണ്ടായിരിക്കുന്നത്. സര്‍ക്കാര്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

English summary
Kailash Mansarovar yatra halted after cloudburst kills 4
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X