Get Updates
Get notified of breaking news, exclusive insights, and must-see stories!

ശശികല എന്ന യാഥാര്‍ത്ഥ്യം വേദനിപ്പിച്ചു; പനീര്‍ശെല്‍വത്തിന് പിന്തുണയുമായി കമല്‍ഹാസന്‍

ദില്ലി: തമിഴ്‌നാട് മുഖ്യമന്ത്രിയായി ഒ പനീര്‍ശെല്‍വം തന്നെ തുടരമെന്ന നിലപാടുമായി സിനിമാ താരം കമല്‍ഹാസന്‍. ശശികല നടരാജന്‍ മുഖ്യമന്ത്രിയാവുന്നതിനെ എതിര്‍ത്തുകൊണ്ടാണ് പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്.

പനീര്‍ശെല്‍വം മുഖ്യമന്ത്രിയുടെ ജോലി സത്യസന്ധതയോടെ പൂര്‍ത്തിയാക്കുന്നുണ്ടെന്നും അതിനാല്‍ എന്തുകൊണ്ട് മുഖ്യമന്ത്രി പദവിയില്‍ തുടരാന്‍ അനുവദിച്ചുകൂടാ എന്നുമാണ് കമല്‍ഹാസന്‍ ഉന്നയിയ്ക്കുന്ന ചോദ്യങ്ങള്‍. ജനങ്ങള്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അവര്‍ അദ്ദേഹത്തെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കട്ടെയെന്നും കമല്‍ഹാസന്‍ ചൂണ്ടിക്കാണിക്കുന്നു.

രാജി സമ്മര്‍ദ്ദം സത്യമോ..

രാജി സമ്മര്‍ദ്ദം സത്യമോ..

ബുധനാഴ്ച പന്നീര്‍ശെല്‍വം നടത്തിയ നാടകീയമായ വാര്‍ത്ത സമ്മേളനത്തിലാണ് താന്‍ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായെന്ന പനീര്‍ശെല്‍വത്തിന്റെ വെളിപ്പെടുത്തലുണ്ടായത്. മുഖ്യമന്ത്രി പദത്തിലേയ്ക്ക് തന്നെ തിരഞ്ഞെടുക്കുകയെന്നത് ജയലളിതയുടെ ആഗ്രഹമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ശശികല തലപ്പത്തേയ്ക്ക്

ശശികല തലപ്പത്തേയ്ക്ക്

വാരാന്ത്യത്തിലാണ് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായിരുന്ന ശശികല നടരാജനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങള്‍ പാര്‍ട്ടി ആരംഭിച്ചത്. എന്നാല്‍ ഈ തീരുമാനം സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തു. രാഷ്ട്രീയത്തിലുള്ള പരിചയ സമ്പത്തിന്റെ അഭാവമായിരുന്നു ഇതിന് പിന്നില്‍.

അമ്മയല്ല ചിന്നമ്മ

അമ്മയല്ല ചിന്നമ്മ

തമിഴ്ജനതയ്ക്ക് ജയലളിതയാണ് അമ്മ, ഏറെക്കാലം ജയലളിതയുടെ സഹായി ആയിരുന്ന ശശികല ചിന്നമ്മ മാത്രമാണെന്നും കമല്‍ഹാസന്‍ ചൂണ്ടിക്കാണിക്കുന്നു.

രഹസ്യനീക്കം ഭൂരിപക്ഷത്തിന്!!

രഹസ്യനീക്കം ഭൂരിപക്ഷത്തിന്!!

തമിഴ്‌നാട് നിയമസഭയിലെ 131 പാര്‍ട്ടി എംഎല്‍എമാരെ രഹസ്യകേന്ദ്രത്തിലേയ്ക്ക് ഭൂരിപക്ഷം നേടാന്‍ ശശികല നടത്തിയ നീക്കവും പുറത്തുവന്നിരുന്നു. പാര്‍ട്ടി ആസ്ഥാനത്ത് നടന്ന യോഗത്തിന് ശേഷം ദില്ലിയിലേയ്ക്ക് പ്രത്യേക വിമാനത്തില്‍ ഇവരെ എത്തിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പനീര്‍ശെല്‍വവും എംഎല്‍എമാരും

പനീര്‍ശെല്‍വവും എംഎല്‍എമാരും

എഐഎഡിഎംകെയ്ക്ക് 135 അംഗങ്ങളാണ് തമിഴ്‌നാട് നിയമസഭയിലുള്ളത്. ജയലളിതയുടെ നിര്യാണത്തോടെ ഇത് 134 ആയി. പനീര്‍ശെല്‍വത്തിന് പുറമെ മറ്റ് രണ്ട് എംഎല്‍എമാരാണ് ശശികല വിളിച്ച യോഗത്തില്‍ നിന്ന് കഴിഞ്ഞ ദിവസം വിട്ടുനിന്നത്.

പനീര്‍ശെല്‍വത്തിന്റെ വാദത്തിന് പിന്തുണ!!

പനീര്‍ശെല്‍വത്തിന്റെ വാദത്തിന് പിന്തുണ!!

രാജിവയ്ക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും നിര്‍ബന്ധിച്ച് രാജിവയ്പിക്കുകയായിരുന്നുവെന്നുമുള്ള പനീര്‍ശെല്‍വത്തിന്റെ വാദം ഗവര്‍ണര്‍ അംഗീകരിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും അടുത്ത വൃത്തങ്ങളില്‍ നിന്ന് പുറത്തുവന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+