കമൽ മധ്യത്തിലാശാൻ.... ലക്ഷ്യം മുഖ്യമന്ത്രിക്കസേര!!
ഒടുവിൽ ഉലകനായകൻ കമലഹാസൻറെ തന്‍റെ പാർട്ടി പ്രഖ്യാപനം നടത്തി. മുൻ
മുഖ്യമന്ത്രി കരുണാനിധിയെ ഉൾപ്പെടെ എല്ലാവരേയും നേരിൽ കണ്ട് അനുഗ്രഹം
വാങ്ങിയശേഷമാണ് മധുരയിലെ ജനക്കൂട്ടത്തിന് മുന്നിൽ വെച്ച് മക്കൾ നീതി
മയ്യം എന്ന രാഷ്ട്രീയ പാർട്ടി കമൽ പ്രഖ്യാപിച്ചത്. പ്രഖ്യാപന വേളയിൽ
തന്നെ കമൽ തന്‍റ പാർട്ടിയുടെ നിലപാട് എന്താണെന്നു വ്യക്തമാക്കിയിരുന്നു.
മക്കൾ നീതി മയ്യം ഇടതോ വലതോ അല്ല. മധ്യം ആയിരിക്കുമെന്നായിരുന്നു
കമലിന്‍റെ പ്രസ്താവന. തന്‍റെ പാർട്ടിയുടെ പേര് തന്നെ തിരഞ്ഞെടുത്തത് ഈ
ലക്ഷ്യം വെച്ചാണെന്നും കമൽ വ്യക്തമാക്കിയിരുന്നു.
ഒന്നുകൂടെ കമൽ പറഞ്ഞു.. താൻ ഇവിടെ കുറച്ചധിക കാലം തന്നെ ഉണ്ടാകും. എന്നാൽ കമലിന്‍റെ പാർട്ടിമറ്റൊരു ആംആദ്മി ആകുമോയെന്ന ആശങ്ക പങ്കുവെയ്ക്കുന്നവർ കുറവല്ല. നടന് ഒരു ഇടതനാകാൻ കഴിയില്ലെന്നും നേരത്തേ വിമർശനം ഉയർന്നിരുന്നു. ഇതിനിടെ
പാർട്ടിയേയും കമലിനേയും കടന്നാക്രമിച്ച് ഡിഎംകെയും എഡിഎംകെയും
രംഗത്തെത്തി.

വെറുമൊരു കടലാസ് പൂവ്
മക്കൾ നീതി മയ്യം എന്നത് വെറും പ്രഖ്യാപനത്തിൽ ഒതുങ്ങുമെന്നായിരുന്നു ഫിഷറീസ് മന്ത്രി ജയകുമാറിൻറെ പ്രതികരണം. പാർട്ടി പൂക്കും തളിർക്കും പന്തലിക്കുമെന്നാണ് കമലിൻറെ വാദം എന്നാൽ പാർട്ടി കടലാസിൽ ഒതുങ്ങി ഒടുങ്ങുമെന്നും ജയകുമാർ പറഞ്ഞു.

കമൽ ജനിതക വിത്ത്
കമലിനെ ജനിതക വിത്തായും ജയകുമാർ ഉപമിച്ചു. ജനിതക വിത്തുകൾ ഉപകാരപ്രദമല്ല. ഇന്ത്യയിൽ ജനിതക വിത്തുകൾക്ക് വേരിറങ്ങാറില്ലെന്നും ജയകുമാർ വിമർശിച്ചു. കമലഹാസന് രാഷ്ട്രീയം വഴങ്ങില്ലെന്ന വിമർശനം അദ്ദേഹത്തിൻറെ സഹോദരൻ ഹാസൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.

കലാമിന്‍റെ സ്‌കൂളിൽ എന്താ
ഒരു നല്ല രാഷ്ട്രീയ നേതാവാകാൻ കമലിന് കഴിയില്ല. രാഷ്ട്രീയം വശമുണ്ടായിരുന്നെങ്കിൽ കമൽ രാമേശ്വരത്തെ അബ്ദുൾ കലാമിൻറെ സ്‌കൂൾ സന്ദർശിക്കില്ലായിരുന്നു. സ്‌കൂളിൽ നിന്ന് എന്ത് രാഷ്ട്രീയ നേട്ടമാണ്
ഉണ്ടാക്കാൻ കഴിയുകയെന്നും ജയകുമാർ ചോദിച്ചു.

രജനിയേയും കമലിനേയും കുത്തി സ്റ്റാലിൻ
തമിഴ്‌നാടിന്‍റ രാഷ്ട്രീയ അന്തരീക്ഷം അങ്ങനെയാണ് . പെട്ടെന്ന് ഒരു നേതാവ്ഉ ദിച്ചുയരും പക്ഷെ അയാളിൽ കാമ്പില്ലെന്ന് വ്യക്തമാകുന്നതോടെ ഉദിച്ചപോലെ തന്നെ അസ്തമിക്കും. ചില കാലാവസ്ഥകളിൽ പൂക്കുകയും തളിർക്കുകയും മറ്റൊരു കാലവസ്ഥയിൽ കൊഴിഞ്ഞു പോകുകയും ചെയ്യുന്ന പൂക്കളെ പോലെയാണ് ഇരു
നായകൻമാരെന്നും സ്റ്റാലിൻ പറഞ്ഞു.

തമിഴ്‌നാട്ടിൽ ഇനി ഡിഎംകെയും എഐഎഡിഎംകെയും മാത്രം
അതേസമയം കമലഹാസനും അദ്ദേഹത്തിൻറെ പാർട്ടിക്കും തമിഴ്‌നാട്ടിൽ വേരുറപ്പിക്കാൻ ഒരിക്കലും സാധിക്കില്ലെന്നാണ് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ വീരപ്പമൊയ്‌ലി പറഞ്ഞു. തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇനി
രണ്ട് ചേരികളെ ഉള്ളൂ. അത് ഡിഎംകെയും എഐഎഡിഎംകെയുമാണ്. ജയലളിതയുടെ അഭാവത്തിൽ എഐഎഡിഎംകെ കൊഴിഞ്ഞുപോയേക്കുമെന്ന കമലിന്റെ മിഥ്യാധാരണയാകാം ഒരു പക്ഷെ അദ്ദേഹത്തിൻറെ ഈ രാഷ്ട്രീയ നാടകങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

അഭ്രപാളിയിലെ കളി രാഷ്ട്രീയത്തിൽ നടപ്പില്ല
അഭിനയം പോലെ എളുപ്പമല്ല രാഷ്ട്രീയം, രാഷ്ട്രീയത്തിൽ അഭിനയിക്കാതിരുന്നാൽ മാത്രമേ വിജയിക്കാൻ സാധിക്കു. അത് ഉലകനായകനും സ്‌റ്റൈൽ മന്നനും വഴങ്ങുമെന്ന് ഒരിക്കലും കരുതുന്നില്ലെന്ന് ബിജെപി തമിഴ് യൂണിറ്റ് നേതാവ് തമിഴിസൈ സൗന്ദരരാജൻ പറഞ്ഞു. എന്തായാലും മക്കൾ നീതി മയ്യം ബിജെപിക്ക് ഒരു എതിരാളിയല്ല. എല്ലാം കാത്തിരുന്ന് കാണാമെന്നും അവർ പറഞ്ഞു.
-
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയും ആത്മപരിശോധന നടത്തണം; സിപിഎം -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ സ്നേഹക്കാഴ്ച -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും












Click it and Unblock the Notifications