ധൈര്യമുണ്ടെങ്കിൽ രാഷ്ട്രീയത്തിലിറങ്ങു!!! ഉലകനായകനെ വെല്ലുവിളിച്ച് തമിഴ്‌നാട് മന്ത്രി

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: ഉലകനായകനെ വെല്ലുവിളിച്ചു തമിഴ് നാട് ധനമന്ത്രി ഡി ജയകുമാർ. സർക്കാരിനെതിരെ വെല്ലുവിളിക്കുന്നത് താരത്തിന് ശീലമായിരിക്കുന്നുവെന്നും ധൈര്യമുണ്ടെങ്കിൽ രാഷ്ട്രീയത്തിലിറങ്ങാനും മന്ത്രി വെല്ലുവിളിച്ചിട്ടുണ്ട്.

തമിഴ്‌നാട് സര്‍ക്കാരില്‍ അഴിമതി തുടര്‍ക്കഥയാവുന്നുവെന്ന കമല്‍ഹാസ്സന്റെ അഭിപ്രായ പ്രകടനത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതിനിടെ സൂപ്പര്‍ ഹിറ്റ് റിയാലിറ്റി ഷോ ബിഗ് ബോസ്സിന്റെ തമിഴ് പതിപ്പ് കമല്‍ഹാസ്സന്‍ കൈകാര്യം ചെയ്യുന്നതിനെതിരേയും വലിയ വിമര്‍ശനം ഉയരുന്നുണ്ട്.

 

അമ്മ ഭരിച്ചപ്പോൽ മൗനം

അമ്മ ഭരിച്ചപ്പോൽ മൗനം

കമലഹാസനെതിരെ ശക്തമായ വിമർശനമാണ് തമിഴ്നാട് സർക്കാർ ഉന്നയിച്ചിരിക്കുന്നത്. കമലഹാസൻ എന്തു കൊണ്ട് ജയലളിത ഭരിച്ചപ്പോൾ മൗനം പാലിച്ചുവെന്നുള്ള സംശയം ഉന്നയിച്ചിരിക്കുകയാണ്.

ബിഗ്ബോസ് റിയാലിറ്റി ഷോ

ബിഗ്ബോസ് റിയാലിറ്റി ഷോ

സുപ്പർ ഹിറ്റ് റിയാലിറ്റി ഷോയായ ബിഗ്ബോസിന്റെ തമിഴ് പതിപ്പ് അവതരിപ്പിക്കുന്നത് കമലഹാസനാണ്. ഇതിനെതിരേയും രൂക്ഷ വിമരർശനം ഉയർന്നു വരുന്നുണ്ട്.തമിഴ് സംസ്കാരത്തെകരിവാരിത്തേക്കാനാണ് ഈ പരിപാടിയിലൂടെ അദ്ദേഹം ശ്രമിക്കുന്നതെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

ബിഗ്ബോസ് നിരോധിക്കണം

ബിഗ്ബോസ് നിരോധിക്കണം

തമിഴ് സംസ്കാരത്തെ കരിവാരി തേയ്ക്കുന്ന കമഹലഹാസന്റെ ബിഗ് ബോസ്സ് ഷോയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നായിരുന്നു സംസ്ഥാന നിയമന്ത്രി സിവി ഷണ്‍മുഖം അഭിപ്രായപ്പെട്ടത്.

പിന്തുണച്ച് പനീർശെൽവം

പിന്തുണച്ച് പനീർശെൽവം

കമലഹാസന്റെ അഭിപ്രായത്തെ പിന്തുണച്ച് മുൻ മുഖ്യമന്ത്രി ഒ പനീർശെൽവം.ജനാധിപത്യ സംസ്‌കാരത്തില്‍ അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതിനു പകരം തെറ്റാണെന്ന് തെളിയിക്കാന്‍ മന്ത്രിമാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

താരം നികുതി വെളിപ്പെടുത്തണം

താരം നികുതി വെളിപ്പെടുത്തണം

കമലഹാസന്റെ റിയാലിറ്റി ഷോയോടും അഴിമതി ആരോപണത്തിനോടും പലതരം അഭിപ്രായ വ്യത്യാസങ്ങളാണ് ഉയരുന്നത്. അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അത് താരം തെളിയിക്കട്ടെ എന്നും താരം അഭിനയിച്ച ചിത്രങ്ങളുടെ വരുമാന നികുതി സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറാണോ എന്നും സംസ്ഥാന നഗരകാര്യ മന്ത്രി എസ്പി വേലുമണി ചോദിക്കുന്നുണ്ട്.

കമൽഹാസനെ വേട്ടയാടുന്നതെന്തിന്

കമൽഹാസനെ വേട്ടയാടുന്നതെന്തിന്

കമല്‍ഹാസനെ പിന്തുണച്ച് ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ രംഗത്തെത്തിട്ടുണ്ട്. സര്‍ക്കാരിനെ വിലയിരുത്തുന്ന ഏതൊരാളും പറയുന്ന കാര്യങ്ങള്‍ മാത്രമേ കമല്‍ഹാസനും പറഞ്ഞിട്ടുള്ളൂ. അതിന്റെ പേരില്‍ അദ്ദേഹത്തെ വേട്ടയാടേണ്ട കാര്യമില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. ജനാധിപത്യ വ്യവസ്ഥിതിയിൽ വിമര്‍ശനങ്ങളെ പോസിറ്റീവായി സമീപിക്കണമെന്നും സര്‍ക്കാരിന് തെറ്റുകള്‍ മനസ്സിലാക്കാന്‍ ഈ വിമര്‍ശനങ്ങളിലൂടെ സാധിക്കുമെന്നും സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു

English summary
With the ruling AIADMK continuing to target actor Kamal Haasan on Monday, opposition parties as well as former Chief Minister O. Panneerselvam rallied around the actor.Tamil Nadu Finance Minister D. Jayakumar told reporters in Chennai on Monday that Kamal Haasan should enter politics "if he has the guts"
Please Wait while comments are loading...