അഴിമതിയെ കുറിച്ചു പരാതി നൽകേണ്ട!! അതു പോകുന്നത് മറ്റൊരിടത്തേക്ക്!!! തുറന്നടിച്ച് കമൽ ഹാസൻ!!!!

  • Posted By:
Subscribe to Oneindia Malayalam

ചെന്നെ: തമിഴ്നാട് സർക്കാരിനെതിരെ തുറന്ന പേരാട്ടത്തിനൊരുങ്ങി കമൽ ഹാസൻ. തന്റെ ആരാധകരോടും പൊതുജനങ്ങളോടൊപ്പം അഴിമതിക്കെതിരെ പോരാടാൻ ആഹ്വാനം ചെയ്തിരിക്കുകയാണ് താരം.

തമിഴ് നാട് സർക്കാരിന്റെ അഴിമതിക്കെതിരെ പേരാടുമെന്ന മുന്നറിയിപ്പു നൽകും വിധമാണ് താരത്തിന്റെ പുതിയ ട്വീറ്റ്.മന്ത്രിമാരുടെ അഴിമതി ഓൺലൈൻ ആയി റിപ്പോർട്ട് ചെയ്യണം . അല്ലാതെ പേപ്പർ എഴുതി നൽകിയാൽ അത് പോകുന്നത് ചവറ്റുകൊട്ടയിലേക്കാകും എന്ന് പരിഹസിച്ചു കൊണ്ടാണ് ട്വീറ്റ് ആരംഭിക്കുന്നത്.ട്വീറ്റിൽ മന്ത്രിമാരുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ വെബ്‌സൈറ്റിന്റെ യുആര്‍എല്ലും പോസ്റ്റ് ചെയ്തിട്ടുണ്ട്

നിലപാട് കടുപ്പ് കമൽ ഹാസാൻ

നിലപാട് കടുപ്പ് കമൽ ഹാസാൻ

മന്ത്രിമാകരുടെ അഴിമതിക്കെതിരെ നിലപാടു കടുപ്പിച്ചിരിക്കുകയാണ് താരം. അതിനായി പൊതു ജനങ്ങളോടെപ്പം അഴിമതിക്കെതിരെ പേരാടാൻ തയ്യാറെടുക്കുകയാണ് എന്ന രീതിയിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

പരാതികൾ മന്ത്രിമാർ കാറ്റിൽ പറത്തുന്നു

പരാതികൾ മന്ത്രിമാർ കാറ്റിൽ പറത്തുന്നു

താരം തന്റെ പുതിയ ട്വീറ്റിലൂടെ മന്ത്രിമാരുടെ അഴിമതിക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ്. പാരാതി പേപ്പറിൽ എഴുതി നൽകിയാൽ അത് ചവറ്റുകൊട്ടയിലേക്കാകും പോകുകയെന്നും. അതിനാൽ മന്ത്രിമാരെ കുറിച്ചുള്ള പരാതികൽ ഓൺലൈനായി നൽകണമെന്നും താരം ട്വീറ്റിൽ വ്യക്തമാക്കുന്നുണ്ട്. കൂടാതെ പരാതികൾ വ്യക്തമായാവ്‍ മന്ത്രിമാർ എന്തു ചെയ്യുമെന്നും എല്ലാവർക്കുമെതിരെ നടപഠിയെടുത്തു ജയിലിൽ അടക്കുമോയൊന്നും താരം ചോദിക്കുന്നുണ്ട്. എല്ലാവരോയും പാർപ്പിക്കാൻ കഴിയുന്ന അത്രയും വിശാലമായ ജയിൽ നമ്മുടെ നാട്ടിൽ ഇല്ലെന്നും താരം പരിഹാസ രൂപേണോ ട്വീറ്റ് ചെയ്യുന്നുണ്ട്.

രാഷ്ട്രീയത്തിലേക്ക് കടക്കുമെന്നുള്ള സൂചന

രാഷ്ട്രീയത്തിലേക്ക് കടക്കുമെന്നുള്ള സൂചന

കഴിഞ്ഞ ദിവസം താരം തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചു മുന്നറിയിപ്പു നൽകിയിട്ടുണ്ടായിരുന്നു. 11 വരി കവിതയിലൂടെയാണ് അത് വ്യക്തമാക്കിയത്. വിചാരിച്ചാൽ ഞാൻ മുഖ്യമന്ത്രി എന്നായിരുന്ന കവിതയുടെ തുടക്കും

വെല്ലുവിളി ഏറ്റെടുത്തുവോ

വെല്ലുവിളി ഏറ്റെടുത്തുവോ

കമൽ ഹാസനെ വെല്ലുവിളിച്ച് തമിഴ്നാട് ധനമന്ത്രി രംഗത്തെത്തിയിട്ടുണ്ടായിരുന്നു. ധൈര്യമുണ്ടെങ്കിൽ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുവെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. അതിനു ചുട്ടമറുപടി നൽകും വിധമായിരുന്നു കമൽ ഹാസൻ പോസ്റ്റ് ചെയ്ത കവിത.

പ്രശ്നങ്ങൾക്ക് തുടക്കം റിയാലിറ്റി ഷോ

പ്രശ്നങ്ങൾക്ക് തുടക്കം റിയാലിറ്റി ഷോ

അഴിമതിക്കെതിരെയുള്ള സുപ്പർ ഹിറ്റ് തമിഴ് സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. ഹിന്ദിയിൽ സൽമാൻ ഖാൻ അവതാരകനായ ഷോയുടെ തമിഴ് പതിപ്പ് അവതരിപ്പിക്കുന്നത് കമൽ ഹാസനാണ്. ഇതാണ് തമിഴ് നാട് രാഷ്ട്രീയത്തിൽ പുതിയ വെല്ലുവിളി സൃഷ്ടിച്ചിരിക്കുന്നത്.

തമിഴ് സംസ്കാരത്തെ കരിവാരി തേയ്ക്കുന്നു

തമിഴ് സംസ്കാരത്തെ കരിവാരി തേയ്ക്കുന്നു

ബിഗ്ബോസ് റിയാലിറ്റിഷോക്കെതിരെയും താരത്തിനെതിരേയും രൂക്ഷമായ വിമർശനമാണ് സർക്കാർ ഉന്നയിക്കുന്നത്. റിയലിറ്റി ഷോ തമിവ് സംസ്കാരത്തെ വികലമാക്കുന്ന തരത്തിലുള്ളതാണെന്നും അതിനാൽ ഷോ നിർത്തലാക്കണമെന്നും ഒരു കൂട്ടം നേതാക്കൾ അഭിപ്രായപ്പെടുന്നുണ്ട്.

 സർക്കാരിനെതിരെ ഒപിഎസ് വിഭാഗവും പ്രതിപക്ഷവും

സർക്കാരിനെതിരെ ഒപിഎസ് വിഭാഗവും പ്രതിപക്ഷവും

‌സർക്കാരിനെതിരെ വീണ് കിട്ടിയ അവസരം മുതലെടുക്കുകയാണ് പ്രതിപക്ഷവും ഒപിഎസ് വിഭാഗവും. തെറ്റ് ചൂണ്ടിക്കാട്ടിയാൽ അതിനെ തിരുത്താനാണ് നേതാക്കാൾ ശ്രമിക്കേണ്ടതെന്നു ഒപിഎസും . സർക്കാരിനെ നിരീക്ഷിക്കുന്ന ഏതൊരാളും പറയുന്നതാണ് അതിനു കമൽ ഹാസനെ വേട്ടയാടേണ്ട കാര്യമില്ലെന്നും വിമർശനങ്ങളെ പോസ്റ്റീവായി കാണാൻ സർക്കാർ ശ്രമിക്കണമെന്നും പ്രതിപക്ഷ നേതാവ് സ്റ്റാലിൻ പറയുന്നുണ്ട്.

English summary
Actor and prominent Tamil cinema personality Kamal Haasan continued his face off with the Tamil Nadu government today, posting a letter on Twitter in which he asked his "fans and the discerning people of TN" to come out and openly question the E Palainiswami-led government
Please Wait while comments are loading...