കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഗസ്റ്റ് 15ന് മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമല്‍നാഥ് പതാക ഉയര്‍ത്തും, സൂചനയുമായി കോണ്‍ഗ്രസ് ട്വീറ്റ്

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ വിശ്വാസ വോട്ടിന് മുമ്പേ കഴിഞ്ഞ ദിവസം കമല്‍നാഥ് രാജിവെച്ചിരുന്നു. ബിജെപി സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമത്തിലാണ്. അതേസമയം അധികാരം നഷ്ടമായെങ്കിലും ഉടന്‍ തിരിച്ചെത്തുമെന്ന സൂചന നല്‍കിയിരിക്കുകയാണ് മധ്യപ്രദേശ് കോണ്‍ഗ്രസ്. കമല്‍നാഥ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായി ഇരുന്ന് കൊണ്ട് ത്രിവര്‍ണ പതാക ഉയര്‍ത്തുമെന്നാണ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തത്. ഇത് കുറഞ്ഞ കാലത്തേക്കുള്ള ഒരു വിശ്രമമാണെന്നും ട്വീറ്റില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അതേസമയം ബിജെപിയുടെ ചങ്കിടിപ്പേറ്റുന്നതാണ് കോണ്‍ഗ്രസിന്റെ ട്വീറ്റ്.

Recommended Video

cmsvideo
kamal nath will hoist tricolour as mp cm says congress | Oneindia Malayalam
1

ഉപതിരഞ്ഞെടുപ്പ് 23 മണ്ഡലങ്ങളിലേക്ക് നടക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ഈ മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കാനായാല്‍ വീണ്ടും ഭരിക്കുക എന്ന ബിജെപിയുടെ മോഹം പൊളിക്കാനും കോണ്‍ഗ്രസിന് സാധിക്കും. അണിയറയില്‍ അതിനുള്ള നീക്കങ്ങളും കോണ്‍ഗ്രസ് ആരംഭിച്ച് കഴിഞ്ഞു. ബിജെപിയില്‍ ഇപ്പോള്‍ തന്നെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. അതേസമയം ബിജെപിയും ജ്യോതിരാദിത്യ സിന്ധ്യയും ചേര്‍ന്ന് തന്റെ സര്‍ക്കാരിനെതിരെ ഗുഢാലോചന നടത്തിയെന്നാണ് കമല്‍നാഥ് ഉന്നയിക്കുന്നത്. ഈ പ്രചാരണത്തിലൂടെ ലഭിക്കുന്ന സഹതാപ വോട്ടുകള്‍ നേടിയെടുക്കാനാണ് കമല്‍നാഥ് ലക്ഷ്യമിടുന്നത്.

അതേസമയം കര്‍ണാടക ആവര്‍ത്തിക്കുമോ എന്ന ഭയവും കോണ്‍ഗ്രസിനുണ്ട്. കര്‍ണാടകത്തില്‍ വിമതരെ എളുപ്പത്തില്‍ വിജയിപ്പിക്കാന്‍ യെഡിയൂരപ്പയ്ക്ക് സാധിച്ചിരുന്നു. മധ്യപ്രദേശില്‍ സര്‍ക്കാര്‍ നടത്താന്‍ കോണ്‍ഗ്രസിനാവില്ലെന്ന് ജനങ്ങള്‍ക്ക് തോന്നിയാല്‍ അത് കമല്‍നാഥിന്റെ രാഷ്ട്രീയ ഭാവി തന്നെ അവസാനിക്കും. ദിഗ് വിജയ് സിംഗിന്റെ രാഷ്ട്രീയ ഭാവിയും അവസാനിക്കും. അതുകൊണ്ട് ഉപതിരഞ്ഞെടുപ്പ് ഇരുവരുടെയും അവസാന പോരാട്ടം കൂടിയാണ്. എന്നാല്‍ ശിവരാജ് സിംഗ് ചൗഹാന് നിലനില്‍പ്പിന്റെ പോരാട്ടമാണ്. ഈ തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടാല്‍ അദ്ദേഹം ദേശീയ നേതൃത്വത്തിന് വഴങ്ങേണ്ടി വരും.

അമിത് ഷായ്ക്ക് മുന്നില്‍ ചൗഹാന്‍ മുട്ടുമടക്കിയാല്‍ അതോടെ അദ്ദേഹം ദുര്‍ബലനാവും. മധ്യപ്രദേശില്‍ അദ്ദേഹത്തിനുള്ള കരുത്തും നഷ്ടമാകും. ഉപതിരഞ്ഞെടുപ്പിന് മുമ്പ് ശിവരാജ് സിംഗ് ചൗഹാന്‍ തന്നെ മുഖ്യമന്ത്രിയാവുമെന്നാണ് സൂചന. നരേന്ദ്ര സിംഗ് തോമര്‍, നരോത്തം മിശ്ര എന്നിവരുടെ പേരുകളും ദേശീയ നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. എന്നാല്‍ ചൗഹാന് തന്നെയാണ് സാധ്യത. അതേസമയം ജ്യോതിരാദിത്യ സിന്ധ്യ പൂര്‍ണ പിന്തുണ മുഖ്യമന്ത്രിക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ വിമതരെ എങ്ങനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തും എന്നതാവും ഏറ്റവും വലിയ വെല്ലുവിളി. കോണ്‍ഗ്രസിന് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടാന്‍ രാഹുല്‍ ഗാന്ധി ഇല്ലാത്തതും വലിയ തിരിച്ചടിയാണ്.

2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണമായിരുന്നു കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചത്. അദ്ദേഹം കര്‍ഷക വായ്പ എഴുതി തള്ളുമെന്നും, താങ്ങുവില നടപ്പാക്കുമെന്നും പ്രഖ്യാപിച്ചത് വലിയ തരംഗമായിരുന്നു. കര്‍ഷകര്‍ അക്കാലത്ത് വായ്പ തിരിച്ചടയ്ക്കുന്നത് പോലും അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രചാരണങ്ങളില്‍ പോലും രാഹുല്‍ അധികം വരാറില്ല. ഒപ്പം സിന്ധ്യയുമില്ല. കോണ്‍ഗ്രസ് ജയം നേടണമെങ്കില്‍ അദ്ഭുതം കാണിക്കേണ്ടി വരും.

English summary
kamal nath will hoist tricolour as mp cm says congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X