പൊള്ളാച്ചി പീഡനം; തമിഴ്‌നാട് മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ചലച്ചിത്രതാരം കമല്‍ഹാസന്‍
ചെന്നൈ: പൊള്ളാച്ചി ലൈംഗിക പീഡന കേസില്‍ മന്ത്രിമാരുടെയും ഉന്നത നേതാക്കന്മാരുടെയും മൗനവ്രതത്തെ ചോദ്യം ചെയ്ത് ചലച്ചിത്ര താരവും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ രംഗത്ത്. ''നിങ്ങള്‍ ജയലളിതയുടെ ചിത്രം പോക്കറ്റില്‍ കൊണ്ടുനടക്കുന്നു പക്ഷേ എന്തുകൊണ്ട് സ്ത്രീകളുടെ സുരക്ഷയ്ക്കായി എന്താണ് ചെയ്തതെന്ന്'' കമല്‍ഹാസന്‍ ചോദിച്ചു. പരാതി നല്‍കിയ സ്ത്രീയുടെ പേര് വെളിപ്പെടുത്തിയ കോയമ്പത്തൂര്‍ സൂപ്രണ്ട് ഓഫ് പൊലീസിനെതിരെ മൗനം പാലിക്കുന്നതെന്താണ്? ആരാണ് വീഡിയോകള്‍ പുറത്തു വിട്ടതെന്നും കമല്‍ഹാസന്‍ തുറന്നടിച്ചു. പീഡിപ്പിക്കപ്പെട്ട സ്ത്രീയെ സര്‍ക്കാര്‍ നിശബ്ദമാക്കാനാണ് ശ്രമിക്കുന്നതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
പത്രസമ്മേളനത്തില്‍ പരാതിക്കാരിയായ യുവതിയുടെ പേര് വെളിപ്പെടുത്തിയ പൊലീസ് ഓഫീസര്‍ക്കും ആഭ്യന്തര സെക്രട്ടറിക്കുമെതിരെ പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. പൊള്ളാച്ചി ലൈംഗീക പീഡനത്തിനെതിരെ കഴിഞ്ഞയാഴ്ച കമല്‍ഹാസനാണ് ആദ്യമായി രംഗത്തെത്തിയത്.













Click it and Unblock the Notifications