നാക്കരിയുമെന്ന് ഭീഷണി: എല്ലാം വെളിപ്പെടുത്തി കാഞ്ച ഐലയ്യ, പോലീസില്‍ പരാതി!!

  • Written By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: എഴുത്തുകാരനും ചിന്തകനുമായ കാഞ്ച ഐലയ്ക്ക് ഭീഷണി. തനിക്ക് ജീവന് ഭീഷണിയുള്ളതായി വ്യക്തമാക്കിയ കാഞ്ച ഐലയ്യ ഇക്കാര്യം ചൂണ്ടിക്കാണിച്ച് പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. വിവാദ പുസ്തകത്തിന്‍റെ പേരിലാണ് ദളിത് എഴുത്തുകാരന്‍ കൂടിയായ കാഞ്ച ഐലയയ്ക്കെതിരെ ഭീഷണിയുയര്‍ന്നിട്ടുള്ളത്. ഞായറാഴ്ച ഉച്ചയ്ക്ക് ഫോണില്‍ വിളിച്ച അഞ്ജാതന്‍ ഭീഷണി മുഴക്കുകയായിരുന്നു.

നാക്ക് അരിയുമെന്ന് ഭീഷണിപ്പെടുത്തിയ അഞ്ജാതര്‍ വധിക്കുമെന്നും ഭീഷണി മുഴക്കി. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് ഹൈദരാബാദിലെ ഒസ്മാനിയ സര്‍വ്വകലാശാല പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സാമാജിക സ്മംഗളൂരു കോളത്തൊള്ളു എന്ന പുസ്തകത്തിന്‍റെ പേരിലാണ് ഭീഷണിയെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

kancha-ilaiah

പോലീസ് സംരക്ഷണം നല്‍കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ട കാഞ്ച ഐലയ്യ തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആര്യ വൈശ്യ സംഘത്തിനായിരിക്കും ഉത്തരവാദിത്തമെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ ഒരു വിഭാഗത്തെ ആക്ഷേപിക്കുന്നതാണെന്നും ഇക്കാര്യം ചൂണ്ടിക്കാണിച്ച് പുസ്തകം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട വൈശ്യ അസോസിയേഷന്‍ സംഭവത്തില്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. എന്നാല്‍ പുസ്തകം പിന്‍വലിക്കാന്‍ കാഞ്ച ഐലയ്യ തയ്യാറായിരുന്നില്ല. ഇതാണ് ഭീഷണിയ്ക്ക് പിന്നിലെന്നാണ് സൂചന.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Writer and intellectual Dr Kancha Ilaiah lodged a complaint at Hyderabad’s Osmania University Police Station on Monday, after allegedly receiving threatening calls from unknown persons. Ilaiah claimed he has been receiving them since Sunday afternoon and that callers have threatened to cut off his tongue.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്