Get Updates
Get notified of breaking news, exclusive insights, and must-see stories!

മീ ടു; കരൺ ജോഹറിനും ശബാന ആസ്മിക്കുമെതിരെ കങ്കണ

മുംബൈ: മീ ടു ക്യാമ്പയിൻ ഇന്ത്യയിൽ ഒരു കൊടുങ്കാറ്റായി ആഞ്ഞടിക്കുകയാണ് പ്രത്യേകിച്ച് ബോളിവുഡിൽ. നടി തനുശ്രീ ദത്ത നാനാപടേക്കക്കെതിരെ ഉന്നയിച്ച ആരോപണങ്ങളായിരുന്നു തുടക്കം. പിന്നാലെ ബോളിവുഡിലെ പ്രബലന്മാർക്കെതിരെ ആരോപണം ഉന്നയിച്ചുകൊണ്ടാണ് ബോളിവുഡിന്റെ പെൺപുലി കങ്കണ റണൗട്ട് രംഗത്തെത്തിയത്.

വികാസ് ബാലലിനും ഹൃത്വിക് റോഷനും നേരെ ഉയർത്തിയ ആരോപണങ്ങൾക്ക് പിന്നാലെ സംവിധായകൻ കരൺ ജോഹറിനും നടി ശബാന ആശ്മിക്കും നേരെയാണ് കങ്കണയുടെ വിമർശന ശരങ്ങൾ നീളുന്നത്.

മൗനം എന്തിന്?

മൗനം എന്തിന്?

മീ ടു ക്യാംപെയിൻ ശക്തമാവുകയാണ്. തങ്ങൾക്ക് നേരിട്ട ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞ് നിരവധി പേരാണ് രംഗത്തെത്തുന്നത്. കുറച്ച് കൂടി പ്രബലരായ ആളുകൾ ഇതിനേക്കുറിച്ച് സംസാരിക്കാൻ മുന്നോട്ട് വരണമെന്നും അതിജീവിച്ചവർക്ക് പിന്തുണ നൽകണമെന്നുമാണ് കങ്കണയുടെ ആവശ്യം. കരൺ ജോഹറിനെയും ശബാന ആസ്മിയേയും പോലുള്ളവർ എവിടെയെന്ന് ചോദിച്ച് ഇരുവരുടെയും പേരെടുത്ത് പറഞ്ഞായിരുന്നു കങ്കണയുടെ വിമർശനം.

 ഇത് അവരുടെ കാര്യമല്ലേ?

ഇത് അവരുടെ കാര്യമല്ലേ?

കരൺ ജോഹറിനാണ് കങ്കണയിൽ നിന്നും കൂടുതൽ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നത്. ജിം എങ്ങനെയിരിക്കണം എയർപോർട്ട് എങ്ങനെയിരിക്കണംണം, വസ്ത്രധാരണം എങ്ങനെ വേണം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് എപ്പോഴും വാചാലനാകുന്ന ആളാണ് കരൺ ജോഹർ. പക്ഷെ മീ ടു ക്യാംപെയിനേക്കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. അതവരുടെ കാര്യമല്ലേ എന്നായിരിക്കും കരുതുന്നത്. കങ്കണ തുറന്നടിക്കുന്നു.

മാറ്റങ്ങൾക്കൊപ്പം

മാറ്റങ്ങൾക്കൊപ്പം

അവരേപ്പോലുള്ളവരുടെ വ്യക്തിത്വവും വരുമാന മാർഗവും സിനിമാ മേഖലയിലാണ്. സിനിമാ മേഖല വലിയൊരു മാറ്റത്തിലൂടെ കടന്നുപോകുമ്പോൾ അവരൊക്കെ എവിടെയാണ്? എന്തിനാണ് മൗനം പാലിക്കുന്നത്. ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കങ്കണ ചോദിക്കുന്നു.

കങ്കണയുടെ ആരോപണങ്ങൾ

കങ്കണയുടെ ആരോപണങ്ങൾ

മീ ടു ക്യാംപെയിന് തുടക്കമായപ്പോൾ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ കങ്കണ തുറന്ന് പറഞ്ഞിരുന്നു. ക്വീൻ സിനിമാ സംവിധായകവ്‍ വികാസ് ബാഹലിനെതിരെയാണ് കങ്കണ ആരോപണം ഉന്നയിച്ചത്. കാണുമ്പോൾ എല്ലാം വികാസ് തന്നെ തെറ്റായ രീതിയിൽ സ്പർശിക്കുമെന്നും നിരവധി സ്ത്രീകളുമായി ബന്ധം പുലർത്തിയിരുന്നു എന്നുമാണ് കങ്കണ ആരോപിക്കുന്നത്. ഹൃത്വിക് റോഷനോടൊപ്പം ആരും അഭിനയിക്കേണ്ടെന്ന് തീരുമാനിക്കണമെന്നും കങ്കണ ആവശ്യപ്പെട്ടു.

 കങ്കണയ്ക്കെതിരെയും

കങ്കണയ്ക്കെതിരെയും

കങ്കണയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ കങ്കണയ്ക്കെതിരെ ആരോപണവുമായി മുൻ കാമുകൻ അധ്യായൻ സുമൻ രംഗത്തെത്തിയിരുന്നു. കങ്കണയുമായി ബന്ധമുണ്ടായിരുന്ന സമയം ക്രൂരമായ മാനസിക-ശാരീരിക പീഡനങ്ങളാണ് നേരിടേണ്ടി വന്നതെന്ന് സുമൻ മുൻപ് വെളിപ്പെടുത്തിയിരുന്നു. താൻ നേരിട്ട പീഡനങ്ങൾ തുറന്ന് പറഞ്ഞപ്പോൾ പരാജിതനെന്ന് വിളിച്ച് അപമാനിക്കാനാണ് എല്ലാവരും ശ്രമിച്ചതെന്നും സുമൻ ആരോപിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+