കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെ തിരിച്ചെടുത്തതില്‍ കന്നഡ സിനിമാ ലോകത്തിന്റെ എതിര്‍പ്പ്, പ്രകാശ് രാജടക്കമുള്ളവര്‍ കത്തയച്ചു!

ദിലീപിനെ തിരിച്ചെടുത്തതിനെതിരെ കന്നഡ സിനിമാലോകം

Google Oneindia Malayalam News

Recommended Video

cmsvideo
പ്രതിഷേധം അറിയിച്ച് കന്നട സിനിമ മേഖലയും | Oneindia Malayalam

ബെംഗളൂരു: ദിലീപിനെ തിരിച്ചെടുത്തതിനെതിരെ എഎംഎംഎയ്‌ക്കെതിരെ വിമര്‍ശനം ഏറി വരുന്നു. കന്നട സിനിമാ മേഖലയും പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് പ്രതിഷേധമറിയിച്ച് ഇവര്‍ കത്തയച്ചിട്ടുണ്ട്. പ്രകാശ് രാജും രക്ഷിത് ഷെട്ടിയും അടക്കമുള്ളവര്‍ ഈ കത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം അമ്മയ്‌ക്കെതിരെ കേരളത്തില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. അമ്മയില്‍ അംഗത്വം ഒഴിവാക്കി നടിമാര്‍ ഡബ്ല്യുസിസിയില്‍ അംഗത്വമെടുത്തിട്ടുണ്ട്. വനിതാ താരങ്ങളോട് നിഷേധാത്മകമായ സമീപനമാണ് എഎംഎംഎയ്ക്കുള്ളതെന്ന് ഇവര്‍ ആരോപിക്കുന്നു. രാഷ്ട്രീയ പ്രവര്‍ത്തകരും അമ്മയ്‌ക്കെതിരെ തിരിഞ്ഞിട്ടുണ്ട്. സ്ത്രീവിരുദ്ധ നിലപാടാണ് സംഘടനയ്ക്കുള്ളിലുള്ളതെന്നും വനിതാ താരങ്ങള്‍ ആരോപിക്കുന്നു.

50 കന്നട സിനിമാപ്രവര്‍ത്തകര്‍

50 കന്നട സിനിമാപ്രവര്‍ത്തകര്‍

കന്നഡ ഫിലിം ഇന്‍ഡസ്ട്രി (കെഎഫ്‌ഐ) ഫിലിം ഇന്‍ഡസ്ട്രി ഫോര്‍ റൈറ്റ്‌സ് ആന്‍ഡ് ഇക്വാളിറ്റി(എഫ്‌ഐആര്‍ഇ) എന്നീ രണ്ട് സിനിമാ സംഘടനകളാണ് അമ്മയെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിലാണ് ഇവര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. ഇടവേള ബാബുവിനാണ് ഇവര്‍ കത്തയച്ചത്.സംവിധായിക കവിതാ ലങ്കേഷ്, മേഘ്‌ന രാജ്, ശ്രുതി ഹരിഹരന്‍, പ്രകാശ് രാജ്, രൂപ അയ്യര്‍, രക്ഷിത് ഷെട്ടി, ശ്രദ്ധ ശ്രീനാഥ്, തുടങ്ങി അമ്പതോളം സിനിമാ പ്രവര്‍ത്തകരാണ് കത്തില്‍ ഒപ്പുവച്ചത്.

 നിരപരാധിയെന്ന് തെളിയും വരെ തിരിച്ചെടുക്കരുത്

നിരപരാധിയെന്ന് തെളിയും വരെ തിരിച്ചെടുക്കരുത്

പ്രതിയായ നടനും ആക്രമിക്കപ്പെട്ട നടിയും സംഘടനയുടെ ഭാഗമാണ്. എന്നിട്ടും കുറ്റം തെളിയിക്കും വരെ നിരപരാധിയാണെന്ന് പറഞ്ഞ് സംഘടന നടനെ തിരിച്ചെടുത്ത നടപടി ഒട്ടും അനുയോജ്യമല്ലെന്ന് കത്തില്‍ പറയുന്നു. അതേസമയം പ്രകാശ് രാജും രക്ഷിത് ഷെട്ടിയും അടക്കമുള്ളവര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ പ്രകാശ് രാജ് മലയാളത്തില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ പിന്‍ബലത്തിലാണ് അദ്ദേഹം കൂടുതല്‍ ശക്തമായി പ്രവര്‍ത്തിച്ചിരിക്കുന്നത്.

ദിലീപിനെ തിരിച്ചെടുത്തത് മുന്‍കൂട്ടി തീരുമാനിച്ച അജണ്ട

ദിലീപിനെ തിരിച്ചെടുത്തത് മുന്‍കൂട്ടി തീരുമാനിച്ച അജണ്ട

ദിലീപിനെ എഎംഎംഎയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം മാസങ്ങള്‍ക്ക് മുമ്പേ തയ്യാറാക്കിയ അജണ്ടയുടെ ഭാഗമാണെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. ദിലീപിനെ പുറത്താക്കിയ തീരുമാനം ഒരുവര്‍ഷം മുമ്പ് തന്നെ അമ്മ മരവിപ്പിച്ചിരുന്നുവെന്നാണ് രേഖയിലുള്ളത്. കഴിഞ്ഞ വര്‍ഷം മമ്മൂട്ടിയുടെ വീട്ടില്‍ വെച്ച് ചേര്‍ന്ന അവെയ്‌ലബിള്‍ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം ഉണ്ടായത്. പിന്നീട് എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഈ തീരുമാനം റദ്ദാക്കിയത്. മുമ്പുള്ള തീരുമാനത്തിന് നിയമ സാധുതയില്ലെന്ന് കാണിച്ചാണ് തീരുമാനം റദ്ദാക്കിയത്.

സിനിമാ മേഖലയ്ക്ക് ഉത്തരവാദിത്തമുണ്ട്

സിനിമാ മേഖലയ്ക്ക് ഉത്തരവാദിത്തമുണ്ട്

സ്ത്രീകളുടെ സുരക്ഷയും ലിംഗ സമത്വവുമെല്ലാം രാജ്യത്തെ പ്രധാന ചര്‍ച്ചാ വിഷയങ്ങളായിരിക്കെ സമൂഹത്തോട് സിനിമാ മേഖലയ്ക്കുള്ള ഉത്തരവാദിത്തം വളരെ വലുതാണെന്നും ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം പുന:പ്പരിശോധിക്കണമെന്നും തന്‍രെ നിരപരാധിത്വം തെളിയിച്ചതിന് ശേഷം മാത്രമേ ദിലീപിനെ തിരിച്ചെടുക്കാവുള്ളൂവെന്നും കത്തില്‍ പറയുന്നു. അതേസമയം കത്തിന് പിന്നില്‍ ആക്രമിക്കപ്പെട്ട നടിയുടെ ഭര്‍ത്താവിന്റെ സ്വാധീനവും ഉണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. കന്നഡ സിനിമാ മേഖലയിലെ വമ്പന്‍ നിര്‍മാതാവാണ് ഇയാള്‍. ആക്രമിക്കപ്പെട്ട നടിയും കന്നഡ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

സിനിമാ മേഖലയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുന്നു

സിനിമാ മേഖലയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുന്നു

അമ്മയില്‍ നിന്ന് രാജിവെച്ച നടിമാരെയും ഡബ്ല്യുസിസി അംഗങ്ങളെയും സിനിമാ മേഖലയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുന്നുവെന്ന് സജിതാ മഠത്തില്‍ ആരോപിച്ചിട്ടുണ്ട്. വരും ചിത്രങ്ങളില്‍ നിന്ന് ഒഴിവാക്കേണ്ട നടിമാരുടെ പട്ടിക സംവിധായകരുടെയും നിര്‍മാതാക്കളുടെയും വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുകയാണെന്ന് സജിത പറയുന്നു. ഡബ്ല്യുസിസിയുടെ രൂപീകരറണം ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ സംഭവമായിരുന്നു. ഇതിനെ തകര്‍ക്കാനാണ് ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സ്ത്രീകള്‍ സ്വന്തം സ്ഥാനം നേടിയെടുക്കാന്‍ നടത്തുന്ന ഈ പോരാട്ടം അത്ര സുഖകരമാവില്ലെന്ന് അറിയാമെന്നും സജിത മഠത്തില്‍ പറഞ്ഞു.

താരസംഘടന നടിക്കൊപ്പം നിന്നില്ല, രാജി ധീരമായ തീരുമാനം, വിമര്‍ശനവുമായി വനിതാ മാധ്യമപ്രവര്‍ത്തകര്‍!! താരസംഘടന നടിക്കൊപ്പം നിന്നില്ല, രാജി ധീരമായ തീരുമാനം, വിമര്‍ശനവുമായി വനിതാ മാധ്യമപ്രവര്‍ത്തകര്‍!!

ഇന്ത്യ റഷ്യയുമായി അടുക്കുന്നു; സ്വന്തം വഴിയില്‍ മുന്നോട്ട്; കണ്ണുരുട്ടി അമേരിക്ക!! ഉപരോധ ഭീഷണിയുംഇന്ത്യ റഷ്യയുമായി അടുക്കുന്നു; സ്വന്തം വഴിയില്‍ മുന്നോട്ട്; കണ്ണുരുട്ടി അമേരിക്ക!! ഉപരോധ ഭീഷണിയും

English summary
kannada film actors letter to amma
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X