കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഴുത്തുകാരന്‍ കല്‍ബുര്‍ഗിയെ കൊന്നയാള്‍ കൊല്ലപ്പെട്ട നിലയില്‍

  • By Sruthi K M
Google Oneindia Malayalam News

ബെലഗാവി: കന്നഡ എഴുത്തുകാരനും പണ്ഡിതനുമായിരുന്ന മല്ലേഷാപ്പ എം.കല്‍ബുര്‍ഗിയെ വെടിവെച്ചു കൊലപ്പെടുത്തിയ പ്രതി കൊല്ലപ്പെട്ട നിലയില്‍. കല്‍ബുര്‍ഗിയെ കൊലപ്പെടുത്തിയ ആളെന്നു സംശയിക്കുന്ന പ്രതിയുടെ മൃതദേഹമാണ് പോലീസ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ബെലഗാവിയില്‍വെച്ച് മൃതദേഹം കണ്ടെടുക്കുന്നത്.

പരിശോധനയ്ക്കുശേഷം കൊല്ലപ്പെട്ടയാളുടെ മുഖം കല്‍ബുര്‍ഗിയുടെ കൊലപാതകിയുടെ രേഖാച്ചിത്രത്തോട് സാമ്യമുള്ളതായി പോലീസ് കണ്ടെത്തുകയായിരുന്നു. ഖാനാപുര്‍ വനത്തില്‍ വെടിയേറ്റ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. എഴുത്തുകാരന്‍ കല്‍ബുര്‍ഗിയും വെടിയേറ്റാണ് കൊല്ലപ്പെട്ടത്.

kalburgi

കൊല്ലപ്പെട്ടയാളുടെ മൃതദേഹത്തിനരികെ നിന്നും വെടിയുണ്ടകള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കൊല്ലപ്പെട്ടയാളുടെ അവകാശികളായി ഇതുവരെയാരും രംഗത്തുവന്നിട്ടില്ല. കല്‍ബുര്‍ഗിയുടെ കൊലപാതകിയാണോ ഇയാളെന്ന അന്വേഷണം പോലീസ് നടത്തിവരികയാണ്.

കര്‍ണാടകയിലെ കല്യാണ്‍ നഗറിലുള്ള വീട്ടിനുള്ളില്‍വെച്ചാണ് കല്‍ബുര്‍ഗി വെടിയേറ്റു മരിക്കുന്നത്. വിഗ്രഹാരാധനയ്ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിച്ച എഴുത്തുകാരനായിരുന്നു കല്‍ബുര്‍ഗി. ഹിന്ദു തീവ്രവാദികള്‍ അദ്ദേഹത്തെ കൊല്ലാന്‍ തീരുമാനിച്ചിരുന്നതായും പറയപ്പെടുന്നു. ഇതുവരെ അക്രമികളെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല.

English summary
An unidentified dead body have been found by the Karnataka police which reportedly resembles to one of the killers of Kannada writer Dr MM Kalburgi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X