കേജ്‌രിവാളിന്റെ വസതിയില്‍ നാടകീയ രംഗങ്ങള്‍!!കപില്‍ ശര്‍മ്മയെ അകത്തു കയറാന്‍ അനുവദിച്ചില്ല

Subscribe to Oneindia Malayalam

ദില്ലി: ദില്ലിയില്‍ വാദങ്ങളും വാദപ്രതിവാദങ്ങളും തുടരുന്നു. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കാണാനെത്തിയ കപില്‍ മിശ്രയെ പ്രവര്‍ത്തകര്‍ അകത്തു പ്രവേശിപ്പിച്ചില്ല. അടുത്ത അനുയായികളോടൊപ്പമാണ് കപില്‍ ശര്‍മ്മ കേജരിവാളിനെ കാണാനെത്തിയത്. അവസരം നിഷേധിക്കപ്പെട്ട മിശ്ര കേജരിവാളിന്റെ വീടിനു വെളിയില്‍ പ്രക്ഷോഭം നടത്തി.

എന്തുകൊണ്ടാണ് ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജയിനെ പുറത്താക്കാത്തത് എന്ന് കേജരിവാളിനോട് ചോദിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് കപില്‍ മിശ്ര പറഞ്ഞു. 2013 മുതല്‍ 2016 വരെയുള്ള വര്‍ഷങ്ങളില്‍ ദില്ലിയില്‍ 80 ഏക്കറിന്റെ അനധികൃത ഭൂമി സ്വന്തമാക്കിയെന്നാണ് സത്യേന്ദര്‍ ജയിനെതിരെയുള്ള കപില്‍ മിശ്രയുടെ ആരോപണം.

 xkapil-mishra

ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ കപില്‍ മിശ്രയെ ദില്ലി അസംബ്ലിയില്‍ വച്ച് ആം ആംദ്മി പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്ന് പരാതിയുമായി മിശ്ര രംഗത്തെത്തിയിരുന്നു. ജിഎസ്ടിയുടെ പ്രത്യേക സിറ്റിംഗിനെത്തിയപ്പോള്‍ ദില്ലി അസംബ്ലിക്കുള്ളില്‍ വച്ച് ആപ്പ് നേതാക്കള്‍ നെഞ്ചിനിടിക്കുകയും കയ്യേറ്റം ചെയ്തുവെന്നുമാണ് കപില്‍ മിശ്ര ആരോപിച്ചത്. ദില്ലി അസംബ്ലിക്കുള്ളില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ ആപ്പ് എംഎല്‍എമാര്‍ കപില്‍ മിശ്രയെ ബലാല്‍ക്കാരമായി പിടിച്ചുവച്ച് മര്‍ദ്ധിക്കുന്നത് വ്യക്തമായിരുന്നു.

English summary
Kapil Mishra pushed out of Delhi CM's residence
Please Wait while comments are loading...