വീണ്ടും കപില്‍ മിശ്ര; ഐബി ഉദ്യോഗസ്ഥനെ കൊലപാതകത്തിന് പിന്നില്‍ എഎപി നേതാവെന്ന് ആരോപണം
ദില്ലി: ദില്ലിയിലെ വര്‍ഗീയ കലാപത്തിനിടെ ഐബി ഓഫീസര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആംആദ്മി പാര്‍ട്ടിക്കെതിരെ ആരോപണവുമായി ബിജെപി നേതാവ് കപില്‍ മിശ്ര. ഐബി ഓഫീസര്‍ അങ്കിത് വര്‍മയെ കൊലപ്പെടുത്തിയതിന് പിന്നില്‍ ആംആദ്മി പാര്‍ട്ടി നേതാവ് താഹിര്‍ ഹുസൈനാണെന്ന് കപില്‍ മിശ്ര ആരോപിച്ചു.
ആം ആദ്മി പാര്‍ട്ടിയുടെ കൗണ്‍സിലറായ താഹിര്‍ ഹുസൈന്റെ വീട്ടില്‍ നിന്നും എത്തിയ സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് കപില്‍ മിശ്ര ട്വീറ്റ് ചെയ്തിരിക്കുന്നത്. അങ്കിതിന്റെ കൊലപാതകത്തില്‍ ആംആദ്മി പാര്‍ട്ടി നേതാവിനെതിരെ ആരോപണവുമായി അദ്ദേഹത്തിന്റെ പിതാവും രംഗത്ത് എത്തിയിട്ടുണ്ട്. കുടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

ആരോപിക്കുന്നത്
ആം ആദ്മി പാര്‍ട്ടിയുടെ ഒരു നേതാവ് അങ്കിതിനെ വെടിവച്ചു കൊലപ്പെടുത്തിയതിന് ശേഷം അഴുക്കുചാലില്‍ തള്ളിയെന്നാണ് പിതാവ് രവീന്ദര്‍ ശര്‍മ ആരോപിക്കുന്നത്. രവീന്ദര്‍ ശര്‍മയും ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനാണ്. ഇന്റലിജന്‍സ് ബ്യൂറോയിലെ സെക്യൂരിറ്റി അസിസ്റ്റന്റായ അങ്കിത് ശര്‍മയുടെ മൃതദേഹം ഒരു അഴുക്ക് ചാലില്‍ നിന്നായിരുന്നു കണ്ടെടുത്തത്.

കല്ലേറില്‍
ചൊവ്വാഴ്ച്ച വൈകുന്നേരം ജോലി കഴിഞ്ഞ് ജാഫ്റാബാദ് വഴി വീട്ടിലേക്ക് മടങ്ങുകയായിരുന്നു അങ്കിത് ശര്‍മയെ ചാന്ദ് ബാഗ് പാലത്തിന് സമീപത്ത് വച്ച് ആള്‍ക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസ് കരുതുന്നത്. കല്ലേറില്‍ പരിക്കേറ്റാണ് ഐബി ഉദ്യോഗസ്ഥന്റെ മരണമെന്നാണ് പ്രാഥമിക നിഗമനം.

അന്വേഷണം ആരംഭിച്ചു
അങ്കിത് കൊല്ലപ്പെട്ട സംഭവത്തില്‍ ദില്ലി പൊലീസും രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2017ലാണ് അങ്കിത് ഡ്രൈവറായി ഇന്റലിജന്‍സ് ബ്യൂറോയില്‍ ചേരുന്നത്. ഐബി ഉദ്യോസ്ഥന് കൊല്ലപ്പെട്ട സംഭവത്തില്‍ ദില്ലി ഹൈക്കോടതിയും ആശങ്ക രേഖപ്പെടുത്തിയിരുന്നു.

കോടതി നിര്‍ദ്ദേശം
സംഭവം വളരെ നിര്‍ഭാഗ്യകരമാണെന്നും സംസ്ഥാന സര്‍ക്കാരിലേയും കേന്ദ്ര സര്‍ക്കാരിലേയും ഉദ്യോഗസ്ഥര്‍ ഐബി ഉദ്യോഗസ്ഥന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കണമെന്നും വേണ്ട സഹായങ്ങള്‍ ചെയ്യണമെന്നും ദില്ലി ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കലാപം സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതി ഐബി ഓഫീസറുടെ മരണവം പരാമര്‍ശിച്ചത്.

മരണം 23
അതേസമയം, ദില്ലിയിലെ വര്‍ഗീയ സംഘര്‍ഷത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 23 ആയി. കലാപത്തില്‍ കൊല്ലപ്പെട്ടവരില്‍ ആറുപേരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിട്ടുണ്ട്. പരുക്കേറ്റവരുടെയും മരിച്ചവരുടെയും വിശദാംശങ്ങള്‍ ദില്ലി പോലീസ് പുറത്തുവിട്ടു. 9 പേര് കൊല്ലപ്പെട്ടത് വെടിയേറ്റാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അഞ്ചുപേര്‍ കല്ലേറിലും ഒരാള്‍ പൊള്ളലേറ്റുമാണ് കൊല്ലപ്പെട്ടത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications