ഇത്തരം കാര്യങ്ങളും രാജ്യത്ത് സംഭവിക്കുന്നുണ്ട്; അർണബിന്റെ വാദത്തിനിടെ കാപ്പനെ ഓർമ്മിച്ച് കപിൽ സിബൽ
ദില്ലി: ആത്മഹത്യ പ്രേരണ കേസില്‍ അറസ്റ്റിലായ റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് നേരത്തെ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. അര്‍ണബിനെ പെട്ടെന്ന് തന്നെ മോചിപ്പിക്കണമെന്ന നിര്‍ദ്ദേശമാണ് സുപ്രീം കോടതി ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. അര്‍ണബ് ഗോസ്വാമിയുടെ ഹര്‍ജി ഒറ്റ ദിവസം കൊണ്ട് പരിഗണിച്ചപ്പോള്‍ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയത് ജയിലില്‍ അടച്ച മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പനെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ഉയരുകയാണ്.

അര്‍ണബിന്റെ ജാമ്യം സംബന്ധിച്ച് വാദം നടക്കുന്നതിനിടെ കോടതിയില്‍ സിദ്ദിഖ് കാപ്പനെതിരായ കേസ് മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ പരാമര്‍ശിക്കുകയും ചെയ്തു. കേസില്‍ മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടിയും മുംബൈ പൊലീസിന് വേണ്ടിയുമാണ് കപില്‍ സിബല്‍ ഹാജരായത്. കോടതിയില്‍ കപില്‍ സിബലിന്റെ പരാമര്‍ശം ഇങ്ങനെ,
ഉത്തര്‍ പ്രദേശിലെ ഹത്രാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമപ്രവര്ത്തകന് ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ആര്‍ട്ടിക്കിള്‍ 32ന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചു. എന്നാല്‍ കീഴ്കോടതിയെ സമീപിക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. കൂടാതെ ഹര്‍ജി നാലാഴ്ത്തേക്ക് നീട്ടിവയ്ക്കുകയും ചെയ്തു. ഇത്തരം കാര്യങ്ങളും രാജ്യത്ത് സംഭവിക്കുന്നുണ്ടെന്നും കപില്‍ സിബല്‍ കോടതിക്ക് മുമ്പാകെ അറിയിച്ചു.
അതേസമയം, അര്‍ണബിന്റെ ജാമ്യവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ ബെഞ്ചാണ് നിര്‍ണായകമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 50000 രൂപ ബോണ്ടില്‍ എത്രയും പെട്ടെന്ന് അര്‍ണബ് ഗോസ്വാമിയെയും അറസ്റ്റിലായ മറ്റ് രണ്ട് പേരെയും വിട്ടയക്കണമെന്ന നിര്‍ദ്ദേശമാണ് സുപ്രീം കോടതി അറിയിച്ചിരിക്കുന്നത്.
ഇടക്കാല ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവ് തെറ്റെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഇന്റീരിയര്‍ ഡിസൈനല്‍ ആത്മഹത്യ ചെയ്ത കേസില്‍ ജാമ്യം നിഷേധിച്ച ബോബെ ഹൈക്കോടതി ഉത്തരവിനെതിരെ അര്‍ണബ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തികളെ ലക്ഷ്യമിട്ടാല്‍ അവുടെ വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഇവിടെ സുപ്രീം കോടതിയുണ്ടെന്ന് ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പരാമര്‍ശിച്ചിരുന്നു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications