Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടക തിരഞ്ഞെടുപ്പ്: ബിജെപിയും കോണ്‍ഗ്രസും സമീപിച്ചു, പിന്തുണ ആര്‍ക്കെന്ന് തീരുമാനിച്ചെന്ന് ജെഡിഎസ്

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോളുകള്‍ക്ക് പിന്നാലെ ബി ജെ പിയും കോണ്‍ഗ്രസും തങ്ങളെ സമീപിച്ചിട്ടുണ്ട് എന്ന് ജെ ഡി എസ്. കഴിഞ്ഞ ദിവസം പുറത്ത് വന്ന മിക്ക എക്സിറ്റ് പോളുകളും കര്‍ണാടകയില്‍ തൂക്കു നിയമസഭയുണ്ടാകും എന്നാണ് പ്രവചിച്ചിരുന്നത്. ജെ ഡി എസ് നിര്‍ണായക ശക്തിയാകും എന്ന് പല എക്‌സിറ്റ് പോള്‍ ഫലങ്ങളും അഭിപ്രായപ്പെട്ടിരുന്നു.

ഒപ്പീനിയന്‍ പോളുകളില്‍ ജെ ഡി എസിന് 10 ല്‍ താഴെ സീറ്റാണ് പലരും പ്രവചിച്ചിരുന്നത്. എന്നാല്‍ എക്‌സിറ്റ് പോളുകളില്‍ 15 മുതല്‍ 25 വരെ സീറ്റുകളാണ് ജെ ഡി എസിന് പലരും പ്രവചിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ബി ജെ പിക്കും കോണ്‍ഗ്രസിനും കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ജെ ഡി എസ് നിലപാട് നിര്‍ണായകമാകും. അതേസമയം വോട്ടെടുപ്പിന് പിന്നാലെ ജെ ഡി എസ് നേതാവ് എച്ച് ഡി കുമാരസ്വാമി സിംഗപ്പൂരിലേക്ക് തിരിച്ചിരുന്നു.

HD KUMRASWAMY

വോട്ടെണ്ണല്‍ ദിവസം കുമാരസ്വാമി തിരിച്ചെത്തും എന്നാണ് വിവരം. കോണ്‍ഗ്രസില്‍ നിന്നും ബി ജെ പിയില്‍ നിന്നും തങ്ങള്‍ക്ക് ഓഫര്‍ ലഭിച്ചിട്ടുണ്ട് എന്നാണ് മുതിര്‍ന്ന ജെ ഡി എസ് നേതാവ് തന്‍വീര്‍ അഹമ്മദ് എന്‍ഡിടിവിയോട് പറഞ്ഞത്. ആരെയാണ് പിന്തുണക്കേണ്ടത് എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും തന്‍വീര്‍ അഹമ്മദ് വ്യക്തമാക്കി. ശരിയായ സമയമാകുമ്പോള്‍ ഞങ്ങള്‍ അത് പൊതുജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ജെ ഡി എസിനെ തങ്ങള്‍ ബന്ധപ്പെട്ടിട്ടില്ല എന്ന് ബി ജെ പി പറഞ്ഞു. ബി ജെ പിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുന്ന ജനവിധിയായിരിക്കും കര്‍ണാടകയിലേത് എന്ന് മുതിര്‍ന്ന നേതാവ് ശോഭ കരന്ത്‌ലാജെ പറഞ്ഞു. സഖ്യത്തിന്റെ വിഷയം ഇവിടെ ഉദിക്കുന്നില്ല. തങ്ങള്‍ക്ക് 120 സീറ്റുകള്‍ ലഭിക്കുമെന്ന് ഉറപ്പാണ് എന്നും പ്രവര്‍ത്തകരില്‍ നിന്ന് ലഭിച്ച ഗ്രൗണ്ട് റിപ്പോര്‍ട്ട് അനുസരിച്ചാണ് ഇതാണ് തങ്ങളുടെ നിഗമനം എന്നും അവര്‍ വ്യക്തമാക്കി.

അതേസമയം ബി ജെ പി വാദത്തെ ഖണ്ഡിച്ച് ജെ ഡി എസ് വീണ്ടും രംഗത്തെത്തി. സര്‍ക്കാര്‍ രൂപീകരണത്തിനായി ബി ജെ പി, ജെ ഡി എസിനെ സമീപിച്ചിട്ടുണ്ട് എന്ന് നേതാക്കള്‍ ആവര്‍ത്തിച്ചു. ഇരുപാര്‍ട്ടികളും തങ്ങളെ സമീപിച്ചിട്ടുണ്ട് എന്നും ബി ജെ പിക്കും കോണ്‍ഗ്രസിനും ഭരിക്കണമെങ്കില്‍ തങ്ങള്‍ വേണം എന്ന അവസ്ഥയിലാണ് എന്നും തന്‍വീര്‍ അഹമ്മദ് കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തിന്റെ പുരോഗതിക്കായി ഞങ്ങള്‍ രണ്ട് ദേശീയ പാര്‍ട്ടികളെയും വ്യക്തമായി പരിശോധിക്കേണ്ടതുണ്ട് എന്നാണ് ജനങ്ങളുടെ ആഗ്രഹം. ഒരു പ്രാദേശിക പാര്‍ട്ടി കര്‍ണാടകയുടെ വികസനത്തിനായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കാത്തതിന് എന്തെങ്കിലും കാരണമുണ്ടെന്ന് താന്‍ കരുതുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഏത് പാര്‍ട്ടിക്കൊപ്പം പോകുമെന്ന ചോദ്യത്തിന്, കര്‍ണാടകയുടെയും കന്നഡിഗരുടേയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്കൊപ്പം എന്നായിരുന്നു തന്‍വീറിന്റെ മറുപടി.

ജെ ഡി എസ് എത്ര സീറ്റുകളില്‍ വിജയിക്കും എന്ന ചോദ്യത്തിന് തങ്ങളില്ലാതെ ആര്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ല എന്നും അതിനാല്‍ മോശമല്ലാത്ത സീറ്റ് നില തങ്ങള്‍ക്ക് ലഭിക്കും എന്നും അദ്ദേഹം അവകാശപ്പെട്ടു. മണിപവറുകൊണ്ട് ദേശീയ പാര്‍ട്ടികളുമായി പൊരുത്തപ്പെടാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. പക്ഷേ സര്‍ക്കാരിന്റെ ഭാഗമാകാന്‍ ആവശ്യമായ മതിയായ പ്രകടനം നടത്തിയെന്ന് തങ്ങള്‍ക്കറിയാം എന്നും അദ്ദേഹം പറഞ്ഞു.

Vastu Tips: വീട്ടില്‍ പണം വന്ന് നിറയും.. ഈ ചെടികള്‍ വളര്‍ത്തിയാല്‍ മതി

മേയ് 10 ന് ആണ് കര്‍ണാടക നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. 224 അംഗ നിയമസഭയില്‍ 113 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. പുറത്ത് വന്ന എക്‌സിറ്റ് പോളുകളില്‍ കോണ്‍ഗ്രസിനാണ് ഭൂരിഭാഗം പേരും മുന്നേറ്റം പ്രവചിച്ചത് എങ്കിലും ബി ജെ പിക്കും കാര്യമായ എണ്ണം സീറ്റില്‍ വിജയിക്കാനാകും എന്നാണ് പ്രവചനം. അതിനാല്‍ തന്നെ ജെ ഡി എസ് വിജയിക്കുന്ന സീറ്റുകള്‍ തിരഞ്ഞെടുപ്പില്‍ പ്രധാനമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+