കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ ദിനം, ഓപ്പറേഷന്‍ വിജയ്, കാര്‍ഗില്‍ വിജയ് ദിവസത്തിനെ കുറിച്ചറിയാം!!

Google Oneindia Malayalam News

ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയ ദിനമായിരുന്നു കാര്‍ഗില്‍ യുദ്ധത്തിലെ വിജയം. ജൂലായ് 26ന് ഇന്ത്യ കാര്‍ഗില്‍ വിജയ് ദിവസത്തിന്റെ 21ാം വാര്‍ഷികം ആഘോഷിക്കുക. ഓപ്പറേഷന്‍ വിജയ് എന്ന ഇന്ത്യയുടെ സൈനിക വിജയത്തിന്റെ ഓര്‍മ കൂടിയാണിത്. ഈ ദിവസമാണ് നാം കാര്‍ഗില്‍ യുദ്ധവീരന്‍മാര്‍ക്കും രക്തസാക്ഷി വരിച്ചവര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കുക. ഇന്ത്യയുടെ ചെറു യുദ്ധമായിട്ടാണ് കാര്‍ഗില്‍ അറിയപ്പെടുന്നത്. പാകിസ്താന്‍ ഇന്ത്യയുടെ ഔട്ട് പോസ്റ്റുകള്‍ പിടിച്ചപ്പോള്‍ 1999 ജൂലായ് 26നാണ് ഇന്ത്യ അത് തിരിച്ചുപിടിച്ചത്. 60 ദിവസത്തോളം ഈ യുദ്ധം നീണ്ടുനിന്നു.

1

ഇന്ത്യന്‍ വ്യോമസേനയും സൈന്യവും ചേര്‍ന്ന് നടത്തിയ സൈനിക നീക്കമായിരുന്നു ഓപ്പറേഷന്‍ വിജയ്. പാകിസ്താന്‍ സൈന്യത്തിന്റെ അനധികൃത ട്രൂപ്പുകളെല്ലാം ഈ നീക്കത്തില്‍ ഒഴിപ്പിച്ചു. സഫേദ് സാഗര്‍ അഥവാ ഓപ്പറേഷന്‍ വൈറ്റ് സീ എന്ന പേരിലും ഈ നീക്കം അറിയപ്പെട്ടു. കാര്‍ഗില്‍ സെക്ടറില്‍ നിന്ന് പാക് സൈന്യത്തെ നീക്കത്തെ തുരത്തിയോടിച്ച വീരതന്ത്രമായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റേത്. നിയന്ത്രണരേഖയില്‍ തീവ്രവാദികളെന്ന മറയില്‍ എത്തിയ പാകിസ്താന്‍ സൈനികരാണ് യുദ്ധത്തിന് തുടക്കമിട്ടത്. ഇരു രാജ്യങ്ങളും തന്ത്രപരമായ മേഖലയായി കാണുന്ന ഇടമായിരുന്നു ഇത്.

തുടക്കത്തില്‍ കശ്മീരിലെ വിഘടനവാദികളാണ് യുദ്ധത്തിന് പിന്നിലെന്നായിരുന്നു പാകിസ്താന്‍ വാദം. എന്നാല്‍ പിന്നീട് പാകിസ്താന്‍ അര്‍ധസൈന്യത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടു. ഇന്ത്യന്‍ സൈന്യം ഇത്തരത്തില്‍ പിടിച്ചെടുക്കപ്പെട്ട ഭൂരിഭാഗം പ്രദേശങ്ങളും തിരിച്ചുപിടിച്ചു.ഒടുവില്‍ നയതന്ത്ര തലത്തിലുള്ള എതിര്‍പ്പുകള്‍ വര്‍ധിച്ചതോടെ പാകിസ്താന് നിയന്ത്രണരേഖയില്‍ നിന്ന് പിന്‍മാറേണ്ടി വന്നു. മലനിരകളിലെ യുദ്ധതന്ത്രങ്ങള്‍ കൊണ്ട് പേര് കേട്ടതായിരുന്നു കാര്‍ഗില്‍ യുദ്ധം. ഇന്ത്യന്‍ സൈന്യത്തിന്റെ വീര്യം എത്രത്തോളമുണ്ടെന്ന് ലോകം അറിഞ്ഞതും കാര്‍ഗില്‍ യുദ്ധത്തിലൂടെയാണ്.

1999ലെ ഒരു ഫെബ്രുവരിയിലാണ് യുദ്ധത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന സൂചന ലഭിച്ചത്. പിന്നീട് പ്രധാനമന്ത്രി അടല്‍ ബീഹാരി വാജ്‌പേയ് ഒരുവശത്ത് പാകിസ്താനുമായി സമാധാന മാര്‍ഗത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്നത്തെ പാക് സൈനിക മേധാവി പര്‍വേസ് മുഷറഫിന്റെ അതിസാഹസികതയാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയത്. പാക് സൈന്യത്തിന് കശ്മീരി ഗറില്ലകളുടെയും അഫ്ഗാന്‍ കൊലയാളി സംഘത്തിന്റെയും പിന്തുണയുണ്ടായിരുന്നു. അന്ന് വ്യോമസേന പശ്ചിമ അറബിക്കടലില്‍ പട്രോളിംഗ് നടത്തി പാകിസ്താന്റെ കടല്‍ വ്യാപാരം സ്തംഭിപ്പിച്ചിരുന്നു. യുദ്ധത്തിലെ ജവാന്‍മാരുടെ ധീരതയ്ക്കായി നാല് പരമ വീര ചക്രവും 11 മഹാവീര ചക്രവും നല്‍കി സര്‍ക്കാര്‍ ആദരിച്ചിരുന്നു.

English summary
kargil vijay divas: operation vijay that helped india to win kargil war
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X