Get Updates
Get notified of breaking news, exclusive insights, and must-see stories!

Karnataka Election Asianet Exit Poll: കല്യാണ്‍ മേഖലയില്‍ കോണ്‍ഗ്രസ് മുന്നേറ്റം, ജെഡിഎസ് തകരും

ബെംഗളൂരു: വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കല്യാണ്‍ മേഖലയില്‍ കോണ്‍ഗ്രസിന് മേധാവിത്വമെന്ന് എക്‌സിറ്റ് പോള്‍ ഫലം. ആകെയുള്ള 40 സീറ്റില്‍ 23 ഇടത്തും കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. 16 ഇടത്ത് ബി ജെ പി ക്കും ഒരു സീറ്റില്‍ ജെ ഡി എസിനും വിജയം പ്രതീക്ഷിക്കാം. ഏഷ്യാനെറ്റ് ന്യൂസ് സുവര്‍ണ- ജന്‍ കി ബാത് സര്‍വെയിലാണ് ഇക്കാര്യം പ്രവചിക്കുന്നത്.

2018 ല്‍ കോണ്‍ഗ്രസിന് ഈ മേഖലയില്‍ നിന്ന് 21 സീറ്റാണ് ലഭിച്ചിരുന്നത്. ഇത്തവണ ഇവിടെ നിന്ന് രണ്ട് സീറ്റ് അധികം ലഭിക്കും എന്നാണ് പ്രവചനം. ബി ജെ പിക്ക് 2018 ല്‍ 15 സീറ്റ് ലഭിച്ചിരുന്ന ഈ മേഖലയില്‍ ഇത്തവണ ഒരു സീറ്റ് അധികം ലഭിക്കും. എന്നാല്‍ കല്യാണ്‍ മേഖലയില്‍ ജെ ഡി എസിനെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടിയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നാല് സീറ്റ്് ലഭിച്ചിരുന്നിടത്തേക്ക് ഒരു സീറ്റിലേക്ക് ജെ ഡി എസ് ഒതുങ്ങും എന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം.

siddaramaiah sivakumar

പഴയ മൈസൂർ മേഖലയില്‍ ഇത്തവണ കോണ്‍ഗ്രസ് മുന്നേറ്റം: 7 സീറ്റുകളുടെ മേല്‍ക്കൈ എന്ന് സർവ്വെ

ആറ് ജില്ലകളാണ് കല്യാണ്‍ മേഖലയില്‍ ഉള്ളത്. നേരത്തെ കഴിഞ്ഞ മാസം പുറത്ത് വന്ന ലോക്‌പോള്‍ സര്‍വെയിലും കോണ്‍ഗ്രസിന് ആണ് കല്യാണ്‍ മേഖലയില്‍ മുന്നേറ്റം പ്രവചിച്ചത്. 24 മുതല്‍ 27 വരെ സീറ്റുകള്‍ കോണ്‍ഗ്രസ് കല്യാണ്‍ മേഖലയില്‍ നേടും എന്നായിരുന്നു ലോക്‌പോള്‍ സര്‍വെ. ബി ജെ പി 13 സീറ്റിലേക്ക് ഒതുങ്ങുമ്പോള്‍ ജെ ഡി എസിന് പൂജ്യം മുതല്‍ ഒരു സീറ്റ് വരെ നേടാം എന്നായിരുന്നു പ്രവചനം.

Astro Tips: സൂര്യനസ്തമിച്ചാല്‍ ഈ സാധനങ്ങള്‍ ആര്‍ക്കും കൊടുക്കരുത്... ദോഷം ഉറപ്പ്

വികസനത്തിന്റെ അഭാവവും കോലി സമുദായത്തിന് സംവരണം നല്‍കാത്തതും കല്യാണ കര്‍ണാടകയില്‍ ബി ജെ പിക്കെതിരായ വികാരം ശക്തമാക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ സ്വന്തം തട്ടകമാണ് കല്യാണ്‍ കര്‍ണാടക. മുന്‍ ബി ജെ പി നേതാവ് ജനാര്‍ദന്‍ റെഡ്ഡിയുടെ സംഘടന ബി ജെ പിയുടെ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താനാണ് സാധ്യത.

മേയ് 10 ന് ആണ് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് 13 ന് ഫലം വരും. നിലവില്‍ ബി ജെ പിയാണ് സംസ്ഥാനം ഭരിക്കുന്നത്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കര്‍ണാടകയില്‍ വിജയിച്ച് ദേശീയ തലത്തില്‍ നഷ്ടപ്പെട്ട മേല്‍ക്കൈ തിരിച്ച് പിടിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും കെ പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാറും ആണ് കോണ്‍ഗ്രസിന്റെ മുന്നണിയിലുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+