Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകയില്‍ എസ്ഡിപിഐ തീരുമാനം മാറ്റി; കോണ്‍ഗ്രസിനും ജെഡിഎസിനും പിന്തുണ പ്രഖ്യാപിച്ചു

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ 100 മണ്ഡലത്തില്‍ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന എസ്ഡിപിഐ പിന്നീട് തീരുമാനം മാറ്റി. 16 മണ്ഡലത്തില്‍ മല്‍സരിക്കാനാണ് ഒടുവിലെ തീരുമാനം. ബാക്കി സീറ്റുകളില്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതിന് ശ്രമിക്കും. കോണ്‍ഗ്രസിനും ജെഡിഎസിനും പിന്തുണ നല്‍കാന്‍ പ്രവര്‍ത്തകരോട് നിര്‍ദേശിച്ചുവെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് തുമ്പെ പറഞ്ഞു.

ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് എസ്ഡിപിഐ പ്രധാനമായും മുന്നോട്ട് വെക്കുന്ന പ്രചാരണം. പാര്‍ട്ടി 16 മണ്ഡലങ്ങളിലാണ് മല്‍സരിക്കുക. ബാക്കി മണ്ഡലങ്ങളിലെല്ലാം ഈ നയം സ്വീകരിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ടൈംസ് നൗവിനോട് പറഞ്ഞു. 100 സീറ്റില്‍ മല്‍സരിക്കാനുള്ള തീരുമാനം മാറ്റിയെന്നും അദ്ദേഹം വ്യക്തമാക്കി.

s

ബിജെപിക്കെതിരെ ജയിക്കാന്‍ സാധ്യതയുള്ളത് ഏത് സ്ഥാനാര്‍ഥിയാണോ ആ സ്ഥാനാര്‍ഥിയെ ആണ് പിന്തുണയ്ക്കുക. ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനും മറ്റു ചിലയിടങ്ങളില്‍ ജെഡിഎസിനുമായിരിക്കും പിന്തുണ നല്‍കുക. ഇതില്‍ വളരെ വ്യത്യസ്തമായ മറ്റൊരു കാര്യവുമുണ്ട്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയില്‍ പറയുന്നത് പിഎഫ്‌ഐ, ബജ്‌റംഗ്ദള്‍ പോലുള്ള സംഘടനകളെ നിരോധിക്കുമെന്നാണ്.

പോപ്പുലര്‍ ഫ്രണ്ടിനെ ദേശീയ തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം നിരോധിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ വിഭാഗമായാണ് എസ്ഡിപിഐയെ പരിഗണിക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്നത് ഈ സാഹചര്യത്തിലാണ് വ്യത്യസ്തമാകുന്നത്. അതേസമയം, മുസ്ലിം സംവരണം തിരിച്ചുകൊണ്ടുവരുമെന്ന് കോണ്‍ഗ്രസും ജെഡിഎസും പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിയെ പരാജയപ്പെടുത്താന്‍ എസ്ഡിപിഐ ശ്രമം നടത്തിയിരുന്നു. മൂന്ന് സീറ്റില്‍ മാത്രമാണ് 2018ല്‍ അവര്‍ മല്‍സരിച്ചത്. മൂന്നിടത്തും പരാജയമായിരുന്നു ഫലം. എന്നാല്‍ ഇത്തവണ ഹിജാബ് വിവാദം ഉള്‍പ്പെടെ എസ്ഡിപിഐക്ക് കരുത്ത് പകരുമെന്നാണ് കരുതിയത്. സാഹചര്യം ഇങ്ങനെയിരിക്കെയാണ് അവര്‍ 16 സീറ്റില്‍ ഒഴികെ കോണ്‍ഗ്രസിനെയും ജെഡിഎസിനെയും പിന്തുണയ്ക്കുന്നത്.

എസ്ഡിപിഐ, എഐഎംഐഎം എന്നീ കക്ഷികള്‍ ബിജെപിയുടെ ബി ടീമാണ് എന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാനാണ് ഇവര്‍ മല്‍സരിക്കുന്നതെന്നും വിമര്‍ശനം ഉയര്‍ത്തിയിരുന്നു. അതേസമയം, ഈ പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസുമായിട്ടാണ് ബന്ധമെന്ന് ബിജെപി കുറ്റപ്പെടുത്തുകയും ചെയ്തു. അതിനിടെയാണ് എസ്ഡിപിഐ പുതിയ തീരുമാനം എടുത്തിരിക്കുന്നത്.

ആര്‍എസ്എസുമായി ബന്ധമുള്ള വിഎച്ച്പിയുടെ യുവജന വിഭാഗമാണ് ബജറംഗ്ദള്‍. ഈ സംഘടനയെ നിരോധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ ഒരു പ്രഖ്യാപനം. ഇതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി പരോക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഹനുമാന്റെ പേര് സൂചിപ്പിച്ചാണ് മോദി വിമര്‍ശിച്ചത്. എന്നാല്‍ മോദി ഹനുമാനെ വിമര്‍ശിച്ചുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തുവന്നിട്ടുണ്ട്.

ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് വാഗ്ദാനം കോണ്‍ഗ്രസ് പിന്‍വലിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. നേരത്തെ രാമനെ അടച്ചിട്ട കോണ്‍ഗ്രസ് ഇപ്പോള്‍ ഹനുമാനെ പിന്തുണയ്ക്കുന്നവരെയും അടച്ചിടാന്‍ പോകുന്നുവെന്നാണ് പ്രകടന പത്രികയില്‍ പറയുന്നതെന്ന് മോദി വിമര്‍ശിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+