കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യത്തിന് വില കുറയും, സിനിമാ ടിക്കറ്റിനും; നമ്മ കാന്റീന്‍, കര്‍ണാടക സര്‍ക്കാര്‍ തകര്‍ക്കും

മദ്യത്തിനും സിനിമാ ടിക്കറ്റിനും വില കുറയുമെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ അവതരിപ്പിച്ച ബജറ്റില്‍ പറയുന്നു.

  • By Ashif
Google Oneindia Malayalam News

ബെംഗളൂരു: മികച്ച വാഗ്ദാനങ്ങളുമായി കര്‍ണാടക സര്‍ക്കാരിന്റെ 2017-18 ബജറ്റ്. മദ്യത്തിനും സിനിമാ ടിക്കറ്റിനും വില കുറയുമെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ അവതരിപ്പിച്ച ബജറ്റില്‍ പറയുന്നു. ഏപ്രില്‍ ഒന്നുമുതല്‍ മദ്യത്തിനുള്ള വാറ്റ് ഒഴിവാക്കിയതാണ് വില കുറയാന്‍ കാരണം.

കര്‍ണാടകക്കാര്‍ക്ക് നല്ല വാര്‍ത്തയാണ് ലഭിച്ചിരിക്കുന്നതെന്ന് ദേശീയ റസ്‌റ്റോറന്റ് അസോസിയേഷന്‍ അധ്യക്ഷന്‍ റിയാസ് അംലാനി പറഞ്ഞു. പശ്ചിമ ബംഗാള്‍ സര്‍ക്കാരും സമാനമായ നടപടികള്‍ കൈക്കൊണ്ടിരുന്നു.

സിനിമാ ടിക്കറ്റ് 200 രൂപ

എല്ലാ സിനിമാ തിയറ്ററുകളിലും 200 രൂപയായിരിക്കും ടിക്കറ്റ് നിരക്ക്. മള്‍ട്ടി പ്ലക്‌സ് തിയറ്ററുകളിലും വില ഇതില്‍ കൂടില്ല. ബെംഗളൂരുവിലെ നിരവധി സംഘടനകള്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു. ബെംഗളൂരുവിലെ ചില സിനിമാ തിയറ്ററുകളില്‍ ടി്ക്കറ്റിന് 500 രൂപ വരെയുണ്ട്.

 ബൈക്കിന് വില കൂടും

എന്നാല്‍ ബൈക്ക് പ്രേമികള്‍ക്ക് തിരിച്ചടിയാവുന്ന ചില നിര്‍ദേശങ്ങളും ബജറ്റിലുണ്ട്. വാഹന നികുതി 12 ശതമാനം മുതല്‍ 18 ശതമാനം വരെ വര്‍ധിപ്പിക്കണമെന്നാണ് നിര്‍ദേശം. ഒരു ലക്ഷത്തിന് മുകളില്‍ വിലയുള്ള ബൈക്കുകള്‍ക്കാണ് നികുതി വര്‍ധിപ്പിക്കുക.

ഭക്ഷണത്തിന് 5 രൂപ

തമിഴ്‌നാട്ടിലെ അമ്മ കാന്റീന്‍ മാതൃകയില്‍ നമ്മ കാന്റീന്‍ തുടങ്ങാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ബെംഗളൂരുവില്‍ നമ്മ കാന്റീന് വേണ്ടി 100 കോടി രൂപ നീക്കിവച്ചു. പ്രഭാത ഭക്ഷണത്തിന് 5 രൂപയും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും 10 രൂപയുമാണ് നമ്മ കാന്റീനിലെ നിരക്ക്.

സ്വകാര്യ മേഖലാ വിരമിക്കല്‍ പ്രായം 60 ആക്കും

സ്വകാര്യ മേഖലയിലെ വിരമിക്കല്‍ പ്രായം വര്‍ധിപ്പിക്കുമെന്നും ബജറ്റില്‍ പറയുന്നു. നിലവില്‍ ഇത് 58 ആണ്. ഇനി 60 വയസ് ആക്കുമെന്നാണ് പറയുന്നത്. മള്‍ട്ടി പ്ലക്‌സ് തിയറ്ററുകളില്‍ പ്രാദേശിക ഭാഷാ ചിത്രങ്ങള്‍ ദിവസത്തില്‍ ഒന്ന് പ്രദര്‍ശിപ്പിക്കണം. ഉച്ചയ്ക്ക് 1.30നും വൈകീട്ട് 7.30നുമിടയില്‍ ഒരു പ്രാദേശിക ഭാഷാ ചിത്രം പ്രദര്‍ശിപ്പിക്കണമെന്നാണ് നിര്‍ദേശം.

English summary
The Karnataka Budget for 2017-18 has proposed a number of measures that are bound to bring cheer to wine enthusiasts and cinema lovers. Karnataka Chief Minister Siddaramaiah announced in the State Budget on Wednesday that value-added tax (VAT) on liquor will be removed from April 1. This includes beer, fenny, liqueur and wine.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X