കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദക്ഷിണേന്ത്യയിലെ സാന്നിധ്യം കൈവിടാതെ ബിജെപി; കര്‍ണാടകയില്‍ സര്‍ക്കാറിന് വ്യക്തമായ ഭൂരിപക്ഷം

Google Oneindia Malayalam News

ബെംഗളൂരു: കർണാടക ഉപതിരഞ്ഞെടുപ്പില്‍ മികച്ച നേട്ടം കരസ്ഥമാക്കി ബിജെപി. ഉപതിരഞ്ഞെടുപ്പ് 15 ല്‍ 12 ഇടത്തും ബിജെപി വിജത്തോട് അടുക്കുകയാണ്. നാല് സീറ്റുകളില്‍ വിജയം ഉറപ്പിച്ച ബിജെപി എട്ടിടത്ത് വ്യക്തമായ ലീഡോടെ മുന്നിട്ട് നില്‍ക്കുയാണ്. ഒരിടത്ത് വിജയിച്ച കോണ്‍ഗ്രസ് മറ്റൊരു സീറ്റില്‍ മാത്രമാണ് മുന്നിട്ട് നില്‍ക്കുന്നത്. കോണ്‍ഗ്രസ്-ദള്‍ സഖ്യ സര്‍ക്കാറിന് പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് അയോഗ്യരാക്കപ്പെട്ട 15 എംല്‍എമാരുടെ മണ്ഡ‍ലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

'പ്രമുഖ നടന്‍മാര്‍ പോലും സ്വീകരിക്കാത്ത നിലപാടാണ് ഷെയ്നില്‍ നിന്നുണ്ടായത്; കൂടുതല്‍ പണം ചോദിച്ചു''പ്രമുഖ നടന്‍മാര്‍ പോലും സ്വീകരിക്കാത്ത നിലപാടാണ് ഷെയ്നില്‍ നിന്നുണ്ടായത്; കൂടുതല്‍ പണം ചോദിച്ചു'

ബിജെപിക്ക് വേണ്ടി എംടിബി നാഗരാജ് മസ്തരിച്ച ഹൊസകോട്ടയില്‍ ബിജെപി വിമതനും മുന്‍യുവമോര്‍ച്ച നേതാവുമായ ശരത് ബച്ചഗൗഡയാണ് ലീഡ് ചെയ്യുന്നത്. ഉപതിരഞ്ഞെടുപ്പിലെ വിജയം ബിജെപി ദേശീയ നേതൃത്വത്തിനും മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പക്കും വലിയ ആശ്വാസമാണ് നല്‍കുന്നത്.

yedyurappa

ദക്ഷിണേന്ത്യയില്‍ പാര്‍ട്ടി അധികാരത്തിലിരിക്കുന്ന ഏക സംസ്ഥാനമായ കര്‍ണാടകയില്‍ എന്ത് വിലകൊടുത്തും ഭരണം നിലനിര്‍ത്തുക എന്ന നിര്‍ദ്ദേശമായിരുന്നു കേന്ദ്ര നേതൃത്വം സംസ്ഥാനത്തിന് നല്‍കിയിരുന്നത്. ആ നിര്‍ദ്ദേശം കൃത്യമായി പാലിക്കാന്‍ കര്‍ണാടക ബിജെപിക്ക് സാധിച്ചതോടെ വെല്ലുവിളികളില്ലാതെ ബിഎസ് യെഡിയൂരപ്പക്ക് മുഖ്യമന്ത്രി കസേരയില്‍ ഇരുപ്പുറപ്പിക്കാം.

കുറുമാറിയവരെ ജനം സ്വീകരിച്ചു: ഉപതിരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കുന്നുവെന്ന് ഡികെ ശിവകുമാര്‍കുറുമാറിയവരെ ജനം സ്വീകരിച്ചു: ഉപതിരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കുന്നുവെന്ന് ഡികെ ശിവകുമാര്‍

കുറഞ്ഞത് 6 സീറ്റുകളിലെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഭരണം പ്രതിസന്ധിയിലാവുമെന്നതായിരുന്നു സ്ഥിതി. എന്നാല്‍ 12 സീറ്റുകളില്‍ വിജയം ഉറപ്പിച്ചതോടെ 225 അംഗ നിയമസഭയില്‍ വ്യക്തമായ ഭൂരിപക്ഷം നേടാന്‍ ബിജെപിക്ക് സാധിച്ചു. ഉപതിരഞ്ഞെടുപ്പിന് മുമ്പ് 105 അംഗങ്ങളുടെ പിന്തുണയുണ്ടായിരുന്ന ബിജെപിക്ക് 12 അംഗങ്ങള്‍ കൂടി സഭയില്‍ എന്തുന്നതോ അംഗബലം 117 ആയി വര്‍ധിപ്പിക്കാന്‍ സാധിക്കും. ഒരു സ്വതന്ത്ര അംഗത്തിന്‍റെയും പിന്തുണ ബിജെപിക്കുണ്ട്.

ഇനി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രണ്ട് മണ്ഡലങ്ങളില്‍ കൂടി വിജയം കരസ്ഥമാക്കി ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് ബിജെപി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് സംബന്ധിച്ച് കേസ് ഹൈക്കോടതിയുടെ പരിഗണനിയിലുള്ളതിനാലായിരുന്നു 2 മണ്ഡ‍ലങ്ങില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതിരുന്നത്.

English summary
Karnataka bypoll: relief for BJP as they retained the power in the only state in the South
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X