കര്‍ണാടക: ആദ്യഘട്ട മന്ത്രിസഭ വികസനവും സത്യപ്രതിജ്ഞയും ബുധനാഴ്ച, മന്ത്രിമാരുടെ കാര്യത്തില്‍ ധാരണ
ബെംഗളൂരു: രാഷ്ട്രീയ കോലഹലങ്ങള്‍ക്ക് ഒടുവില്‍ കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാരിന്റെ ആദ്യ ഘട്ട മന്ത്രിസഭ വികസനവും സത്യപ്രതിഞ്ജയും നടക്കും. 21 പേരടങ്ങിയ മന്ത്രിസഭയാകും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. രാജ്ഭവനില്‍ ഉച്ചക്ക് 2.12ന് നടക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസിന്റെ 13ഉം ജെഡിഎസിന്റെ ഒമ്പതും എംഎല്‍എമാര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തേക്കും. മുഴുവന്‍ മന്ത്രിമാരുടെയും സത്യപ്രതിജ്ഞക്കുശേഷമേ വകുപ്പുകള്‍ സംബന്ധിച്ച തീരുമാനമുണ്ടാകൂ.
ദില്ലിയില്‍ കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ രാഹുലുമായി കൂടിക്കാഴ്ച നടത്തിയാണ് മന്ത്രിമാരെ നിശ്ചയിച്ചത്. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ജി പരമേശ്വര, ദിനേശ് ഗുഡു റാവു, ഡി കെ ശിവകുമാർ, കെ സി വേണുിഗോപാൽ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. എന്നാല്‍ ഇന്ന് ആരൊക്കെ സത്യപ്രതിജ്ഞ ചെയ്യുമെന്ന വിവരവും ഇരു പാര്‍ട്ടികളും പുറത്തുവിട്ടിട്ടില്ല. മേയ് 23ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും ഉപമുഖ്യമന്ത്രി ജി പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്തിരുന്നു.

സര്‍ക്കാര്‍ രൂപവത്കരിച്ചിട്ടും െഎക്യമില്ലായ്മ കാരണം മന്ത്രിസഭ വികസനം വൈകുന്നുവെന്ന ബിജെപിയുടെ വിമര്‍ശനത്തെ മറികടക്കാനാണ് മന്ത്രിമാരുടെ പട്ടിക പൂര്‍ത്തിയാവും മുമ്പേ ആദ്യഘട്ട സത്യപ്രതിജ്ഞ നടത്തുന്നത്. സഖ്യത്തിന്റെ ധാരണ പ്രകാരം, 34 അംഗ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് 24ഉം ജെഡിഎസിന് മുഖ്യമന്ത്രിപദമടക്കം 12ഉം സ്ഥാനങ്ങളാണുള്ളത്. മന്ത്രിസഭ വികസനവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ജനതാദള്‍ -എസ് നിയമസഭ കക്ഷി യോഗം ചേര്‍ന്നു. ആദ്യഘട്ട മന്ത്രിസഭ വികസനത്തില്‍ ചുരുങ്ങിയത് ഒമ്പതുപേരെയെങ്കിലും ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു.












Click it and Unblock the Notifications