Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാംഗ്ലൂര്‍ ബലാത്സംഗം; മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍

ബാംഗ്ലൂര്‍: ആറുവയസുള്ള പെണ്‍കുട്ടി സ്‌കൂളില്‍ വെച്ച് ബലാത്സംഗത്തിനിരയായ സംഭവത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ പരാമര്‍ശം വിവാദമായി. ഇതു മാത്രമാണോ നമുക്ക് വാര്‍ത്തയായിട്ടുള്ളത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഇക്കാര്യത്തിലുള്ള പ്രതികരണം. സംഭവത്തില്‍ ഏതു തരത്തിലുള്ള നടപടിയും സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.

ബിജെപി ഈ വിഷയം രാഷ്ട്രീയമായി സര്‍ക്കാരിനെതിരെ ഉപയോഗിക്കുകയാണെന്നും അത് വിലപ്പോവില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. നഗരത്തിലെ വിബ്ജിയോര്‍ സ്‌കൂളില്‍ വെച്ചാണ് ആറുവയസുകാരിയായ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. സംഭവം ബാംഗ്ലൂരില്‍ വന്‍ പ്രതിഷേധത്തിന് വഴിവെക്കുകയും ചെയ്തു. സ്‌കൂളിലെ റോളര്‍ സ്‌കേറ്റിംഗ് പരിശീലകനെ ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

abvp-bangaore-protest

ഇയാളുടെ മൊബൈല്‍ ഫോണിലും ലാപ്‌ടോപ്പിലും പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്ന രംഗങ്ങള്‍ കണ്ടെത്തിയതായി പോലീസ് പറയുന്നു. 2011ല്‍ മറ്റൊരു സ്‌കൂളില്‍ വെച്ച് പെണ്‍കുട്ടികളോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ടയാളാണ് പ്രതി മുസ്തഫ. ബിഹാര്‍ സ്വദേശിയായ ഇയാള്‍ വര്‍ഷങ്ങളായി ബാംഗ്ലൂരില്‍ താമസിച്ചു വരികയായിരുന്നു.

നഗരത്തിലെ പ്രശസ്തമായ സ്‌കൂളാണ് വിബ്ജിയോര്‍. രാഷ്ട്രീയ നേതാക്കളുടെയും ബിസിനസുകാരുടെയും മക്കള്‍ വന്‍ ഫീസു നല്‍കാണ് ഇവിടെ പഠിക്കാനെത്തുന്നത്. അതുകൊണ്ടുതന്നെ ഇവിടെ നടന്ന് ബലാത്സംഗം പ്രതിഷേധത്തിന് വഴിവെക്കുകയും ചെയ്തു. കുട്ടികളെ സംരക്ഷിക്കാത്ത സ്‌കൂളിനെതിരെ നടപടിവേണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നു. സ്‌കൂളിനെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+