കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലിംഗായത്തുകളെ ഒപ്പം നിർത്താൻ കോൺഗ്രസ്: ചരിത്രം മാറ്റിക്കുറിയ്ക്കും.. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്ത്രം...

Google Oneindia Malayalam News

ബെംഗളൂരു: കർണ്ണാടകത്തിൽ മുഖ്യമന്ത്രി യെഡിയൂരപ്പയ്ക്ക് സ്ഥാനം നഷ്ടമാകുമെന്ന അഭ്യൂഹങ്ങളാണ് അടുത്ത ദിവസങ്ങളിലായി വ്യാപകമായി പ്രചരിക്കുന്നത്. അങ്ങനെയുണ്ടായാൽ അദ്ദേഹവുമായി അടുത്ത് നിൽക്കുന്ന ലിംഗായത്ത് സമുദായം ബിജെപിയുമായി അകലാൻ ഇത് കാരണമാകും. യെഡിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അനുവദിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് നേരത്തെ ലിംഗായത്ത് സമുദായം മുന്നറിയിപ്പ് നൽകിയിരുന്നു.

സൗന്ദര്യം എപ്പോഴും പുഞ്ചിരിയോടെ നിലനിര്‍ത്തുക; വൈറലായി സ്റ്റാര്‍ മാജിക് താരം ലക്ഷ്മി നക്ഷത്രയുടെ ഫോട്ടോഷൂട്ട്

പിളര്‍പ്പ് ഒഴിവാക്കണം, അതിവേഗ ഇടപെടലുമായി സോണിയ: ഭക്ത ചരൺ ദാസ് ഇംഫാലില്‍, 2 ദിവസം ചര്‍ച്ചപിളര്‍പ്പ് ഒഴിവാക്കണം, അതിവേഗ ഇടപെടലുമായി സോണിയ: ഭക്ത ചരൺ ദാസ് ഇംഫാലില്‍, 2 ദിവസം ചര്‍ച്ച

1


ബിജെപി യെഡിയൂരപ്പയ്ക്ക് എതിരായി നീങ്ങിയാൽ ബിജെപി വോട്ടുകളുടെ പ്രഭവ കേന്ദ്രമായ ലിംഗായത്തുകൾക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടായാൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ സ്വാധീനിക്കാൻ കഴിയും. സംസ്ഥാനത്തെ ജനസംഖ്യയുടെ 16 ശതമാനത്തോളം വരുന്ന വീരശൈവ- ലിംഗായത്ത് സമുദായങ്ങളാണ് ബിജെപിയുടെ ശക്തികേന്ദ്രമായി കണക്കാക്കുന്നത്. ഇവിടെ നിന്നുള്ള ബിജെപി വോട്ടുകൾ ചോരുന്നത് കോൺഗ്രസിന് നേട്ടമായിത്തീരുമെന്നാണ് വിലയിരുത്തുന്നത്.

2


എന്നാൽ യെഡിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നതിനും പുതിയ മുഖ്യമന്ത്രിയെ നിയമിക്കുന്നതിനും ബിജെപി ഏത് മാർഗ്ഗമാണ് സ്വീകരിക്കുക എന്നതിനെ ആശ്രയിച്ചാണ് ഇക്കാര്യങ്ങളെല്ലാം സംഭവിക്കുക. മറ്റൊരു ലിംഗായത്ത് നേതാവ് ഈ സ്ഥാനത്തേക്ക് എത്തിയാൽ ഈ സാധ്യത കുറയ്ക്കുകയോ ആഘാതം കുറയ്ക്കുകയോ ചെയ്യാം. ഈ സാഹചര്യത്തിൽ ലിംഗായത്ത് സമുദായത്തെ അനുനയിപ്പിച്ച് മുന്നോട്ട് പോകാനാണ് കോൺഗ്രസ് നീക്കം.

3

കർണ്ണാടക ബിജെപിയിൽ അസ്വാരസ്യങ്ങൾ ഉടലെടുത്ത സാഹചര്യത്തിൽ ലിംഗായത്തുകൾക്കിടയിൽ ജനപ്രിയനായ യെഡിയൂരപ്പയ്ക്ക് ഐക്യധാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് മുതിർന്ന കോൺഗ്രസ് നേതാവ് ഷമാനൂർ ശിവശങ്കരപ്പ, എംബി പാട്ടീൽ എന്നിവർ രംഗത്തെത്തെയിട്ടുള്ളത്. ബിജെപി 78 കാരനായ യെഡിയൂരപ്പയെ കൂടുതൽ ബഹുമാനത്തോടെ പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം.

4

നേരത്തെ വീരേന്ദ്ര പാട്ടീൽ മുഖ്യമന്ത്രിയായിരുന്നപ്പോഴുള്ള പ്രവർത്തനങ്ങളെ തുടർന്ന് ലിംഗായത്ത് സമുദായത്തിന്റെ വലിയൊരു ഭാഗം കോൺഗ്രസിനൊപ്പമായിരുന്നു നിന്നിരുന്നത്. 1990ൽ കോൺഗ്രസ് പ്രസിഡന്റ് രാജീവ് ഗാന്ധി പാർട്ടിയുടെ ഉന്നത പദവിയിൽ നിന്ന് വീരേന്ദ്ര പാട്ടീലിനെ മാറ്റിയതോടെയാണ് ലിംഗായത്തുകൾ ബിജെപിയിലേക്ക് അടുക്കാൻ തുടങ്ങിയത്.

5

കർണ്ണാടകത്തിലെ ജനസംഖ്യയുടെ 17 ശതമാനത്തോളം വരുന്ന വിഭാഗമാണ് ലിംഗായത്തുകൾ. സംസ്ഥാനത്തെ 224 നിയമസഭാ മണ്ഡലങ്ങളിലെയും 95 ശതമാനത്തോളം വരുന്ന വലിയ വിഭാഗമാണ് ലിംഗായത്തുകൾ. 95ന്റെ പകുതിയിലധികം സീറ്റുകൾ നേടുന്ന ആർക്കും വിധാൻ സൌധയുടെ മുന്നാമത്തെ നിലയിലേക്കെത്താം. 2008ലും 2018ലും നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി ഇത്തരത്തിലാണ് വിജയിച്ചത്.

6

ലിംഗായത്തുകൾക്കിടയിൽ തങ്ങൾക്കുള്ള സ്വാധീനം വളർത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് ഇപ്പോൾ. 2017ൽ ലിംഗായത്ത് സമുദായത്തിന് സ്വതന്ത്ര പദവി ലഭിക്കണമെന്നാവശ്യപ്പെട്ട് ക്യാമ്പെയിൻ ആരംഭിച്ചിരുന്നു. എന്നാൽ 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ നീക്കം തിരിച്ചടിയായിരുന്നു. ലിംഗായത്ത് സമുദായത്തിൽ നിന്ന് യെഡിയൂരപ്പയ്ക്ക് ഒരു പിൻഗാമിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിജെപി. അതേ സമയം ലിംഗയാത്ത് സമുദായത്തെ തിരിച്ച് പിടിക്കാനുള്ള അവസരം തങ്ങൾക്ക് കൈവരുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.

7


മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൌഡയ്ക്കും അദ്ദേഹത്തിന്റെ വൊക്കലിംഗ സമുദായത്തോടുള്ള ചായ്വിനോടുമുള്ള രോഷം മൂലമാണ് 2008ലെ കർണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ യെഡിയൂരപ്പയ്ക്ക് അനുകൂലമായി ലിംഗായത്തുകൾ നിന്നത്. എന്നാൽ ഇതിന് ശേഷം ഈ പിന്തുണ തുടരുകയായിരുന്നു. എന്നാൽ ഇപ്പോൾ കഴിഞ്ഞ തവണ തോറ്റിടത്ത് നിന്ന് തുടങ്ങുകയാണ് കോൺഗ്രസെന്നാണ് ജഗ് തിക ലിംഗയാത്ത് മഹാസഭ കൺവീനർ പ്രതികരിച്ചത്.

സാരിയില്‍ ഗ്ലാമറസ് ലുക്കുമായി ബ്ലെസി കുര്യന്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം

Recommended Video

cmsvideo
Changes in Congress leadership; Rahul Gandhi more likely to become Congress president

English summary
Karnataka Congress aim to gain from the Lingayat community before the Assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X