Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡികെ ശിവകുമാറിനെയല്ല, കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നത് മറ്റൊരാളെ

ബെംഗളൂരു: നിര്‍ണ്ണായകമായ ഉപതിരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടതോടെ കര്‍ണാടക കോണ്‍ഗ്രസിന്‍റെ നേതൃനിരയില്‍ കൂട്ടരാജിയാണ് ഉണ്ടായത്. സിദ്ധരാമയ്യ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതൃസ്ഥാനവും കെപിസിസി പ്രസിഡന്‍റ് ദിനേഷ് ഗുണ്ടുറാവുവും പദവികള്‍ രാജിവെച്ചു. ഇരുവരും പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് ഇരുവരും രാജിക്കത്ത് നല്‍കി.

പ്രമുഖ നേതാക്കള്‍ പദവികള്‍ ഒഴിഞ്ഞതോടെ കര്‍ണാടകയിലേക്ക് പകരക്കാരെ കണ്ടെത്താനുള്ള ആലോചനയിലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഡികെ ശിവകുമാറിന്‍റെ പേര് പരിഗണിക്കുന്നുവെന്ന സൂചനകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇന്നാല്‍ കര്‍ണാടക കോണ്‍ഗ്രസിനെ നയിക്കാന്‍ എഐസിസി മറ്റൊരാളെയാണ് പരിഗണിക്കുന്നതെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

ഈശ്വര്‍ കന്ദ്രെ

ഈശ്വര്‍ കന്ദ്രെ

നിലവിലെ വര്‍ക്കിങ് പ്രസിഡന്റ് ഈശ്വര്‍ കന്ദ്രെയെയാണ് എഐസിസി കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദിനേശ് ഗുണ്ടുറാവുവിവനൊപ്പം കാന്ദ്രേയും രാജിപ്രഖ്യാപിച്ചിരുന്നെങ്കിലും ദേശീയ നേതൃത്വം ഇടപെട്ട് പരസ്യപ്രസ്താവന ഒഴിവാക്കുകയായിരുന്നു.

പിന്തുണ

പിന്തുണ

സംസ്ഥാനത്ത് നിന്നുള്ള മുതിര്‍ന്ന നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ജി പരമേശ്വരുയം കാന്ദ്രെയെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പിന്തുണച്ചിട്ടുണ്ടെന്നാണ് പാര്‍ട്ടി വ്യത്തങ്ങള്‍ നല്‍കുന്ന സൂചന. കര്‍ണാടകയിലെ നിലവിലെ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രയെ ഹൈക്കമാന്‍ഡ് ദില്ലിയിലേക്ക് വിളിച്ചു വരുത്തിയിട്ടുണ്ട്.

ഏറ്റെടുക്കാന്‍ തയ്യാറാണ്

ഏറ്റെടുക്കാന്‍ തയ്യാറാണ്

ഹൈക്കമാന്‍ഡിനെ കാണാന്‍ ഞാന്‍ വെള്ളിയാഴ്ച്ച രാവിലെയോ ഉച്ചകഴിഞ്ഞോ ദില്ലിയില്‍ എത്തുമെന്നും കാന്ദ്രെ മാധ്യമങ്ങളോട് വ്യക്തമാക്കി. നിലവില്‍ പല രാജികളും കേന്ദ്ര നേതൃത്വം അംഗീകരിച്ചിട്ടില്ല. പുതിയ ഒരു അധ്യക്ഷനെ നേതൃത്വം ഉടന്‍ തീരുമാനിക്കും. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

സമുദായ പിന്തുണ

സമുദായ പിന്തുണ

കര്‍ണാടകയില്‍ ആധിപത്യമുള്ള ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ള നേതാവാണ് കാന്ദ്രെ. രാഷ്ട്രീയ ജീവതിത്തിലുടനീളം മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള കാന്ദ്രെ ഇതുവരെ വിവാദങ്ങളില്‍ അകപ്പെട്ടിട്ടില്ല എന്നതും കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

ശിവകുമാറിന്‍റെ പേര്

ശിവകുമാറിന്‍റെ പേര്

പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഡികെ ശിവകുമാറിന്‍റെ പേരും നേരത്തെ സജീവമായി പരിഗണിച്ചിരുന്നു. സിദ്ധരമായ്യയുടെ കീഴില്‍ മൂന്നാം വട്ടവും പാര്‍ട്ടി തിരഞ്ഞെടുപ്പ് പരാജയം രുചിച്ചതോടെ ഡികെ ശിവകുമാറിനെ മാറ്റി നിര്‍ത്തിയ ദേശീയ നേതൃത്വം പുനരാലോചന നടത്തണമെന്ന ആവശ്യം ഒരു വിഭാഗം ശക്തമാക്കിയിരുന്നു.

അധ്യക്ഷനാക്കണം

അധ്യക്ഷനാക്കണം

പാര്‍ട്ടിയുടെ എല്ലാ പ്രതിസന്ധികളിലും ശക്തമായി ഇടപെടുന്ന ഡികെയെ അതുകൊണ്ട് തന്നെ അധ്യക്ഷനാക്കണം എന്നതാണ് തങ്ങളുടെ ആവശ്യമെന്ന് മുതിര്‍ന്ന നേതാവിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വൊക്കാലിംഗ സമുദായത്തില്‍ നിന്ന് അദ്ദേഹത്തില്‍ നിന്ന് ലഭിക്കുന്ന പിന്തുണയും പ്രധാന പരിഗണനാ വിഷയമായിരുന്നു.

ഗ്രൂപ്പ് വഴക്ക് ശക്തമാവും

ഗ്രൂപ്പ് വഴക്ക് ശക്തമാവും

എന്നാല്‍ ഡികെ ശിവകുമാര്‍ വീണ്ടും നേതൃസ്ഥാനത്തേക്ക് എത്തിയാല്‍ ഗ്രൂപ്പ് വഴക്ക് വീണ്ടും ശക്തമാകുമെന്നും ചിലര്‍ ചൂണ്ടികാണിക്കുന്നു. ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങിയ കോണ്‍ഗ്രസിന് ഏറ്റവും വലിയ വെല്ലുവിളിയായത് പാര്‍ട്ടിയിലെ വിഭാഗീയതയായിരുന്നു.

നിയമസഭ കക്ഷി നേതാവായി

നിയമസഭ കക്ഷി നേതാവായി

നിയമസഭ കക്ഷി നേതാവായി എച്ച്കെ പാട്ടീലിന്‍റെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. വലിയ തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന നേതൃത്വത്തിന്‍റെ ആവശ്യം കൂടി ദേശീയ നേതൃത്വത്തിന് പരിഗണിക്കേണ്ടി വരും എന്നാണ് കണക്കാക്കപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+