കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ അമിത് ഷായെ കാണുമെന്ന് അഭ്യൂഹം; ബിജെപി നേതാക്കള്‍ക്ക് പിന്നാലെ

Google Oneindia Malayalam News

ദില്ലി: കര്‍ണാടക രാഷ്ട്രീയം വീണ്ടും ദേശീയ തലത്തില്‍ ചര്‍ച്ചയാകുന്നു. കോണ്‍ഗ്രസ് എംഎല്‍എമാരെ ചാടിച്ച് അധികാരം പിടിക്കാന്‍ ബിജെപി ശ്രമം നടത്തുന്നുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെ മുംബൈയിലെ ഹോട്ടലില്‍ ബിജെപി താമസിപ്പിച്ചിരിക്കുകയാണെന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് വെളിപ്പെടുത്തിയത്.

എന്നാല്‍ ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കാണാന്‍ ആവശ്യപ്പെട്ടുവെന്നാണ് പുതിയ വിവരം. ഇക്കാര്യം കോണ്‍ഗ്രസ് നേതാക്കള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പലതരത്തിലുള്ള വിവരങ്ങളാണ് കര്‍ണാടകയില്‍ നിന്ന് പുറത്തുവരുന്നത്....

ബിജെപി നേതാക്കള്‍ കണ്ടു

ബിജെപി നേതാക്കള്‍ കണ്ടു

കര്‍ണാടകയിലെ ബിജെപി നേതാക്കള്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ദില്ലിയില്‍ ചര്‍ച്ച നടത്തി. കര്‍ണാടകയിലെ രാഷ്ട്രീയ സാഹചര്യം നേതാക്കള്‍ അമിത് ഷായെ ബോധിപ്പിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പും അതിന് മുമ്പ് സംസ്ഥാന രാഷ്ട്രീയത്തില്‍ സാധ്യതയുള്ള മാറ്റങ്ങളുമാണ് ചര്‍ച്ച ചെയ്തത്. കോണ്‍ഗ്രസ് നേതാക്കളിലെ അസംതൃപ്തരെ ചാക്കിലാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് സൂചനയുണ്ട്.

ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍

ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍

മന്ത്രിസഭയില്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ല എന്ന ആക്ഷേപം കര്‍ണാകയിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്. ഇവരെയാണ് ബിജെപി ലക്ഷ്യമിടുന്നത്. ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ അമിത് ഷായെ കാണാന്‍ അനുമതി തേടിയെന്നാണ് പ്രചരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഡികെ ശിവകുമാര്‍ പറഞ്ഞത്

ഡികെ ശിവകുമാര്‍ പറഞ്ഞത്

മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെ മുംബൈയിലെ റിസോര്‍ട്ടില്‍ ബിജെപി എത്തിച്ചുവെന്നാണ് മന്ത്രി ഡികെ ശിവകുമാര്‍ പറഞ്ഞത്. രമേഷ് ജാര്‍ക്കിഹോളി, ആനന്ദ് സിങ്, ബി നാഗേന്ദ്ര എന്നിവര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്നാണ് പ്രചാരണം. ഡികെയുടെ പ്രസ്താവന വന്നതോടെ വിമതരായ കോണ്‍ഗ്രസ് എംഎല്‍എമാര്‍ സംശയമുനയിലാണ്.

സംശയത്തിലുള്ള മറ്റുള്ളവര്‍

സംശയത്തിലുള്ള മറ്റുള്ളവര്‍

നാഗേന്ദ്രയുടെ ഉറ്റ സുഹൃത്ത് മഹേഷ് കുമത്തല്ലി, ശ്രീമന്ത് പാട്ടീല്‍, ഉമേഷ് ജാദവ് എന്നിവരും ബിജെപിയില്‍ ചേരുമോ എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. ജാര്‍ക്കിഹോളി സഹോദരന്‍മാരും കോണ്‍ഗ്രസ് നേതൃത്വവും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു. ഇതില്‍ സതീഷ് ജാര്‍ക്കിഹോളിയെ കോണ്‍ഗ്രസ് പരിഗണിച്ചതോടെയാണ് രമേഷ് ജാര്‍ക്കിഹോളി ബിജെപിക്കൊപ്പം പോകാന്‍ ഒരുങ്ങുന്നതെന്നാണ് വിവരം.

യെദ്യൂരപ്പ പറയുന്നു

യെദ്യൂരപ്പ പറയുന്നു

എന്നാല്‍, കോണ്‍ഗ്രസ് അനാവശ്യമായി ഭയപ്പെടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ യെദ്യൂരപ്പ പറഞ്ഞു. ദില്ലിയില്‍ അമിത് ഷാ യോഗം വിളിച്ചത് ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ്. കോണ്‍ഗ്രസ് വിമതരെ വലയിലാക്കാന്‍ ബിജെപി ശ്രമിക്കുന്നില്ല. ആരോപണങ്ങളില്‍ കഴമ്പില്ലെന്നും യെദ്യൂരപ്പ പറഞ്ഞു.

യുപിയില്‍ കോണ്‍ഗ്രസിന് 27 സീറ്റ് കിട്ടുമെന്ന് പ്രതീക്ഷ; കോര്‍ കമ്മിറ്റി നാളെ, രാഹുലിനൊപ്പം പ്രിയങ്കയുംയുപിയില്‍ കോണ്‍ഗ്രസിന് 27 സീറ്റ് കിട്ടുമെന്ന് പ്രതീക്ഷ; കോര്‍ കമ്മിറ്റി നാളെ, രാഹുലിനൊപ്പം പ്രിയങ്കയും

English summary
Karnataka Congress fearing BJP's Operation Lotus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X