കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ് രണ്ടാം തരംഗം; കർണാടകയിൽ കുട്ടികളായ രോഗികളുടെ എണ്ണം കൂടുന്നത് എന്തുകൊണ്ട്?

ഈ മാസം ഇതുവരെ പത്ത് വയസിൽ താഴെയുള്ള 472 കുട്ടികളിൽ കോവിഡ് സ്ഥിരീകരിച്ചു

Google Oneindia Malayalam News

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ കർണാടകയിൽ നിന്നും അതീവ ഗുരുതരമായ ചില കണക്കുകളും പുറത്തുവരുന്നുണ്ട്. തലസ്ഥാനമായ ബെംഗളൂരു ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ പത്ത് വയസിൽ താഴെയുള്ള കുട്ടികളിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുന്നതായി ആരോഗ്യ വകുപ്പിന്റെ രേഖകൾ വ്യക്തമാക്കുന്നു. മാർച്ച് 14 മുതൽ 21 വരെ ഇത്തരത്തിൽ 160 കോവിഡ് കേസുകളാണ് ബെംഗളൂരുവിൽ റിപ്പോർട്ട് ചെയ്തത്.

covid

കർണാടക കോവിഡ് 19 വാർ റൂമിന്റെ കണക്കനുസരിച്ച് 267 കുട്ടികളിലാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കകത്ത് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് കോവിഡ് വ്യാപനം അതീവ രൂക്ഷമായ 2020 ജൂൺ 24 മുതലുള്ള കാലയളവിൽ 16 കുട്ടികളിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ മാസം ഇതുവരെ പത്ത് വയസിൽ താഴെയുള്ള 472 കുട്ടികളിൽ കോവിഡ് സ്ഥിരീകരിച്ചു. വരും ദിവസങ്ങളിൽ തന്നെ ഇത് 500 കടക്കാനുള്ള സാധ്യതയാണ് കാണുന്നത്. രോഗബാധിതരിൽ 244 ആൺകുട്ടികളും 228 പെൺകുട്ടികളുമാണ്.

2020ൽ മാതാപിതാക്കളിൽ നിന്നോ അടുത്ത ബന്ധുക്കളിൽ നിന്നോ ആണ് കുട്ടികൾക്ക് കോവിഡ് ബാധിച്ചിരുന്നത്. ഇപ്പോഴും ഏകദേശം അങ്ങനെ തന്നെയാണെങ്കിലും ഭീകരമായ രീതിയിൽ ഉയരുന്ന കണക്കുകൾ ആരോഗ്യപ്രവർത്തകരിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വീട്ടുകാർ കൂടുതൽ യാത്ര ചെയ്യുന്നതും പൊതു സമൂഹത്തിൽ കൂടുതൽ ഇടപഴകുന്നതുമാണ് കുട്ടികളിലും കോവിഡ് വ്യാപനം കൂടാൻ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.

"ഒരു വർഷം മുൻപ് കുട്ടികൾക്കിടയിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുതലായിരുന്നു. ആ സമയത്ത് അവർ കൂടുതലും വീടുകൾക്കുള്ളിൽ തന്നെയാണ് ചെലവഴിച്ചിരുന്നത്. എന്നാൽ ലോക്ക്ഡൗൺ പിൻവലിക്കുകയും സാധാരണ ഗതിയിലേക്ക് എത്തുകയും ചെയ്തതോടെ മാതാപിതാക്കൾ കൂടുതലായും പുറത്തു പോകാനും കുട്ടികൾ പാർക്കുകൾ സന്ദർശിക്കുകയോ അവരുടെ അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ പൊതു സ്ഥലങ്ങളിൽ കളിക്കുകയോ ചെയ്യുന്നതും വർധിച്ചു. ഇതാണ് ഇപ്പോൾ കുട്ടികൾക്കിടയിൽ രോഗവ്യാപനം കൂടാനുള്ള കാരണം," റിപ്പോർട്ടിൽ പറയുന്നു.

കുട്ടികൾക്ക് കൊറോണ വൈറസിന്റെ വാഹകരാകാം. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ കുട്ടികളെ പിന്തുടരുകയെന്നത് കഠിനമാണെന്ന് വിദഗ്ദ്ധർ പറഞ്ഞു. കല്യാണം പോലുള്ള ചടങ്ങുകളിൽ കുട്ടികൾ ജനക്കൂട്ടത്തിന്റെ ഭാഗമാകുമെന്നും അതിനാൽ അവർ വൈറസ് ബാധിതരാകുന്നതും കൂടി.

തമിഴ്‌നാട്ടില്‍ ബിജെപി നേതാവ് ഖുശ്ബു സുന്ദറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം

മാർച്ച് ആദ്യ വാരത്തിൽ കുട്ടികൾക്കിടയിൽ 8-11 കേസുകളുണ്ടെങ്കിലും കഴിഞ്ഞ ആഴ്ചയിൽ ഇത് പ്രതിദിനം 32-46 ആയി ഉയർന്നു. എല്ലാ സംസ്ഥാനങ്ങളിലും കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് രണ്ടാം തരംഗത്തിന്റെ തുടക്കത്തിന്റെ സൂചനയാണെന്നും കർണാടക ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു.

ശനിയാഴ്ച കർണാടകയിൽ 2886 പുതിയ കോവിഡ് കേസുകൾകൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 983930 ആയി. കർണാടകയിൽ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 12492 പേരാണ്.

സയ്യാമി ഖേറിന്റെ ഏറ്റവും പുതിയ ഫോട്ടോകള്‍

English summary
Karnataka covid numbers Surge in Among Children Aged Below 10
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X